Image

ഫൊക്കാനയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍, ജാഗ്രത പുലര്‍ത്തണം: ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്

Published on 23 July, 2020
ഫൊക്കാനയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍,   ജാഗ്രത പുലര്‍ത്തണം: ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് ഔദ്യോഗിക നേതൃത്വം മെമ്പര്‍ അസോസിയേഷനുകള്‍ക്ക് അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഫൊക്കാനയുടെ ഔദ്യോഗിക അറിയിപ്പെന്ന പേരില്‍ മെമ്പര്‍ അസോസിയേഷനുകള്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് തല്പര കക്ഷികള്‍ കത്തുകള്‍ അയച്ചിട്ടുള്ളതായി ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ കത്തുകള്‍ക്കോ അറിയിപ്പുകള്‍ക്കോ ഫൊക്കാനയുടെ ഭരണ നിയമാവലി പ്രകാരം യാതൊരുവിധ നിയമ സാധുതയുമില്ലെന്നും ഔദ്യോഗിക നേതൃത്വം യാതൊരുവിധ വിജ്ഞാപനവും തെരഞ്ഞെടുപ്പ് സംബന്ധിച്ചോ , കണ്‍വന്‍ഷന്‍ സംബന്ധിച്ചോ പുറപ്പെ ടുവിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

ലോകമാകെ കൊവിഡ് വ്യാപന ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വേളയില്‍ അമേരിക്കയിലെ പ്രവാസി സമൂഹവും അതിന്റെ കെടുതികള്‍ അനുഭവിച്ച് വരികയാണ്. ഇത്തരം സാഹചര്യത്തില്‍ പ്രവാസ ഭൂമിയിലെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളാട് സഹകരിക്കേണ്ടതും തദ്ദേശിയര്‍ക്കൊപ്പം പ്രവാസി സമൂഹത്തിന്റെ കൂടി ബാധ്യതയും ഉത്തരവാദിത്വവുമാണ്. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഫൊക്കാന സാമൂഹിക അകലം പാലിക്കണമെന്ന നിഷ്‌ക്കര്‍ഷ കൂടി പരിഗണിച്ച് ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ആ വിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്.

വരും ദിവസങ്ങളില്‍ അമേരിക്കയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വരുന്ന മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിന്റെയും കണ്‍വന്‍ഷന്റെയും തീയതി നിശ്ചയിക്കുമെന്നാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റി കൈക്കൊണ്ട തീരുമാനം. അതല്ലാതെ തെരഞ്ഞെടുപ്പു പ്രക്രിയകളുടെ ഏകോപനത്തിനായി തല്‍ക്കാലം മറ്റൊരു സമിതി രൂപീകരിക്കുകയോ, ചുമതലപ്പെത്തുകയോ ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് മെമ്പര്‍ അസോസിയേഷനുകള്‍ അയക്കേണ്ട ഡെലിഗേഷന്‍ ലിസ്റ്റ്, രജിസ്‌ട്രേഷന്‍ അപേക്ഷ എന്നിവ അയക്കേണ്ട തീയതി ഔദ്യോഗികമായി തന്നെ ജനറല്‍ സെക്രട്ടറി അറിയിക്കുന്നതായിരിക്കും. ഫൊക്കാന ഇലക്ഷന്‍ കമ്മിഷന്റെ പേരില്‍ ചില കോണുകളില്‍ നിന്ന് വരുന്ന കുറിപ്പുകളൊന്നും തന്നെ നിയമാനുസൃതമല്ലെന്നും സംഘടനയുടെ യശസിന് കളങ്കമുണ്ടാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണെന്നും ഇവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
ആടുതോമ  2020-07-23 12:40:15
എന്ത് വിവരക്കേടാ പറയുന്നത്?കഴിഞ്ഞ രണ്ടു വർഷക്കാലം താങ്കൾ എന്താണ് ചെയ്തതെന്ന് സ്വയം ചിന്തിച്ചു നോക്കൂ.തമ്മിലടിയും പടലപ്പിണക്കവുമായി മാധവൻ നായരുടെ കപ്പലിൽ നിന്ന് എത്ര തവണ അലറിക്കൂവി പുറത്തിറങ്ങി പോയിട്ടുണ്ട്? ഇറക്കിവിടാൻ മാധവൻ നായർ പലവട്ടം നടത്തിയ ശ്രമം ആരൊക്കെയോ ചേർന്ന് തടഞ്ഞതുകൊണ്ടാണ് ഇപ്പോൾ ശശിയായിട്ടിരിക്കുന്നത്.  ആരാണ്ടാരുടെ  ചരിത്ര പ്രസംഗവുമായി വന്നാൽ ഞങ്ങൾ കാനഡക്കാർ താങ്കളെ കാനഡയിൽ നിന്ന് തന്നെ നാടുകടത്തും. നേതാവിന്റെ രാഷ്ട്രീയ ഭാവി ഇതോടെ തീരുകയാണ്. അല്ലേൽ തന്നെ കാനഡക്കാർക്കുപോലും അപരിചിതനാണ്. പിന്നെ ഒരു കാര്യം. താങ്കൾ അംഗമായ സംഘടന എന്തിനാണ് തെരഞ്ഞെടുപ്പിനായി നേരത്തെ തന്നെ അംഗത്വം പുതുക്കിയത്?  ചുമ്മാ അഭ്യാസം കാട്ടാതെ വേറെ വല്ല പണിയും നോക്ക് . പ്രസിഡണ്ടിന്റെ അറിവില്ലാതെ അദ്ദേഹത്തെ മറികടന്ന് നടന്ന ഫൊക്കാനയുടെ പൊതുയോഗത്തിൽ താങ്കൾ പങ്കെടുത്തതിന് സസ്പെന്ഷന് വാങ്ങി. വെറുതെ കാനഡക്കാരുടെ മനം കെടുത്താതെ  രാജി വച്ചുപോകണം 
Kurian Thomas 2020-07-23 13:12:02
Good job . A secratery with a backbone.
Pakalomattom Achayan 2020-07-23 13:57:07
ഇത് ബലപരീക്ഷത്തിനുള്ള സമയമല്ല വിവേകംകാണിക്കാനുള്ള സമയമാണ് . 15 വർഷം മുമ്പ് നടന്ന പിളർപ്പ് അന്ന് നേതൃത്തത്തിലുവർ അല്പംകൂടി വിവേകംകാണിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു. പിളർപ്പ് മലയാളിയിലെ സംഘടനബോധത്തെ തളർത്തും. ഓണം , ക്രിസ്മസ് , വള്ളംകളി , & ചീട്ടുകളി പിന്നെ പുട്ടിനു പീര പോലെ ചാരിറ്റിയുമായി അങ്ങ് ഒതുങ്ങി പോകും . മോദിജി , മൻമോഹൻ സിംഗ് മുതലായ പ്രധാന മന്ത്രിമാർക്ക് സ്റ്റേറ്റ് ഡിന്നർ കൊടാത്തപ്പോലുള്ള ഗസ്റ്റ് ലിസ്റ്റിൽ മലയാളിയുടെ അസാന്നിധ്യം മറന്നുകാണില്ലല്ലോ ... ഹൗടി മോഡി പ്രോഗ്രാമിൽ 50000 ത്തിൽ കഷ്ടി 5 -6 മലയാളികൾക്ക്‌ ക്ഷണം കിട്ടി. പിന്നെയും ഗ്രൂപ്പ് കളി ....ഈ കൊറോണ കാലം ലോകത്തെ ഒരു വലിയ പാഠം പഠിപ്പിച്ചു ..എന്തെന്നാൽ ജീവിതം നശ്വരമാണെന്നും സൽപ്പേര്, നന്മ, വിവേകം എന്നിതിലുപരി മറ്റൊന്നും കൊണ്ടുപോകില്ലെന്നും ...പക്ഷെ ഈ മലയാളി എന്താ ഇങ്ങനെ ??
Fokana well wisher 2020-07-23 16:42:43
Nonsense.Secretary was fighting and sleeping for last two years . Only wake up after completing his terms . May be reading FOMAA “s constitution for two years and totally confused now . It’s better you take rest so that you get some new ideas .
RAJU.NY 2020-07-23 18:57:45
വായിച്ചു വന്നപ്പോൾ രസം തോന്നി. മാധവൻ നായർ ഇല്ലിഗൽ ആയി പ്രസിഡണ്ട് ആയതുപോലെ ട്രംപ്ഉം ആയി. രണ്ടും ഇറങ്ങി പോകില്ല. ഇവരെ ഇവിടെ കയറ്റിയവർ ആണ് ഉത്തരവാദികൾ. ഇവിടെ കയറ്റിയ റോക്‌ലാൻഡ് ഉപജാപകർ എവിടെ. ഇ മലയാളിയിൽ ഫാസിസം എന്നൊരു ആർട്ടിക്കിൾ ഉണ്ട്. അത് വായിച്ചപ്പോൾ ആണ് ഫൊക്കാന ഫാസിസം മനസ്സിൽ ആയതു. ഇല്കഷൻ നീട്ടാൻ പാടില്ല. ജൂലൈ ൨൦ മുതൽ നിങ്ങളുടെ കാലാവധി കഴിഞ്ഞു,= എക്സ്പയേഡ്. വോട്ടുകൾ ഇമെയിലിൽ / സൂം വഴി രേഖപ്പെടുത്തുക . അങ്ങനെ ഇലക്ഷൻ നടത്താം. ഇല്കഷൻ ഉടൻ തന്നെ നടത്തണം.
CanadaMalayalis 2020-07-24 10:57:21
...Well written We know you better and we Canadians are with you. Full support from Canada
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക