-->

fokana

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പ്രഥമ സംഗമം ജനുവരി 31 ന്

സ്വന്തം ലേഖകന്‍

Published

on

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ആദ്യ സമാഗമം 2021  ജനുവരി 31 ന് ന്യൂയോര്‍ക്ക് സമയം വൈകുന്നേരം എഴിന് നടക്കും. ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡണ്ട് തോമസ് കൂവള്ളുരിന്റെ  അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഫൊക്കാനപ്രസിഡണ്ട്  ജോര്‍ജി വര്‍ഗീസ്,ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി,  ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു  മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സജി എം.പോത്തന്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.


2020 കോവിഡ് 19 എന്ന മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റിജിയനെ ആയിരുന്നു. നിലവിലത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പിലിപ്പോസ് ഫിലിപ്പ്, ഫൊക്കാനയുടെ മുന്‍  ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെര്‍മാന്‍ ഡോ മാമ്മന്‍ ഡി. ജേക്കബ്, ഫൊക്കാനയുടെ അനിഷേധ്യ നേതാവ്  പോള്‍ കറുകപ്പള്ളില്‍ എന്നിവരുടെ അശ്രാന്ത പരിശ്രമഫലമായി ആകെ ചിതറിപ്പോകാനിടയുണ്ടായിരുന്ന സംഘടനയെ പൂര്‍വ്വാധികം കരുത്തോടെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഫൊക്കാനോ ന്യൂയോര്‍ക്ക് റീജിയന് അഭിമാനിക്കാവുന്നതാണെന്ന് ന്യൂയോര്‍ക്ക് റീജിയണല്‍ ഭാവാഹികള്‍ ചൂണ്ടിക്കാട്ടി.


ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അംഗസംഘടനകള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പീലിപ്പോസ് ഫിലിപ്പ് മറുപടി നല്‍കുന്നതായിരിക്കും.
ന്യൂയോര്‍ക്ക് റീജിയനെ പൂര്‍വ്വാധികം കാര്യശേഷിയുള്ള ഒരു ടീം ആക്കിമാറ്റുക എന്നുള്ളതാണ് ഈ സൂം മീറ്റിംഗിന്റെ പ്രധാന ഉദ്ദേശം. അതിനാല്‍ അംഗ സംഘടനകളുടെ പ്രസിഡന്റുമാരും , ഭാരവാഹികളും ഈ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നതായി തോമസ് കൂവള്ളൂര്‍ അറിയിച്ചു. ഫൊക്കാനയെ വളര്‍ത്തുന്നതില്‍  അംഗസംഘടനകള്‍ക്കുള്ള പങ്ക് ഏറെ പ്രധാന്യമര്‍ഹിക്കുന്നതിനാല്‍ എല്ലാ അംഗ സംഘടനകളും ഈ മീറ്റിംഗിന്റെ പങ്കെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ ചില അച്ചടക്കനടപടികളും അനുബന്ധ നടപടികളും ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. 


കവി, സംഗീജ്ഞന്‍, നടന്‍ എന്നീ നിലയില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചതനും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡണ്ടുമായാ അജിത്ത് എന്‍ നായര്‍ ആയിരിക്കും മീറ്റിംഗിങ്ങിന്റെ എം. സി.  സാമൂഹ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെയും ന്യൂയോര്‍ക്ക് റീജിയന്റെ ഈ പ്രഥമ സമാഗത്തില്‍ പരസ്പരം പരിചയപ്പെടാനും കഴിയും. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയനു കീഴില്‍ 11 അംഗസംഘടനകളാണുള്ളത്. ഈ സംഘടനകളിലെ എല്ലാപ്രവര്‍ത്തകരും ഈ യോഗത്തില്‍ പങ്കെടുക്കും.
 

FOKANA New York regional meeting 
Sun, Jan 31, 2021 7:00 PM - 10:00 PM (EST) 

Please join my meeting from your computer, tablet or smartphone. 
https://global.gotomeeting.com/join/806014229 

You can alos dial in using your phone. 
United States (Toll Free): 1 866 899 4679 
United States: +1 (571) 317-3116 

Access Code: 806-014-229

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ഫൊക്കാന അനുശോചിച്ചു

ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

View More