Image

വേറിട്ടൊരു ഓണാേഘാഷവുമായി ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസാസിേയഷന്‍

Published on 08 September, 2020
  വേറിട്ടൊരു ഓണാേഘാഷവുമായി ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസാസിേയഷന്‍


ഗില്‍ഡ്‌ഫോര്‍ഡ്, യുകെ: ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ജിഎംഎ) കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ആകര്‍ഷകവും നൂതനവുമായ രീതിയില്‍
ഓണേഘാഷപരിപാടികള്‍ സംഘടിപ്പിച്ചു.

രണ്ടു ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ക്ക് ഉത്രാടദിനത്തില്‍ നടന്ന വിപുലമായ ഓണസദ്യയോടുകൂടി തുടക്കമായി. 150 ഓളം വരുന്ന അംഗങ്ങള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വിഭവസമൃദ്ധമായ ഓണദ്യ വീടുകളില്‍ എത്തിച്ചുനല്‍കി.പ്രസിഡന്റ് പോള്‍ ജയിംസ്, സെക്രട്ടറി ജോജി ജോസഫ്, ജോയിന്റ് സെക്രട്ടറി മാത്യു വി. മത്തായി, ട്രഷറര്‍ തോമസ് ജോസഫ്, എക്‌സിക്യൂട്ടീവ് അംഗം സജു ജോസഫ്, ജോസ് തോമസ് എന്നിവര്‍ ഇതിനു നേതൃത്വം നല്‍കി.

തിരുവോണ ദിവസം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭവനങ്ങളിലും പാര്‍ക്കുകളിലുമായി നടന്ന വിവിധ കലാപരിപാടികള്‍ക്ക് കള്‍ച്ചറല്‍ കണ്‍വീനര്‍ ജൂലി പോള്‍, ജിഎംഎ വൈസ് പ്രസിഡന്റ് പ്രിയങ്ക വിനോദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശിഖ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജിഎംഎ മീഡിയ കോഓര്‍ഡിനേറ്റര്‍മാരായ ജോമിത്ത് ജോര്‍ജ്, അനില്‍ ബെര്‍ണാഡ് എന്നിവര്‍ പരിപാടികള്‍ കാമറയില്‍ പകര്‍ത്തി തത്സമയം ഓണ്‍ലൈനില്‍ ദൃശ്യവിരുന്നൊരുക്കി. ഡോണ, മരിയ, ലില്ലി എന്നിവര്‍ അവതാരകരായിരുന്നു.

മഹാമാരിയുടെ കാലഘട്ടത്തിലും സന്തോഷത്തിന്റേയും പ്രത്യാശയുടെയും നവ്യമായ ഒരു അനുഭൂതി പ്രധാനം ചെയ്യാന്‍ ജിഎംഎയുടെ ഈ വെര്‍ച്വല്‍ ഓണാഘോഷത്തിനു സാധിക്കട്ടെ എന്നു യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള ആശംസ സന്ദേശത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക