-->

Oceania

കിവുഡയുടെ ലാഭം മുഴുവന്‍ കോവിഡ് പ്രതിരോധത്തിന്

Published

on



ബ്രിസ്ബന്‍: ഒട്ടേറെ പുതുമകള്‍ സമ്മാനിച്ച മിനി മൂവി കിവുഡയുടെ ലാഭം മുഴുവനായും കോവിഡ്-19 പ്രതിരോധത്തിന്. അരങ്ങിലും അണിയറയിലുമായി വിദേശികളും 20 ലേറെ മലയാളി ഡോക്ടര്‍മാരും അണിനിരന്നിട്ടുള്ള കിവുഡ യൂട്യൂബില്‍ 1 മില്യണ്‍ ക്ലബ്ബിലേക്ക് കയറുകയാണ്.

ഗോള്‍ഡ് കോസ്റ്റില്‍ GP ആയ Dr. വിജയ് മഹാദേവന്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ഒട്ടനവധി അംഗീകാരങ്ങളും നേടി കഴിഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ എഡിറ്റിങില്‍ സ്വന്തമായി ഇടം സൃഷ്ടിച്ച പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റര്‍.
ഓസ്ട്രേലിയക്കു പുറമെ ഗള്‍ഫിലും ഇന്ത്യയിലുമായി ചിത്രീകരിച്ച മിനി മൂവി കിവുഡ വണ്‍ഡ്രോപ്പ് ക്രീയേഷന്‌സും ഓസ്ട്രേലിയന്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ടീം ജാങ്കോ സ്‌പേസ് ആണ് യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ നാളിനകം കിവുഡ വൈറല്‍ ആവുകയും ചെയ്തു. ഓസ്ട്രേലിയേയില്‍ ആതുരസേവന രംഗത്ത് ശ്രദ്ധയരായ ഡോക്ടര്‍മാരാണ് അഭിനയിതാക്കളില്‍ മിക്കവരും.

പ്രമുഖ ഡോക്ടര്‍മാരായ അമീര്‍ ഹംസ, അജയ് കുര്യാക്കോസ്, ജോ എ വര്‍ഗീസ്, വിനു മുബാറക്, കൃഷ്ണന്‍ ശങ്കുണ്ണി, ആശ സദാശിവന്‍, അജിലേഷ് ചാക്കോ, സൂരജ് പിള്ള എന്നിവര്‍ക്കുപുറമെ മെഡിക്കല്‍ വിദ്യാര്‍ഥിനികളായ ആഷ്മി തോമസ്, ആഷ്‌ലി മിന്റു എന്നിവര്‍ അഭിനേതാക്കളാണ്. IT പ്രൊഫെഷനലുകളായ മിന്റു, നിധിന്‍, പ്രദീപ്, സൂരജ് എന്നിവരും വിവിധവേഷങ്ങളില്‍ ശ്രദ്ധേയരാണ്. ബ്രിസ്ബനിലും ഗോള്‍ഡ്കോസ്റ്റിലുമുള്ള ഒരു ഡസനോളം ഡോക്ടര്‍മാര്‍ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ജന്മ നാടിനുനല്കാന്‍, കോവിഡ് ചികിത്സക്കും പ്രധിരോധനത്തിനുമായി ഓസ്ട്രേലയില്‍ സേവനം ചെയുന്ന അണിയറ പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി തീരുമാനിക്കുകയായിരുന്നു എന്ന് ഡോ. വിജയ് മഹാദേവന്‍ പറഞ്ഞു.

യൂട്യൂബ് - 

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

View More