Image

ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളും വാക്സീൻ സെന്ററുകളും ഇന്ന് അടച്ചിടും

പി.പി.ചെറിയാൻ Published on 01 February, 2021
ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകളും വാക്സീൻ സെന്ററുകളും ഇന്ന് അടച്ചിടും

ന്യൂയോർക്ക് ∙ ന്യൂയോർക്കിൽ ഇന്ന് ശക്തമായ ഹിമകാറ്റും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ന്യൂയോർക്ക് സിറ്റിയിലെ മുഴുവൻ വിദ്യാലയങ്ങളും കോവിഡ് വാക്സിൻ സെന്ററുകളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പത്തു മുതൽ 14 ഇഞ്ചു വരെ മഞ്ഞു വീ‌ഴ്ച ഉണ്ടാകുെമന്നാണ് കാലാവസ്ഥ നിരീക്ഷക സംഘം അറിയിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ചയും കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. ന്യൂയോർക്ക് സംസ്ഥാനത്തെ പല സിറ്റികളിലും തിങ്കളാഴ്ച കോവിഡ് വാക്സീന് ലഭിച്ചിരിക്കുന്ന അറിയിപ്പുകൾ മാറ്റി നിശ്ചയിക്കുന്ന ഇമെയിലുകൾ അയച്ചു തുടങ്ങിയിട്ടുണ്ടെന്നും വാരാന്ത്യം വീണ്ടും കോവിഡ് വാക്സീൻ ലഭിച്ചു തുടങ്ങുമെന്നും ഗവർണറുടെ സെക്രട്ടറി മെലിസ ഡിറോസ് പ്രസ്താവനയിൽ പറയുന്നു.

ഞായറാഴ്ച വൈകിട്ട് തന്നെ ചെറിയ തോതിൽ മഞ്ഞു വീഴ്ച ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ 6 ഇഞ്ചു കനത്തിൽ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നും നാഷനൽ വെതർ സര്‍വീസ് അറിയിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെ നേരിടുന്നതിന് ന്യൂയോർക്ക് സിറ്റിയിൽ സ്റ്റേറ്റ് ഓഫ് എമർജന്‍സി പ്രഖ്യാപിച്ചിട്ട‌ുണ്ട്. പ്രത്യേക സാഹചര്യത്തെ നേരിടുന്നതിന് എല്ലാ മുൻ കരുതലുകളും സിറ്റി സ്വീകരിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക