Image

ഫൊക്കാന കണ്‍വന്‍ഷനില്‍ ചിരിയരങ്ങ് എ.സി. ജോര്‍ജ്ജ് നയിക്കും

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 June, 2012
ഫൊക്കാന കണ്‍വന്‍ഷനില്‍ ചിരിയരങ്ങ് എ.സി. ജോര്‍ജ്ജ് നയിക്കും
ഹൂസ്റ്റണ്‍ : ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ 'അനന്തപുരിയില്‍' അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷനില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താന്‍ പ്രശസ്തഹാസ്യ സാഹിത്യകാരനായ എ.സി. ജോര്‍ജ്ജ് തയ്യാറെടുക്കുന്നു. ഫൊക്കാനയുടെ കണ്‍വന്‍ഷനുകളിലെ മുഖ്യ ആകര്‍ഷമായ ചിരിയരങ്ങില്‍ പങ്കെടുത്ത് ആസ്വദിക്കാത്തവര്‍ വിരളമാണ്.നര്‍മ്മങ്ങള്‍ തുളുമ്പുന്ന ഫലിതങ്ങളുമായി പ്രേക്ഷകമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ വൈഭവമുള്ള ജോര്‍ജ്ജ് നിരവധി വേദികളില്‍ ചിരിയരങ്ങുകള്‍ സംഘടിപ്പിച്ച് പ്രസിദ്ധി നേടിയിട്ടുണ്ട്.കണ്‍വന്‍ഷന്‍ സെന്ററിലെ പ്രധാന വേദിയിലായിരിക്കും ചിരിയരങ്ങ് നടക്കുക.

അവതരണത്തില്‍ വ്യത്യസ്ഥതയും പുതുമയും പുലര്‍ത്തി, നിലവാരത്തകര്‍ച്ചയില്ലാതെ ഹൃദ്യവും നിരുപദ്രവകരവുമായ കൊച്ചുകൊച്ചു തമാശകള്‍ കോര്‍ത്തിണക്കി ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി ചിരിയരങ്ങ് സജീവമാക്കുമെന്ന് ശ്രീ ജോര്‍ജ്ജ് പറഞ്ഞു. ആരോഗ്യദായകമായ ഹാസ്യരസായനം നുണഞ്ഞിറക്കി പൊട്ടിച്ചിരിയുടെ വസന്തം തീര്‍ക്കാന്‍ എല്ലാവരേയും ചിരിയരങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

മുപ്പത്തിയാറു വര്‍ഷം ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ താമസിച്ചതിനുശേഷം രണ്ടു വര്‍ഷം മുന്‍പാണ് എ.സി. ജോര്‍ജ്ജ് ഹൂസ്റ്റണിലേക്ക് താമസം മാറ്റിയത്. വിവിധ സംഘടനകളില്‍ സാരഥ്യം വഹിച്ചിട്ടുള്ള അദ്ദേഹത്തെ ഫൊക്കാന ചിരിയരങ്ങ് നയിക്കുവാന്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്റെ സേവനം ഈ മേഖലയില്‍ വിലപ്പെട്ടതാണെന്നും ഫൊക്കാന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക പദവികളില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും സാമൂഹ്യ-സാംസ്‌ക്കാരിക-മത സംഘടനകളില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഇപ്പോഴുമുണ്ട്.

കണ്‍വന്‍ഷനിലെ ഈ ജനകീയ ഹാസ്യോത്സവ വേളയില്‍ നര്‍മ്മ സല്ലാപങ്ങളും ലഘു പ്രഭാഷണങ്ങളും അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ എ.സി. ജോര്‍ജ്ജുമായി ബന്ധപ്പെടുക: ഫോണ്‍ 281 741 9465. ഇ-മെയില്‍ageorge5@aol.com.
ഫൊക്കാന കണ്‍വന്‍ഷനില്‍ ചിരിയരങ്ങ് എ.സി. ജോര്‍ജ്ജ് നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക