Health

നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും

Published

on

നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്ന ശീലം, എന്തെങ്കിലും അസുഖം ഉള്ളവരുടെ ഇടയിലും ഇല്ലാത്തവരിലും  വ്യാപകമായുണ്ട്.  അത്  ദോഷകരമല്ലെന്നാണ് കുറച്ചുകാലം   വിശ്വസിച്ചിരുന്നത്.  ഇതുപോലെ ചിലരില്‍ കാരണമില്ലാതെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ കണ്ടതുകൊണ്ട്  നടത്തിയ അന്വേഷണത്തിലാണ് ഒരു കോമണ്‍ ഫാക്ടര്‍ ആയി നെല്ലിക്ക ജ്യൂസ് കണ്ടത്.  

നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമായുണ്ട്.  കൊഴുപ്പില്‍ അലിയാത്ത ഒരു വൈറ്റമിനാണ് സി. അതുകൊണ്ട് ആവശ്യത്തിലധികം വരുന്ന വൈറ്റമിന്‍ സി ശരീരത്തില്‍ സംഭരിക്കപ്പെടാതെ ഓക്‌സലേറ്റ്കളായി  പുറന്തള്ളപ്പെടുന്നു. ഇതാണ് വൃക്കയില്‍ അടിഞ്ഞു കൂടുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതും.

ഇത് നെല്ലിക്കയുടെ മാത്രം പ്രശ്‌നമല്ല, ഓക്‌സലേറ്റ് അധിക അളവിലുള്ള മറ്റ് ഫലങ്ങളിലെ കാര്യത്തിലും ഇങ്ങനെ തന്നെ. (ഇക്കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധി ഉള്ളതാണ് ഇലുമ്പന്‍പുളി. ഇലുമ്പന്‍ പുളി ജ്യൂസ് ഒരാഴ്ച കഴിച്ചാല്‍ പോലും വൃക്കയെ ദോഷകരമായി ബാധിക്കാം)ഇപ്പോള്‍ കൊറോണക്കാലം ആയതുകൊണ്ട് വൈറ്റമിന്‍ സി ഗുളികകളും വൈറ്റമിന്‍ സി അടങ്ങിയ ഫലങ്ങളും ഒരുപാട് കഴിക്കുന്ന ആളുകളുണ്ട്.  മനുഷ്യന് ഒരു ദിവസം ആവശ്യമുള്ള വൈറ്റമിന്‍ സി യുടെ അളവ് 90 മില്ലി ഗ്രാമാണ്. അതില്‍ കൂടുതല്‍ ഉപയോഗിക്കുന്നതുകൊണ്ട്  എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാല്‍ അമിത അളവില്‍ വൈറ്റമിന്‍-സി ദോഷകരമാണ് എന്നത്  തെളിയിക്കപ്പെട്ടതാണ്.

 രക്ത 'ശുദ്ധീകരണത്തിന്' നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവരുണ്ട്.  യഥാര്‍ത്ഥത്തില്‍ അമിതമായി നെല്ലിക്ക കഴിച്ചാല്‍ രക്തം അശുദ്ധമാവുകയാണ്  ചെയ്യുക. (വൃക്കയുടെ  പ്രവര്‍ത്തനം തടസ്സപ്പെടുമ്പോള്‍ രക്തത്തില്‍ മാലിന്യങ്ങള്‍  അടിഞ്ഞുകൂടുന്നു).

 നെല്ലിക്ക അമിതമായി ഉപയോഗിക്കുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നു. വെള്ളം കുടി കുറഞ്ഞ ശീലമുള്ളവര്‍ക്ക് നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ മലശോധന കുറയുന്നതിനും താരന്‍ ശല്യം ഉണ്ടാകുന്നതിനും കാരണം ഇതാണ്.

പ്രമേഹരോഗികളാണ്  നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത്. കാരണം പ്രമേഹരോഗികള്‍ക്ക് അല്ലാതെ തന്നെ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകും. നിര്‍ജലീകരണം കൊണ്ടു സോഡിയത്തിന്റെ  അളവ് കൂടുന്നത് വൃക്കയുടെ പ്രവൃത്തി ഭാരം വര്‍ധിപ്പിക്കുന്നു. മാത്രമല്ല പ്രമേഹരോഗ മരുന്നുകളുടെ കൂടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍  പെട്ടെന്നു വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.  നെല്ലിക്ക അസിഡിക്   ആയതുകൊണ്ട്, വയറില്‍ പെപ്റ്റിക് അള്‍സര്‍ ഉള്ളവര്‍ക്കും ദോഷം ചെയ്യും. നെല്ലിക്ക ജ്യൂസ് കഴിക്കുന്ന പലര്‍ക്കും മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടുന്നതിന് കാരണവും കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകളാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More