fokana

ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ജോര്‍ജ്ജ് ഓലിക്കല്‍

Published

on

ന്യൂയോര്‍ക്ക്:  ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബിള്ക്കായി ഭരണഘടന നിലവില്‍ വന്നതിന്റെ 72ാം വാര്‍ഷികം നോര്‍ത്ത്  അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടി. ജനുവരി 23ാം തീയതി ശനിയാഴ്ച രാവിലെ 11-മണിക്ക് സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

നോര്‍ത്ത്  അമേരിയ്ക്കയിലെ ഫൊക്കാന പ്രവര്‍ത്തകരെയും അഭ്യൂദയകാംഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ  ആഘോഷ പരിപാടികള്‍  ഇന്ത്യയിലെയും അമേരിയ്ക്കയിലെയും സാമൂഹിക സാംസ്‌ക്കാരിക രഷ്ട്രീയ നേതാക്കളാല്‍ സമ്പന്നമായിരുന്നു.

ഫൊക്കാന പ്രസിഡന്റ് സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവന്‍ ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികളെയും സൈനികരെയും അനുസ്മരിയ്ക്കുകയും, കോവിഡ്  മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുകയും ചെയ്തു. 

ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖ പ്രസംഗം നടത്തി, ജോയിന്റ് സെക്രട്ടറി ഡോ: സുജ ജോസ് ഏവരെയും സ്വാഗതം ചെയ്തു.
 
മുഖ്യ പ്രഭാഷണം നടത്തിയ കേരള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര്‍ റിപ്പബിള്ക് ദിനാശംസകള്‍ നേര്‍ന്നതോടൊപ്പം ഈ അടുത്ത നാളുകളില്‍ അമേരിയ്ക്കയിലും ഇന്ത്യയിലും നടന്ന ജനാധിപത്യ ധ്വംസനങ്ങളെ അപലപിക്കുകയും ചെയ്തു. അമേരിയ്ക്കയില്‍ എന്തുതന്നെ മാറ്റങ്ങള്‍ വന്നാലും ലോകത്തിനു മുന്നില്‍ അമേരിക്ക ഓര്‍മ്മിയ്ക്കപ്പെടുന്നത്  എബ്രാഹം ലിങ്കന്റെയും മാര്‍ട്ടിന്‍ ലുഥര്‍ കിംഗിന്റെയും പേരിലായിരിക്കുമെന്നും, അതുപാലെ ഇന്ത്യ അറിയപ്പെടുന്നത് മഹാത്മ ഗാന്ധിയുടെയും രവീന്ദ്ര ടാഗോറിന്റെയും പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം.പി കെ. കൃഷ്ണ പ്രസാദ് തന്റെ സന്ദേശത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്ക ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് എക്കാലവും മാതൃകയായിരുന്നെന്നും പറഞ്ഞു. 

കേരളത്തിലെ ശക്തനായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദേശത്തില്‍ ഫൊക്കാന നാളിതുവരെ കേരളനാടിന് നല്‍കിയ സേവനങ്ങളെ അഭിനന്ദിയ്ക്കുകയും, മലയാളി സംഘടനകളുടെ കൂട്ടായ പ്രര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറെ ഗുണമുണ്ാകുമെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.

കേരളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായ പി.സി ജോര്‍ജ്ജ് എം.എല്‍.എ അമേരിയ്ക്കന്‍ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും പ്രത്യേകിച്ചും പ്രളയകാല പ്രവര്‍ത്തനങ്ങളില്‍ ഫൊക്കാന നല്‍കിയ സംഭാവനകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

ആദര്‍ശ രാഷ്ട്രീയത്തില്‍ അടിയുറച്ച കേരള നിയമസഭയിലെ കരുത്തനായ എം.എല്‍.എ വി.ഡി സതീശന്‍  ഏറെ വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ജനാധിപത്യം പുലരുന്നതും പുലര്‍ത്തുന്നതും അത്ഭുതമാണെന്നും അതിലേയ്ക്കു നയിച്ച നേതാക്കളെയും ഇന്ത്യയുടെ ഭരണഘടന 
വിഭാവനം ചെയ്തവരെയും ഈ സന്ദര്‍ഭത്തില്‍ അനുസ്മരിയ്ക്കകയാണെന്നും, അതാടൊപ്പം ഫൊക്കാനയുടെ രാജ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിയ്ക്കുകയും ചെയ്തു.

റിപ്പബിള്ക് ദിനാഘോഷങ്ങളില്‍ ന്യൂയോര്‍ക്കിലെ റോക്കലന്റ് കൗണ്ടി ലെജിസ്‌ലേറ്റര്‍ ഡോ. ആനി പോള്‍, ടെക്സ്സാസ്  ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ, മലയാളത്തിലെ പ്രശസ്ത സിനിമ സംവിധായകന്‍ വിനയന്‍, കേരള ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, ഏഷ്യനെറ്റ്  പ്രതിനിധി അനില്‍ അടൂര്‍,  ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, ബിജെപി നേതാവ് സുരേഷ്‌കുമാര്‍, ഫൊക്കാന നാഷണല്‍ കോഡിനേറ്റര്‍ മുരിക്കനാനി
എന്നിവര്‍ ആശംകള്‍ നേര്‍ന്നു. 

പൊതുസമ്മേളത്തിനുശേഷം  റിപ്പബിള്ക് ദിനത്തെ അനുസ്മരിപ്പിക്കുന്ന കലാസാംസ്‌ക്കാരിക പരിപാടികളും, ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാരെയും പ്രധാനമന്ത്രി•ാരെയും ആദരിക്കുന്ന വീഡയോ പ്രദര്‍ശനവും, ടെസ്സ ജോണ്‍, ഷെറിന്‍ ജോയി, സുമോദ് നെല്ലിക്കാല, ജോസ് ജോയി,  ബ്രയന്‍ ജേക്കബ്, ബിജു, ഇന്ത്യന്‍ ലവേഴ്‌സ, ് എന്നിവരുടെ ദേശഭക്തി ഗാനങ്ങളും നൃത്തരിപാടികളും  സാബു തിരുവല്ലയുടെ മിമിക്‌സും സുരജ് ദിനമണിയുടെ കോമഡി ഷോയും ആഘോഷ പരിപാടികള്‍ക്ക് ചാരുതയേകി. 

ബിജു തൂമ്പില്‍ പരിപാടികള്‍ ക്രമീകരിച്ചു. അലക്‌സ് മുരിക്കനാനി് സാങ്കേതിക സഹായവും, പ്രസാദ് ജോണ്‍ പ്രോഗ്രാം ഡയറക്ടറായും പ്രവര്‍ത്തിച്ചു. എബ്രാഹം കളത്തില്‍,   ജോര്‍ജ്ജ് ഓലിക്കല്‍, രാജന്‍ പടവത്തില്‍, ഷിബു വെണ്‍•ണി, രാജു സക്കറിയ, ജോസഫ് കുര്യാപ്പുറം, അലക്‌സ് തോമസ്, വിനോദ് കെയാര്‍കെ, ലൈസി അലക്‌സ്,  എന്നിവര്‍ പ്രോഗ്രാം 
കോഡിനേറ്ററുമാരായിരുന്നു. ട്രഷറര്‍ ഷീല ജോസഫ് നന്ദി പ്രകശിപ്പിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന കേരള കൺവെൻഷൻ ഫെബ്രു. 24,25 തീയതികളിൽ തിരുവനന്തപുരം മാജിക്ക് പ്ലാനറ്റിൽ

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

View More