Oceania

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

Published

on


മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 -ാം തിയതി നടക്കും. വൈകീട്ട് ഏഴിന് റോക്സ്ബര്‍ഗ് പാര്‍ക്ക് സതേണ്‍ ക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റന്‍ ദേവാലയത്തിലെ വിശുദ്ധകുര്‍ബ്ബാനയില്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 8:30 ന് റിസര്‍വോ വൈറ്റ്ലോ സ്ട്രീറ്റിലുള്ള സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാ ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും. 25 -ാം തിയതി രാവിലെ പത്തിനും റിസര്‍വോ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ട ത്. 24-ന് രാത്രി 8:30 നുള്ള വിശുദ്ധ കുര്‍ബ്ബാനയുടെ ലൈവ് സ്ട്രീമിംഗ് കത്തീഡ്രല്‍ ഇടവകയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും കാണാവുന്നതാണ്.

ദിവ്യബലിക്കുശേഷം സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഐപാഡ് എയറും, രണ്ടാം സമ്മാനമായി ബ്ലൂടൂത്ത് സ്പീക്കറും മൂന്നാം സമ്മാനമായി ബ്ലൂടൂത്ത് ഹെഡ്സെറ്റുമാണ് നല്‍കുന്നത്. രണ്ടു സെന്ററുകളിലും പ്രത്യേകം പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന നറുക്കെടുപ്പില്‍ വാങ്ങുന്ന എല്ലാ ടിക്കറ്റിലും സമ്മാനമുണ്ടായിരിക്കും.

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആന്‍ഡ് എഡ്യൂക്കേഷന്‍, ടെക്ക് ആര്‍ക്ക് ഡിസൈന്‍ ആന്‍ഡ് ഡ്രാഫ്റ്റിംഗ്, ജെഎംസി കംപ്യൂട്ടേഴ്സ് എന്നിവരാണ് സമ്മാനങ്ങളും ക്രിസ്മസ് ആഘോഷങ്ങളും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നറുക്കെടുപ്പിനുശേഷം ക്രിസ്മസ് കേക്കിന്റെ വിതരണവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു

മെല്‍ബണ്‍ സീറോമലബാര്‍ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കല്‍ കിറ്റുകള്‍

ഞാന്‍ മിഖായേല്‍- ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം: ഗാനങ്ങള്‍ പുറത്തിറങ്ങി

കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

മെല്‍ബണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

അനുഗ്രഹനിറവില്‍ ബ്രിസ്‌ബേന്‍ യാക്കോബായ ഇടവക

നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

View More