-->

VARTHA

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്; യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് രോഗം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍കോട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,81,931 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3524 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 977, കോഴിക്കോട് 729, കോട്ടയം 670, പത്തനംതിട്ട 586, കൊല്ലം 626, മലപ്പുറം 517, തൃശൂര്‍ 430, ആലപ്പുഴ 413, തിരുവനന്തപുരം 251, ഇടുക്കി 322, വയനാട് 297, കണ്ണൂര്‍ 216, പാലക്കാട് 126, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, കോഴിക്കോട് 9, എറണാകുളം 8, പത്തനംതിട്ട 7, കൊല്ലം, വയനാട് 5 വീതം, പാലക്കാട് 4, തൃശൂര്‍ 3, തിരുവനന്തപുരം , ഇടുക്കി 2 വീതം, ആലപ്പുഴ, മലപ്പുറം, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കവര്‍ച്ച; ദമ്പതിമാര്‍ അറസ്റ്റില്‍

ഞാൻ പറഞ്ഞത് അബദ്ധവാക്കോ, പിഴവോ അല്ല: പി സി ജോർജ്

കോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

മന്‍സൂര്‍ വധം: മുഖ്യപ്രതിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോവിഡ്: മഹാരാഷ്ട്രയില്‍ 61,695 പുതിയ രോഗികള്‍; 24 മണിക്കൂറിനിടെ 349 മരണം

വിവാദ പരാമര്‍ശം: ദിലീപ് ഘോഷിന് പ്രചാരണം നടത്തുന്നതിന് 24 മണിക്കൂര്‍ നേരത്തേക്ക് വിലക്ക്

കോവിഡ്-19 ; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് കിട്ടിയത് 47.35 ലക്ഷം രൂപ; സ്വര്‍ണവും വിദേശ കറന്‍സിയും തിരികെനല്‍കി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ തൊഴില്‍ വിജ്ഞാപനം; വ്യാജമെന്ന് പി.ഐ.ബി

ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു

പി.സി. ജോര്‍ജിനെതിരെ  വിമര്‍ശവുമായി സത്യദീപം

പ്രായാധിക്യം കൊണ്ടുള്ള മരണം പോലെയാണ് കോവിഡ് മരണവും; മധ്യപ്രദേശ് മന്ത്രി പ്രേംസിങ് പാട്ടീല്‍

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

വസ്തുതര്‍ക്കം; ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ചു

കുടുംബവഴക്കിനിടെ ഭാര്യയെ ഭീഷണിപ്പെടുത്തി; 50-കാരനെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് 8126 പേര്‍ക്ക് കൂടി കോവിഡ്; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ടെസ്റ്റിംഗ് കാമ്ബയിന്‍

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വീട്ടില്‍ കയറി വകവരുത്തി പിതാവ്

പത്തോളം സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം

മു​ഖ്യ​മ​ന്ത്രി ഒ​രു "കോ​വി​ഡി​യ​റ്റ്'; പ​രി​ഹസിച്ച്‌ വി. ​മു​ര​ളീ​ധ​ര​ന്റെ ട്വീറ്റ്

കോവിഡ് വ്യാപനം; ഓക്സിജന്‍ വിതരണത്തിന് വ്യോമസേനയുടെ സഹായം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഫ്രിക്കയിലെ നൈ​ജ​റി​ല്‍ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

ഓക്സിജന്‍ ക്ഷാമം; ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു

ഒട്ടകം' എന്ന ഇരട്ടപ്പേര് വന്ന വഴി വ്യക്തമാക്കി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ആരോഗ്യമന്ത്രി

View More