-->

Oceania

മെല്‍ബണില്‍ സി.എഫ്. തോമസ് അനുസ്മരണം നടത്തി

Published

onമെല്‍ബണ്‍: കേരള കോണ്‍ഗ്രസ് -എം മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന സി.എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് - എം ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഒക്ടോബര്‍ മൂന്നിനു സൂമിലൂടെ ചേര്‍ന്ന യോഗത്തില്‍ ദേശീയ സെക്രട്ടറി സിജോ ഈന്തനാം കുഴി സ്വാഗതം ആശംസിച്ചു. കേരള കോണ്‍ഗ്രസ് -എം ചെര്‍മാന്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനധീതമായി താന്‍ സ്‌നേഹിയ്ക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സിഎഫ് സാറെന്നും മദ്ധ്യ തിരുവതാംകൂറില്‍ കേരള കോണ്‍ഗ്രസിന്റെ ആരംഭഘട്ടം മുതല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നു കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയും അതൊടപ്പം തന്നെ മാണിസാറിന്റെ സഹയാത്രികനും ആന്മമിത്രവുമായിരുന്നു സി.എഫ് സാറെന്നും ജോസ് കെ. മാണി പറഞ്ഞു.

മികച്ച വാഗ്മിയും രാഷ്ട്രീയ മൂല്യങ്ങള്‍ക്കധിഷ്ഠിതമായി എളിയ ജീവിതം നയിച്ച ആദര്‍ശശുദ്ധിയുള്ള നേതാവായിരുന്നു സി.എഫ് എന്നും വ്യക്തി ബന്ധങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ജനകീയനായ നേതാവായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

ദേശീയ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളത്തിന്റെ അധ്യക്ഷത വഹിച്ചു. സി.എഫ് തോമസിന്റെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് പ്രവാസി കേരള കോണ്‍ഗ്രസ് -എം വിക്ടോറിയ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ്, മാത്യു തറപ്പേല്‍, മറ്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമാരായ ഷാജു ജോണ്‍, കെന്നടി പട്ടുമാക്കില്‍, സിബിച്ചന്‍ ജോസഫ്, ജിബിന്‍ സിറിയക്ക്, പ്രവാസി കേരള കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ടോം പഴയമ്പള്ളില്‍ ട്രഷറര്‍ വിക്ടോറിയ, ഡേവിസ് ജോസ് വൈസ് പ്രസിഡന്റ് വിക്ടോറിയ, ജോഷി ജോര്‍ജ് ജോയിന്‍ സെക്രട്ടറി വിക്ടോറിയ എന്നിവര്‍ സംസാരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് - എം നാഷണല്‍ ട്രഷറര്‍ ജിന്‍സ് ജയിംസ് നന്ദി പറഞ്ഞു.

തോമസ് വാതപ്പള്ളി വൈസ് പ്രസിഡന്റ് വിക്ടോറിയ, റോബിന്‍ ജോസ്, ടോജോ തോമസ്, ഐബി ഇഗ്‌നേഷ്യസ്, ഷിനോ മാത്യു, ക്ലിസണ്‍ ജോര്‍ജ്, സുമേഷ് ജോസ്, ബിബിന്‍ ജോസ്, ജോജി തോമസ് എന്നിവര്‍ മീറ്റിംഗിനു നേതൃത്വം നല്‍കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി

View More