-->

fomaa

ഫോമ സതേൺ റീജിയൺ പ്രവർത്തനോദ്ഘാടനം വർണ്ണാഭമായി

അജു വാരിക്കാട്

Published

on

ഹ്യൂസ്റ്റൺ : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ 2020 - 2022 വർഷത്തെ സതേൺ റീജിയൺ പ്രവർതനോൽഘാടനം,  നവംബർ 29 ന്  ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ആസ്ഥാനമായ കേരള ഹൗസിൽ വച്ച് വർണ്ണ ഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. 

യൂത്ത് ഫോറം ചെയർ മെവിൻ ജോൺ എബ്രഹാമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വുമൻസ് ഫോറം ചെയർ ഷിബി റോയ് എംസി ആയി പ്രവർത്തിച്ചു. ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു.  ഫോമ നാഷണൽ പ്രസിഡൻറ് അനിയൻ ജോർജ്  ഭദ്രദീപം തെളിയിച്ച്  ഉദ്ഘാടനം നടത്തി. തുടർന്ന് ദീപം, റീജനൽ സാരഥികളായ തോമസ് ഒലിയാംകുന്നേൽ, ഡോ. സാം ജോസഫിനും കൈമാറി.

2018-2020 പ്രവർത്തന വർഷത്തെ റിപ്പോർട്ട് റീജണൽ വൈസ് പ്രസിഡൻറ് തോമസ് ഒലിയാംകുന്നേൽ അവതരിപ്പിക്കുകയും തുടർന്ന് 2020 2022 വർഷത്തെ റീജണൽ വൈസ് പ്രസിഡൻറ് ഡോ. സാം ജോസഫിന് സ്ഥാനം കൈമാറുകയും ചെയ്തു.

പുതിയ പ്രവർത്തന വർഷത്തെ താൻ ആവേശത്തോടെയാണ് നോക്കി കാണുന്നതെന്നും റീജിയനിലുള്ള എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ശ്രമിക്കുമെന്നും ഡോ ജോസഫ് പറഞ്ഞു.

നാഷണൽ കമ്മിറ്റി അംഗം എം ജി മാത്യു ഫോമാ പ്രസിഡൻറ് അനിയൻ ജോർജിനെ സദസിന് പരിചയപ്പെടുത്തുകയും മുൻ ഫോമാ ട്രാൻസ്പോർട്ടേഷൻ ചെയർ സണ്ണി കാരിക്കൽ പൊന്നാടയണിയിയിക്കുകയും ചെയ്തു.  14 വയസ്സുള്ള യൗവനയുക്തയായ ഫോമ എന്ന തരുണീമണിയെയാണ് അനിയൻ ജോർജിൻറെ കയ്യിൽ ഭരമേൽപ്പിച്ചിരിക്കുന്നത് എന്ന് എംജി  മാത്യു സ്വതസിദ്ധമായ നർമ്മ ശൈലിയിൽ പറഞ്ഞത് കരഘോഷങ്ങളോടെ ആണ് സദസ്സ് സ്വീകരിച്ചത്.

ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെ പറ്റി തനിക്ക് പൂർണബോധ്യം ഉണ്ടെന്നും ഫോമ എന്ന സംഘടനയുടെ സ്വാധീനം അമേരിക്കയിലെ പല പ്രവർത്തന മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അനിയൻ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മിസോറി സിറ്റി മേയർ  സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിൽ ജയിക്കുന്നത് മലയാളികൾക്ക് എന്നും അഭിമാനമാണ് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഫോമയുടെ പിന്തുണ പ്രഖ്യാപിച്ചു . 

ഫോമ  നാടക മേളയിൽ സമ്മാനർഹമായ മാഗ് അവതരിപ്പിച്ച നാടകത്തിന് അവാർഡ് നൽകി ആദരിച്ചു. ഡോ സാം ജോസഫ് ആണ് മാഗിനു വേണ്ടി അവാർഡ് സ്വീകരിച്ചത്. മാഗ് ട്രസ്റ്റീ ബോർഡ് ചെയർമാൻ തോമസ് ചെറുകര, സ്റ്റാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജിജി ഓലിക്കൻ, ഐപിസിഎൻഏ  പ്രസിഡൻറ് ഡോ. ജോർജ്ജ് എം കാക്കനാട്ട്,  ഫോമാ മുൻ പ്രസിഡണ്ട് ശശിധരൻ നായർ,  ഫോമ ജോ.   സെക്രട്ടറി ജോസ് മണക്കാട്, ജോ. ട്രഷറർ ബിജു തോണികടവിൽ, മാധ്യമ പ്രവർത്തകൻ ഏ സി ജോർജ്, ചാരിറ്റി ഫോറം ചെയർ ജോസ് പുന്നൂസ്  എന്നിവർ ആശംസകൾ അറിയിച്ചു. 

ഫോമാ നാഷണൽ കമ്മിറ്റി അംഗം  മാത്യുസ് മുണ്ടയ്ക്കൽ കൃതജ്ഞത രേഖപ്പെടുത്തി. കടന്നുവന്നവർക്ക്   അത്താഴ വിരുന്നു നൽകി യോഗം സമംഗളം പര്യവസാനിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

അന്തരിച്ച കലാകാരന്മാരുടെ വിധവകള്‍ക്ക് ഫോമാ മെട്രോ റീജിയന്‍ ഒരുലക്ഷം രൂപയുടെ സഹായം നല്‍കി

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

തോമസ് ജോണിനും, പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

View More