Image

മത്സരവും ആഘോഷവും ഈ വർഷം ഒഴിവാക്കുക തന്നെയാണ് ഉചിതമായ തീരുമാനം, നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട്: ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്.

Published on 26 June, 2020
മത്സരവും ആഘോഷവും ഈ വർഷം ഒഴിവാക്കുക തന്നെയാണ് ഉചിതമായ തീരുമാനം, നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട്: ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്.

ഫൊക്കാന കണ്‍വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അങ്ങനെയല്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു സാധുതയുമില്ലെന്നും പ്രസിഡന്റ് മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.

എക്സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍ വന്‍ഷനും ഇലക്ഷനും മാറ്റിയത്. 36 അംഗ നാഷണല്‍ കമ്മിറ്റിയിലെ 6 പേര്‍ ഒഴികെ മറ്റ് അംഗങ്ങള്‍ അനുകൂലിച്ച തീരുമാനമാണത്. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയേക്കാള്‍ വലുതാണ് ട്രസ്റ്റി ബോര്‍ഡിലെ അഞ്ചു പേര്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.

കണ്‍ വന്‍ഷന്‍ അടുത്ത വര്‍ഷമാകാമെങ്കില്‍ ഇലക്ഷന്‍ എന്തിനാണ് ഇപ്പോള്‍ നടത്തുന്നത്? ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണതെന്നു വ്യക്തം.

ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല.

സംഘടനയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലാതെ ഇപ്പോള്‍ ഇലക്ഷന്‍ നടത്തിയത് കൊണ്ട് എന്താണ് പ്രയോജനം? നിലവില്‍ ഭാരവാഹികളുണ്ട്. ഒരു സെറ്റ് ഭാരവാഹികള്‍ കൂടി വന്നാല്‍ വെറുതെ പടലപ്പിണക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് മാത്രം.

ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം ഇലക്ഷന്‍ എന്നാണു ഭരണഘടന പറയുന്നത്. അത് പോരാ വെബിലൂടെ ഇലക്ഷന്‍ നടത്താമെന്നു പറയുന്നത് ഭരണ ഘടനാ വിരുദ്ധമാണ്.

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരില്‍ എട്ടുപേരും ഇപ്പോള്‍ ഇലക്ഷനും കണ്‍വെന്‍ഷനും ഇപ്പോള്‍ നടത്താന്‍ പറ്റിയ സമയമല്ല എന്നഭിപ്രായക്കാരാണ്. അവര്‍ ഉള്‍പ്പെടുന്ന നാഷണല്‍ കമ്മിറ്റിയിലെ മുപ്പത്തിയാറില്‍ ആറു പേര്‍ മാത്രമാണ് എതിര്‍ അഭിപ്രായം പറഞ്ഞത് . ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത്. അതില്‍ 11 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ ആഘോഷവും മത്സരവും ഈ വര്‍ഷം ഒഴിവാക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, ഒരു ജനാധിപത്യ സംഘടനയില്‍ ഭൂരിപക്ഷ വികാരം എന്താണ് എന്ന് മനസിലാക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും .

ഫൊക്കാന ഒരു ജനാധിപത്യ സംഘടനയാണ്. അതില്‍ ബൈലോ പ്രകാരവും ജനാധിപത്യ പരവുമായ രീതിയില്‍ ഇലക്ഷന്‍ നടത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹം. ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡിന്റെ തീരുമാനം ഏകാധിപത്യപരമാണ്. ജനാധിപത്യ സംഘടനായ ഫൊക്കാനയില്‍ അത് അനുവദിച്ചു കൊടിക്കില്ല .

എന്തായാലും ട്രസ്റ്റി ബോര്‍ഡിന്റെ പേരില്‍ വന്ന പ്രസ്താവന കണക്കിലെടുക്കേണ്ടതില്ല. സംഘടന സുതാര്യമായും ജനതാല്പര്യത്തിനു അനുസൃതമായും മുന്നോട്ടു പോകും.

ട്രസ്റ്റീ ബോര്‍ഡ് ഏതെക്കെ പ്രമേയങ്ങള്‍ അവതരിപ്പിച്ചാലും ജനറല്‍ ബോഡി വിളിക്കത്തിടത്തോളം കാലം നാഷണല്‍ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നാഷണല്‍ കമ്മിറ്റിയുടെ തിരുനങ്ങള്‍ നടപ്പാക്കുക എന്നത് തങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക മാത്രമാണു ഞങ്ങള്‍ ചെയുന്നത്.

അതുപോലെ ഫൊക്കാന ഇലക്ഷന്‍ ബെബ് സൈറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന സൈറ്റ് ഫൊക്കാനയുടെ സി.ഇ.ഒ. ആയ പ്രസിഡന്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ ചേര്‍ന്ന് ഫൊക്കാനയുടെ യശ്ശസ്സിന് കളങ്കം തീര്‍ക്കുവാന്‍ നടത്തുന്ന ശ്രമമാണ്. അത് ഒരിക്കലും ന്യായീകരിക്കുവാനാകില്ല.

ഫൊക്കാനയില്‍ അപേക്ഷ നല്‍കിയ 16 സംഘടനകളില്‍ നിന്ന് കേവലം 6 സംഘടനകകള്‍ക്ക് മാത്രം അംഗത്വം നല്‍കിയ ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും നാഷണല്‍ കമ്മറ്റിയംഗങ്ങള്‍ ആവശ്യപ്പെട്ടു

Join WhatsApp News
Fokana spoke person 2020-06-26 15:09:09
All crabs should be out from Fokana.
P.Vijayakumar 2020-06-26 15:58:46
Good Decision. It is the need of the hour due to the current situation
Mathews Thanikkal 2020-06-26 20:13:46
ധാർമ്മികമായ തീരുമാനം . മനുഷ്യത്വത്തേക്കാൾ വലുതല്ലല്ലോ മതസരവും ആഘോഷവും . മാതൃകാപരമായ തീരുമാനം
Palakkaran 2020-06-26 20:18:18
അങ്ങിനെ ഫൊക്കാനക്കാര്യത്തിൽ ഒരു തീരുമാനമായി. പിളരുമ്പോൾ പുതിയ ഗ്രൂപ്പിൻ്റെ പേരെന്തായിരിക്കും. പണ്ട് ഫോമ ഉണ്ടായി, അവർ ഫൊക്കാനയേക്കാൾ ഒത്തിരി വളരുകയും ചെയ്തു. ആനയായിരുന്ന ഫൊക്കാന ശോഷിച്ച് കുഴിയാനയായി. ഇനി എന്ത് പിളരാൻ. കഷ്ടം!!
Kochikaran 2020-06-26 21:07:43
ഫൊക്കാനായ നശിപ്പിക്കുന്ന കീടങ്ങളേ ഓടിക്കാൻ സമയമായി ..... ഫൊക്കാനായ വിറ്റ് തിന്നുന്ന കുഴി ആനകളെ അടിച്ചോടിക്കാൻ സമയമായി .....
FINNY MULLANIKKADU 2020-06-27 08:29:02
നല്ല തീരുമാനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക