-->

fokana

ഫൊക്കാന പുതിയ ഭരണസമിതിക്ക് മുൻ പ്രസിഡണ്ടുമാരുടെ അഭിനന്ദനം; തെരഞ്ഞെടുപ്പ് നടപടികൾ നീതിയുക്തം

ഫ്രാൻസിസ് തടത്തിൽ

Published

on

ന്യൂജേഴ്‌സി: ജോർജി വർഗീസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഫൊക്കാനയുടെ പുതിയ ഭരണസമിതിക്ക് ഫൊക്കാനയുടെ  മുൻ  പ്രസിഡണ്ടുമാർ  അഭിനന്ദനവും പിന്തുണയും അറിയിച്ചു. ഫൊക്കാനയുടെ മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, മറിയാമ്മ പിള്ള, പോൾ കറുകപ്പള്ളിൽ, ജോൺ പി. ജോൺ കമാണ്ടർ ജോർജ് കോരുത് എന്നിവരാണ്  പ്രസിഡണ്ട് ജോർജി വർഗീസിനെയും അദ്ദേഹത്തിന്റെ ടീമിലെ മുഴുവൻ അംഗങ്ങളേയും അഭിനന്ദിച്ചത്.

ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമിനെ ഉൾപ്പെടുത്തിക്കൊണ്ട് ഭരണത്തിൽ കയറിയ ജോർജി വർഗീസിനും ടീം അംഗങ്ങൾക്കും ഫൊക്കാനയെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് മുൻ പ്രസിഡണ്ടുമാർ പറഞ്ഞു. ഏറെ തർക്കങ്ങളും വിവാദങ്ങളും നില നിന്നിരുന്ന സമയത്ത് ഭരണഘടനയുടെ അന്തഃസത്ത കാത്തു കൊണ്ട് നിയമത്തിൽ നിന്ന് അണു വിട വ്യതിചലിക്കാതെ ഏറ്റവും സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനത്തെയും കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ, എന്നിവരെയും, അവർക്കു ശക്തമായ പിന്തുണയും ഉപദേശങ്ങളും നൽകിയ ഡോ. മാമ്മൻ സി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോർഡിനെയും മുൻ പ്രസിഡണ്ടുമാർ പ്രശംസിച്ചു.
കാലാവധി കഴിഞ്ഞിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ച മാധവൻ നായർക്കും അനുയായികൾക്കും പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ഒരുപാടു അവസരങ്ങൾ നൽകിയിട്ടും അവയെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട  അനുരഞ്ജന കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി ജോൺ എന്നിവർ ആരോപിച്ചു. 

നീതിക്കു നിരക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന മാധവൻ നായരുടെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിലെ ഏതാനും ആളുകൾ ചേർന്ന് ഫൊക്കാനയിൽ ഇന്നുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത അവകാശവാദങ്ങളാണ് ഉയർത്തിക്കൊണ്ടിരുന്നതെന്ന് മുൻ പ്രസിഡണ്ട് ജോൺ പി ജോൺ പറഞ്ഞു. അദ്ദേഹത്തെപ്പോലെ രണ്ടു വർഷത്തേക്ക് അധികാരത്തിൽ കയറിയ  താൻ ഉൾപ്പെട്ട മുൻ പ്രസിഡണ്ടുമാരായ ആരും തന്നെ ഇത്രയും ബാലിശമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ട്രസ്റ്റി ബോർഡ് മുൻപാകെ  കടുംപിടുത്തം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രസ്റ്റി ബോർഡിന് അർഹിക്കുന്ന  അംഗീകാരം നൽകാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തയാറാകണം. അവരും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന കാര്യം ഓർമ്മിക്കേണ്ടതുണ്ടെന്ന്  രണ്ടു തവണ പ്രസിഡണ്ട് ആയിരുന്ന പോൾ കറുകപ്പള്ളിൽ പറഞ്ഞു. 

തുടർച്ചയായി സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന  മുൻ പ്രസിഡണ്ട് , സെക്രട്ടറി, കൺവെൻഷൻ ചെയർമാൻ എന്നിവരെ സംയയനത്തോടെ  കേൾക്കാൻ തയാറായ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിനെ മുൻ പ്രസിഡണ്ടുമാർ പ്രത്യേകം അഭിനന്ദിച്ചു. 

ഭരണഘടനാ അനുശാസിക്കുന്ന നടപടി ക്രമങ്ങളിൽ നിന്നുകൊണ്ട് അനുരഞ്ജനത്തിനു നേതൃത്വം നൽകാൻ വിശാലമനസ്കത കാട്ടിയ  അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷം തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമെന്നും മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള പറഞ്ഞു. കോവിഡ് 19 മൂലം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേർ അമേരിക്കയിൽ മരണമടയുകയും അനേക ലക്ഷങ്ങൾ രോഗ ബാധിതരുമാകുമ്പോൾ അടുത്ത വര്‍ഷം ഒരു കൺവെൻഷൻ തന്നെ അവശ്യമുണ്ടോ എന്ന ചിന്തയാണ് പലർക്കുമുള്ളത്. ആളുകൾ മരിച്ചാലും കൺവെൻഷൻ നടത്തുക തന്നെ ചെയ്യുമെന്ന ദുർവാശിപോലെയാണ് അദ്ദേഹം പെരുമാറിയത്. അടുത്ത വർഷം അധികാരം  നീട്ടിക്കിട്ടണമെന്നുമുള്ള  കടുത്ത നിലപാടിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെ വാശി പിടിച്ച  മാധവൻ നായരുടെ കടും പിടുത്തമാണ് അനുരഞ്ജന ചർച്ചകൾ  കീറാമുട്ടിയായി പരിണമിച്ചതെന്നും  മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി.

ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ അന്തസിനു കളങ്കം ചാർത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തങ്ങളാണ് മാധവനും കൂട്ടരും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ജോർജിയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി അംഗങ്ങളുടെ മാത്രം പിന്തുണകൊണ്ടാണ് മാധവൻ നായർ ഫൊക്കാനയുടെ പ്രസിഡണ്ട് ആയതു എന്ന കാര്യം ഇത്ര പെട്ടെന്ന് എങ്ങനെ മറക്കാൻ കഴിയുമെന്ന്  മുൻ പ്രസിഡണ്ടുമാർ ചോദിച്ചു. 

 തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന സങ്കുചിത മനസ്ഥിതി മാറ്റണമെന്നും ഒരു തെരഞ്ഞെടുപ്പ് നടത്താൻ ഉള്ള സാഹചര്യം നിലനിൽക്കുമ്പോൾ അതിനായി തയാറെടുത്തിരുന്നവരുടെ അവസരം കൂടി ഇല്ലാതാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം മാധവൻ നായരുടെ നേതൃത്വത്തിലുള്ള മുൻ ഭാരവാഹികൾക്കാണെന്നും മുൻ പ്രസിഡണ്ടുമാർ  ചൂണ്ടിക്കാട്ടി.

Facebook Comments

Comments

 1. Palakkaran

  2020-08-06 21:12:01

  അല്ല സാറന്മാരെ ഫൊക്കാന പിളരുന്നില്ലെ? നായരെന്താ ഒന്നും മിണ്ടാത്തെ? ക്രിസ്ത്യാനികൾ ഗോളടിച്ചപ്പോൾ നായർ പേടിച്ചോടിയോ? കഷ്ടം, അമേരിക്കൻ മലയാളി സംഘടന. ഫൂ!

 2. Sam

  2020-08-06 18:13:55

  Ha ha funny ...without election they declared I am the winners ... So funny .... Not fair and malayees are not accepting your candidates... Re election വേണം

 3. shame

  2020-08-06 17:41:49

  എക്സിക്യു്റ്റിവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി എന്നിവരാണ് തീരുമാനമെടുക്കേണ്ടത്. അല്ലാതെ ട്രസ്റ്റോ ബോഡിലെ അഞ്ച് പേരല്ല. അവിടെ പോലും ഒരാളുടെ ഭൂരിപക്ഷം. ട്രസ്റ് ബോർഡിലുള്ളവർക്ക് എന്ത് ജനപിന്തുണ? അത് പോലെ ഇലക്ഷൻ കമ്മീഷനിൽ നിഷ്പക്ഷരെ പോലും നിയമിച്ചില്ല. സ്വന്ത്രം ഗ്രുപ്പുകാർ. അതിനാൽ പിളരട്ടെ. കേസ് പോകട്ടെ. സംഘടന ഒരു പരുവത്തിലാകട്ടെ. ആർക്കെന്തു നഷ്ടം?

 4. ABRAHAM

  2020-08-06 17:08:44

  ഭരണ കാലാവധി കഴിയുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിനുള്ള കാര്യങ്ങൾ ചെയ്യേണ്ടതിനു പകരം സ്വയം കാലാവധി നീട്ടാൻ തീരുമാനിക്കുന്നത് ശരിയോ? കൊറോണ കാരണം അമേരിക്കൻ പ്രൈമറി തെരെഞ്ഞെടുപ്പും നവംബറിലെ തെരഞ്ഞെടുപ്പും മാറ്റി വെച്ചില്ലല്ലോ? ട്രംപും കൂടെയുള്ളവരും ചേർന്നു എലെക്ഷൻ നടത്തുന്നില്ല , ഞങ്ങൾ തന്നേ ഭരിച്ചോളാം എന്ന് തീരുമാനിച്ചാൽ ആരെങ്കിലും സമ്മതിക്കുമോ ? സാഹചര്യമനുസരിച്ചു ഇപ്പോൾ ആരാധനാലയങ്ങളിൽ പോകാതെ സൂം വഴിയല്ലേ ആരാധനകളും മീറ്റിങ്ങുകളും നടക്കുന്നത്. അത് പോലെ തെരഞ്ഞെടുപ്പും നടത്തുന്നതിൽ എന്താണ് തെറ്റ്‌ ? തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കുന്നതിന് ആർക്കും കഴിയുമായിരുന്നു . തോൽക്കും എന്നുറപ്പുള്ളപ്പോൾ എന്തിനു നോമിനേഷൻ കൊടുക്കുന്നു എന്ന് ചിന്തിച്ചിരിക്കും . ഞാൻ ഒരു ഫൊക്കാന അംഗം അല്ല . എങ്കിലും ചോദിക്കട്ടെ , ഈ ഭരണത്തിന് വേണ്ടി എന്തിനു ഇത്രയും കടിപിടി കൂടുന്നൂ ? ഞങ്ങളെയൊക്കെ സേവിക്കാൻ ആണോ?

 5. Manu

  2020-08-06 16:38:44

  Why you are trying to make it? We are Malayalee’s and eating rice. You guys never forgetting that.

 6. 2020-08-06 15:59:18

  എലെക്ഷനും ശരിയാണ്, ജോർജി ടീം തന്നെ പുതിയഭാരവാഹികൾ. എന്നാലും ഒന്നുരണ്ടു കാര്യങ്ങൾ പറയട്ടെ. ഈ പഴയ പ്രെസിഡന്റുമാർ പറഞ്ഞുതുകൊണ്ടുമാത്രം, ഈ എലെക്ഷൻ ശരിയാകണമെന്നില്ല . വേറെയും കുറച്ചു പ്രെസിഡന്റുമാർ ഉണ്ടല്ലോ അവർ എന്തു പറയുന്നു? അതും കേട്ടില്ല. ഏതു പഴയകാല വമ്പൻ കൊമ്പൻ പ്രെസിഡണ്ട് പറയുന്നതല്ല കാര്യം. എലെക്ഷൻ ഫൊക്കാന കോൺസ്റ്റിട്യൂഷൻ അനുസരിച്ചു നടത്തി. അതിനാൽ അത് ശരി. പിന്നെ ഒരു പഴയ പ്രെസിഡണ്ടുമാരും കിംഗ് മേക്കേഴ്‌സ് ആകരുത് . തസ്തികകൾ മാറി മാറി കുത്തിയിരുന്നു ഒരു ഫൊക്കാന മുൻഭാരവാഹികളും ഫൊക്കാനായേ അനധികൃതമായി കൺട്രോൾ നടത്തരുത് . ചില കൊമ്പന്മാർ തന്നെയാണു അനധികൃത "നാമം" അസോസിയേഷൻ വഴി മാധവൻനായർ ടീമിനെ വിജയിപ്പിച്ചത് . അതെ മാധവൻ നായർ ടീം ഇപ്പോൾ വിജയപ്പിച്ചവരുടെ തലയിൽ കയറി കാസ്റ്റിക്കുന്നു . പുള്ളി കാലാവധി കഴിഞ്ഞും ബ്ലാ ബ്ലാ പറഞ്ഞു കടിച്ചു തുങ്ങുന്നു. തേ .. ഫൊക്കാനാ എന്നും പറഞ്ഞു ഫാമിലി ഗെറ്റ് ടുഗെതർ -സൂം മീറ്റിംഗുകൾ ഇല്ലെഗിൽ ആയി നടത്തുന്നു . അതെല്ലാം അയാൾക്ക് നടത്താം പകഷേ ഒരു എലെക്ഷൻ സൂം വഴി നടത്താൻ പറയുമ്പോൾ കൊറോണ .. കൊറോണ എന്നും എന്നും പറഞ്ഞു കടിച്ചു തുങ്ങുകയായിരുന്നു . ജോർജി ടീം ആൻഡ് ട്രസ്റ്റീ ബോർഡ് നിയമ ലംഘകരായവർക്കെതിരെ ആക്ഷൻ എടുക്കുക.

 7. shame

  2020-08-06 14:59:25

  ഒരു മഹാമാരി നടക്കുമ്പോൾ തെരെഞ്ഞെടുപ്പ് നടത്തിയത് ശരിയോ? മഹാമാരി ഉണ്ടായത് മാധവൻ നായരുടെ കുഴപ്പം കൊണ്ടല്ല. അപ്പോൾ അവർക്ക് ന്യായമായ സമയം നൽകേണ്ടതല്ലായിരുന്നോ? അത് പോലെ തെരെഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടതല്ലായിരുന്നോ? എന്തായിരുന്നു ധൃതി? ഒരു വിഭാഗം പത്രിക നല്കാതിരിക്കെ തങ്ങൾ ജയിച്ചു എന്ന് പറയുന്നതിൽ എന്ത് ന്യായം? സംഘടനാ രണ്ടായപ്പോൾ സന്തോഷമായല്ലോ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ഫൊക്കാന അനുശോചിച്ചു

ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍

View More