Image

ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം

Published on 23 January, 2021
ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം
ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം.
 എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർക്ക് ഷിക്കാഗോയിലെ ഓഹെയർ വിമാനാത്താവളത്തിൽ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് പറക്കാം. ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നിർത്താതെയുള്ള ആദ്യ വിമാനം ജനുവരി 13 ന് സർവീസ് ആരംഭിച്ചു. യു എസിൽ നിന്ന് ഇന്ത്യയുടെ ദക്ഷിണ -മധ്യ പ്രദേശങ്ങളിലേക്ക്  യാത്ര ചെയ്യുന്നവരാണ് പുതിയ റൂട്ടിനെ സ്വാഗതം ചെയ്യുന്നത്. 
 
ബുധാനാഴ്ചകളിൽ പ്രാദേശിക സമയം രാത്രി 9.30 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 4 മണിക്ക് ഹൈദരാബാദിൽ എത്തിച്ചേരും. വിശാഖപട്ടണം, വിജയവാഡ, കോൽക്കത്ത, ബംഗളുരു എന്നി സ്ഥലങ്ങളുമായി ബന്ധിപ്പിച്ചാണ് യാത്ര. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50 ന് ഹൈദരാബാദിൽ നിന്ന് വിമാനം തിരിച്ച് ഷിക്കാഗോയിലേക്ക്. വൈകുന്നേരം 6.05 ന് എത്തിച്ചേരും. 
 
238 പേരാണ് ആദ്യ യാത്രയിൽ വിമാനത്തിൽ ഉണ്ടായിരുന്നത്. സമയലാഭം ഉണ്ടെന്നതുകൊണ്ട് യാത്രക്കാർ തൃപ്തരാണ്. ഇന്ത്യ ഗവണ്മെന്റിന്റെ ഈ നീക്കത്തെ അഭിനന്ദിക്കാനും അവർ മറന്നില്ല. 
 
Join WhatsApp News
Mathai 2021-01-23 15:29:42
മലയാളീകള്ക്ക് വേണ്ടേ ഡിർക് ഫ്ലൈറ്റ് ?
Valiiyaveetil Samuel 2021-01-24 00:15:28
I am learning how to translate from English to Malayalam
മലയാളി മാമൻ 2021-01-24 00:27:25
ഐക്യമത്യം മഹാബലം.. തമിഴരും തെലുങ്കരും ഗുജറാത്തികളും ഒരുമിച്ചു നിൽക്കുന്നു, അവർക്ക് വേണ്ടത് വിലപേശി നേടുന്നു. മലയാളികളോ? ആനക്ക് ആമയെ പുച്ഛം, ആമക്ക് ആനയെ നിന്ദ, ആനക്കും ആമക്കും ലോക മല്ലുവിനെ വെറുപ്പ്! ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പാര പണിതും രാവിലെ മുതൽ വൈകിട്ടുവരെ ഫോറങ്ങൾ ഉണ്ടാക്കലുമായി നടക്കുന്ന മലയാളി നേതാക്കൾക്ക്, ഒരുമിച്ച് നിന്ന് പ്രവാസി മലയാളികൾക്ക് എന്തെങ്കിലും നേടി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക