-->

VARTHA

ജസ്‌നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Published

on

തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 2018 മുതല്‍ കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രദാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കത്തില്‍ പിതാവ് അഭ്യര്‍ത്ഥിച്ചു.

2018 മാര്‍ച്ച്‌ 28ന് രാവിലെ 9.30ഓടെയാണ് ജസ്ന കാഞ്ഞിരപ്പള്ളിയിലെവീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. ബന്ധുവീട്ടില്‍ പോവുകയാണെന്നാണ് ജസ്ന അയല്‍ക്കാരോട് പറഞ്ഞത്. പക്ഷെ അവര്‍ ബന്ധുവീട്ടില്‍ എത്തിയില്ല. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ച്‌ തുടങ്ങിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു.

ഇതിനിടെ, മംഗ്ലൂരിലെ ഇസ്ലാമിക മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ നേരത്തെ കേരളത്തിലെ പൊലീസുദ്യോഗസ്ഥര്‍ ജസ്ന ഇപ്പോഴെവിടെയെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. പൊലീസില്‍ നിന്നും വിരമിച്ച പത്തനം തിട്ട എസ്പി കെ.ജി. സൈമണായിരുന്നു അന്വേഷണച്ചുമതല.

 ഇദ്ദേഹം ജസ്ന എവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. 20 വയസ്സായ ഒരു പെണ്‍കുട്ടി മാംഗ്ലൂരിലെ ഇസ്ലാമിക സെമിനാരിയില്‍ എത്തിയെന്ന വാര്‍ത്ത നിരവധി ചോദ്യങ്ങളുണര്‍ത്തിയിരുന്നു. ഈ പ്രത്യേക കേസിലെത്തുമ്ബോള്‍ പുറത്തുനിന്നുള്ള  സമ്മര്‍ദ്ദത്തിന് പൊലീസ് വഴങ്ങുകയാണോ എന്ന് പൊതുജനത്തിലും സംശയം ജനിപ്പിച്ചിരുന്നു.അപ്രത്യക്ഷയാവുന്ന നാളുകളില്‍ ജസ്ന കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമെനിക് കോളെജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ജസ്ന ഗര്‍ഭിണിയാണെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു.

മാധ്യമങ്ങള്‍ ലവ് ജിഹാദ് എന്ന രീതിയില്‍ ജസ്ന പ്രശ്നത്തെ നോക്കിക്കാണാന്‍ തുടങ്ങിയതോടെ ഇടതുപക്ഷസര്‍ക്കാരും വെട്ടിലായി. ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഇസ്ലാമിക വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുകയാണിപ്പോള്‍.ഈടിയെ ചില ക്രിസ്തീയ വിഭാഗങ്ങള്‍ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയാകുന്നതായി ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു

അതേസമയം, ജെസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിനായി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്
.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കവര്‍ച്ച; ദമ്പതിമാര്‍ അറസ്റ്റില്‍

ഞാൻ പറഞ്ഞത് അബദ്ധവാക്കോ, പിഴവോ അല്ല: പി സി ജോർജ്

കോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

മന്‍സൂര്‍ വധം: മുഖ്യപ്രതിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോവിഡ്: മഹാരാഷ്ട്രയില്‍ 61,695 പുതിയ രോഗികള്‍; 24 മണിക്കൂറിനിടെ 349 മരണം

വിവാദ പരാമര്‍ശം: ദിലീപ് ഘോഷിന് പ്രചാരണം നടത്തുന്നതിന് 24 മണിക്കൂര്‍ നേരത്തേക്ക് വിലക്ക്

കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് കിട്ടിയത് 47.35 ലക്ഷം രൂപ; സ്വര്‍ണവും വിദേശ കറന്‍സിയും തിരികെനല്‍കി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ തൊഴില്‍ വിജ്ഞാപനം; വ്യാജമെന്ന് പി.ഐ.ബി

ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു

പി.സി. ജോര്‍ജിനെതിരെ  വിമര്‍ശവുമായി സത്യദീപം

പ്രായാധിക്യം കൊണ്ടുള്ള മരണം പോലെയാണ് കോവിഡ് മരണവും; മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

വസ്തുതര്‍ക്കം; ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു

കുടുംബവഴക്കിനിടെ ഭാര്യയെ ഭീഷണിപ്പെടുത്തി; 50-കാരനെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ടെസ്റ്റിംഗ് കാമ്ബയിന്‍

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

View More