Image

ജനസേവനം ജീവിത വ്രതമായ തോമസ് ടി. ഉമ്മന്‍ ഫോമാ ട്രഷറര്‍

Published on 26 September, 2020
ജനസേവനം ജീവിത വ്രതമായ തോമസ് ടി. ഉമ്മന്‍ ഫോമാ ട്രഷറര്‍
ഫോമാ ട്രഷററായി തോമസ് ടി. ഉമ്മന്റെ വിജയം അപ്രതീക്ഷിതമല്ല. വര്‍ഷങ്ങളായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെ ജനം അത എളുപ്പത്തിലൊന്നും മറക്കുകയില്ല എന്നതിനു തെളിവ്.

ട്രഷററുടെ ജോലികണ്‍ക്കും കാശുമായി ബന്ധപ്പെട്ടതാണെങ്കിലുംജനോപകാരപ്രദമായ എല്ല പ്രവര്‍ത്തനനഗ്ഗള്‍ക്കും മുന്നില്‍ തോമസ് ടി. ഉമ്മന്‍ ഉണ്ടാകും.

തോമസ് ടി. ഉമ്മനെ പോലുള്ള നേതാക്കള്‍ നമുക്ക് ഏറെയില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല, അവശ്യ സമയങ്ങളില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ കൂടി മടിക്കാത്തയാള്‍. സോപ്പിടുന്ന ഭാഷ ഉപയോഗിച്ച് അധികുതര്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അതിനു വഴിപ്പെടാതെ എതിര്‍ത്തു നില്‍ക്കുന്നയാള്‍.

ഇത് നാം നേരിട്ടു കണ്ടിട്ടുള്ളതാണ്. പത്ത്വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസി ഇന്ത്യക്കാരെ അത്യധികം വലച്ചപാസ്പോര്‍ട്ട് സറണ്ടര്‍ ആക്ട് എന്ന ഊരാക്കുടുക്കില്‍ നിന്നും രക്ഷിച്ച തോമസ് ടി ഉമ്മനെ മറക്കാന്‍ കഴിയില്ല..

നാല്‍പ്പതു വര്‍ഷം മുമ്പു പോലും അമേരിക്കന്‍ പൗരത്വം എടുത്തവര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കോണ്‍സുലേറ്റില്‍ കൊണ്ടുപോയി സറണ്ടര്‍ ചെയ്യുകയും അതിന് 175 ഡോളര്‍ ഫീസും പിഴകളും നല്‍കണമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ചട്ടം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭത്തിന് കയ്യോടേ ഇറങ്ങിയത്തോമസ് ടി. ഉമ്മനാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ അതിനു മുമ്പ് ഒരു പ്രതിക്ഷേധ റാലി ഉണ്ടായിട്ടില്ല.

സ്വന്തം സഹോദരന്‍ മരിച്ചിട്ടും തോമസ് ടി. ഉമ്മന്‍ പ്രക്ഷോഭത്തിനു വന്നത് പലരും ഓര്‍ക്കുന്നുണ്ടാവണം. ആ സമരം മൂലം 175 ഡോളര്‍ ഫീസ് എന്നത് 20 ഡോളറാക്കി. (2010 വരെ പൗരത്വമെടുത്തവര്‍ക്ക്). അധികൃതര്‍ക്ക് ഇന്ത്യക്കാര്‍ പതിക്ഷേധിക്കുമെന്ന പേടി വന്നു. ഉത്തരേന്ത്യന്‍ സംഘടനകള്‍ മലയാളി സമൂഹത്തെ ആദരവോടെ അപ്പോഴെങ്കിലും നോക്കി.

പലരും വിളിക്കാനൊരു ഫോണ്‍ നമ്പറും കേള്‍ക്കാനൊരാളുംഉണ്ടെന്നുള്ള സമാധാനത്തിലും ആശ്വാസത്തിലുമാണ്.എന്റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തു വച്ചിട്ടുള്ളഅമേരിക്കയിലും കാനഡായിലുമുള്ള പല അപരിചിതരോടും കഴിഞ്ഞ കാലങ്ങളില്‍ സംസാരിക്കാനിടയായതു ഈ അവസരത്തില്‍ ഓര്‍ക്കുന്നു.അവരുടെ നല്ല വാക്കുകളാണ് എന്റെ പ്രചോദനം-തോമസ് ടി. ഉമ്മന്‍ പറയുന്നു

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറമെന്ന പീഡനം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പൊരുതുന്ന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ വിവിധ ജാതിമതസ്ഥര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍കഴിഞ്ഞു.

ചെറുപ്പകാലത്ത് മലയാള മനോരമ ബാലജനസഖ്യത്തിന്റെ തിരുവല്ലാ യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, സോഷ്യല്‍ സര്‍വീസ് ലീഗ് സെക്രട്ടറി, കോളേജ് യൂണിയന്‍ ഭാരവാഹി, യൂണിവേഴ്‌സിറ്റി യൂണിയന്‍കൗണ്‍സിലര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു

ഇവിടെ വന്ന ശേഷം ലിംകയുടെ സ്ഥാപക പ്രസിഡന്റ്,ഫൊക്കാന റിലീജിയസ്ഹാര്‍മണികമ്മിറ്റി ചെയര്‍മാന്‍,ഫോമാ നാഷണല്‍ കമ്മറ്റിയംഗം, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്,ഫോമാ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്,ഇടവക ഭാരവാഹി, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകന്‍, സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി, ആദ്യകാല പ്രവാസികളുടെ കൂട്ടായ്മയായ പയനിയര്‍ ക്ലബ് സെക്രട്ടറി, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍. നോര്‍ത്ത് അമേരിക്കയിലെഫ്രണ്ട്‌സ്ഓഫ്തിരുവല്ലാ എന്ന സംഘടനയുടെസ്ഥാപകാംഗവും, മുന്‍ പ്രസിഡണ്ടും .

എന്റെ പ്രവര്‍ത്തനങ്ങള്‍ക്കു രാവും പകലുമെന്ന വ്യത്യാസമില്ല. സമയക്ലിപ്തതയുമില്ല. പലപ്പോഴും ഉറക്കം വളരെ കുറച്ചു മാത്രം. 

Treasurer

THOMAS T OOMMEN 280 (51.1%)

PAUL K JOHN (ROSHAN) 268 (48.9%)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക