Image

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

Published on 06 February, 2021
കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന്  വിദഗ്ധര്‍
കാന്‍സര്‍ രോഗികള്‍ക്കും  ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കോവിഡ്19 പ്രതിരോധ വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍. ഇതുമായി ബന്ധപ്പെട്ട അപകട സാധ്യതകളേക്കാള്‍ കൂടുതലാണ് അര്‍ബുദ രോഗികള്‍ വാക്സീന്‍ എടുത്താലുള്ള പ്രയോജനങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് 19 ബാധിക്കാനുള്ള സാധ്യത അര്‍ബുദ രോഗികളില്‍ കൂടുതലാണ്. പടരുന്ന അര്‍ബുദ കോശങ്ങളും പ്രതിരോധ സംവിധാനത്തിന്റെ ശക്തി കുറയ്ക്കും. ഇതും രോഗികള്‍ക്ക് അണുബാധയുണ്ടാക്കാം. വിവിധ വാക്സീനുകളുടെ പരീക്ഷണങ്ങളില്‍ വളരെ കുറച്ച് കാന്‍സര്‍ രോഗികള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ വാക്സീനുകളുടെ മൂല്യനിര്‍ണയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അവ അര്‍ബുദ രോഗികള്‍ക്കും സുരക്ഷിതമാണെന്നാണ്.

ഓരോ അര്‍ബുദ രോഗിയുടെയും വ്യക്തിഗത തെറാപ്പി കാലക്രമം അനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള സമയം നിര്‍ണയിക്കണമെന്നും കാന്‍സര്‍ രോഗ വിദഗ്ധര്‍ പറയുന്നു. അതേ സമയം വാക്സീന്‍ എടുത്താലും അര്‍ബുദ രോഗികള്‍ സാമൂഹിക അകല മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നും മാസ്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ശുചിത്വ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വാക്സീനുകള്‍ കാന്‍സര്‍ രോഗികളില്‍ ഉണ്ടാക്കുന്ന പ്രതിരോധത്തിന്റെ ദൈര്‍ഘ്യവും അവയുടെ കാര്യക്ഷമതയും ഇനിയും അറിവായിട്ടില്ല. വാക്സീന്‍ നല്‍കുന്നത് മൂലമുള്ള പാര്‍ശ്വഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക