Image

'ക്യൂരിയോസിറ്റി 20' റജിസ്‌ട്രേഷന്‍ ആരംഭിച്ചു; എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30

Published on 04 October, 2020
 'ക്യൂരിയോസിറ്റി 20' റജിസ്‌ട്രേഷന്‍ ആരംഭിച്ചു; എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30

ഡബ്ലിന്‍: എസന്‍സ് അയര്‍ലന്‍ഡ് കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി 'ക്യൂരിയോസിറ്റി' എന്ന പേരില്‍ ഏകദിന ശില്‍പശാല നടത്തുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയായിരിക്കും ക്യൂരിയോസിറ്റി '20 നടത്തപ്പെടുക. അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദം ആയിരിക്കും.

ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.essense.ie/curiosity എന്ന ലിങ്കില്‍ ഒക്ടോബര്‍ 15 നു മുന്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

റജിസ്‌ട്രേഷന്‍ ഫീസ് 10 യൂറോ ആയിരിക്കും. നാല് വ്യത്യസ്ത മത്സരങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ഇഷ്ടമുള്ള ഇനങ്ങളില്‍ മത്സരിക്കാം. എല്ലാത്തിനും കൂടി ഒറ്റ റജിസ്‌ട്രേഷന്‍ മതിയാകും.

പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗങ്ങളിലായി സയന്‍സ്‌ക്വിസ്, സയന്‍സ്‌പ്രോജക്റ്റ് , പോസ്റ്റര്‍ ഡിസൈനിംഗ്, സയന്‍സ് ആര്‍ട്ടിക്കിള്‍ എന്നിവയായിരിക്കും ശില്പശാലയിലെ ഇനങ്ങള്‍. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും.

1. സയന്‍സ് ക്വിസ്

ഓണ്‍ലൈന്‍ ആയിരിക്കും ക്വിസ് മത്സരം. പങ്കെടുക്കുന്ന കുട്ടികള്‍ October 30 നു 5 pm നു esSENSE Ireland വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. 20 മിനിട്ട് സമയം മാത്രം ചോദ്യങ്ങള്‍ കമ്പ്യൂട്ടറില്‍ ലഭ്യമാകും.

2. സയന്‍സ് പ്രോജക്ട്

പ്രൈമറി/സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി തന്നിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തില്‍ കുട്ടികള്‍ പ്രോജക്ട് 5 മിനിറ്റില്‍ കൂടാത്ത സമയത്തിനുള്ളില്‍ അവതരിപ്പിക്കുക. അത് വീഡിയോ ഷൂട്ട് ചെയ്ത് അയച്ചുതരിക. വിഷയങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

പ്രൈമറി

1. Life style diseases and its remedies
2. One of the invention that changed human living

സെക്കന്‍ഡറി

1. The Big Bang Theory
2. Sustainable Development

3. പോസ്റ്റര്‍ ഡിസൈനിംഗ്

തന്നിരിക്കുന്ന വിഷയത്തില്‍ നിന്നും ഇഷ്ടമുള്ള ഒരു വിഷയം തെരഞ്ഞെടുത്ത് A2 സൈസ് പേപ്പറില്‍ വരയ്ക്കുക. ഈ പോസ്റ്ററിന്റേയും കൂടാതെ മത്സരാര്‍ഥി ഈ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും അയച്ചു തരിക.

വിഷയം / പ്രൈമറി

1. Colours
2. Origin of Living Things

സെക്കന്‍ഡറി

1. Artificial intelligence
2. Solar Radiations

4. സയന്‍സ് ആര്‍ട്ടിക്കിള്‍

തന്നിരിക്കുന്ന വിഷയങ്ങളില്‍ ഏതെങ്കിലും ഒരു വിഷയം തിരഞ്ഞെടുത്ത് അതിനെ കുറിച്ചു 1500 വാക്കുകളില്‍ (3 pages) ഒരു പ്രബന്ധം തയാറാക്കുക. ഇത് Plagiarism പരിശോധനകള്‍ക്ക് വിധേയമായി ആയിരിക്കും വിലയിരുത്തപ്പെടുക.

വിഷയം/ പ്രൈമറി

1.Life after Covid
2.Space Tourism

സെക്കന്‍ഡറി
1. Importance of Scientific Temper in our society.
2. Scope of electric vehicles

ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രഗല്‍ഭര്‍ ആയിരിക്കും ശില്പശാലയുടെ വിധികര്‍ത്താക്കള്‍.

For registration and more detail : www.essense.ie/curiosity

രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി October 15
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി. October 30
എന്‍ട്രികള്‍ അയക്കേണ്ട ഇമെയില്‍ : essenseireland@gmail.com.
വിവരങ്ങള്‍ക്ക്: 0876521572, 0896110172, 087 2263917

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക