Image

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി

Published on 02 November, 2020
കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി


കാന്‍ബറ: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ 10 ദിവസത്തെ കൊന്തനമസ്‌കാരം നടത്തി. സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന കൊന്തനമസ്‌കാരത്തില്‍ പ്രത്യേക ജപമാലയും നടന്നു.

ഒക്ടോബര്‍ 31 നു വൈകുന്നേരം നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ. ഏബ്രഹാം നാടുകുന്നേല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു 10 ദിവസത്തെ കൊന്തനമസ്‌കാരത്തിനു സമാപനം കുറിച്ചുകൊണ്ട് വാഴ്വും തുടര്‍ന്നു പാച്ചോര്‍ നേര്‍ച്ചയും നടന്നു.

കൈക്കാരന്മാരായ ബെന്നി കണ്ണംപുഴ, ജോജോ കണ്ണമംഗലം, ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോജോ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക