-->

fomaa

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

സലിം - ഫോമാ ന്യൂസ് ടീം

Published

on

ജീവിതം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, നിര്‍ദ്ധനരും, അശരണരുമായവരെ സഹായിക്കുന്നതിന്   ഫോമാ രൂപം നല്‍കിയ സാമ്പത്തിക സഹായ പദ്ധതിയായ ഫോമാ  ഹെല്പിങ് ഹാന്റിന്റെ  ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കോപ്പറേറ്റീവ് രജിസ്ട്രാര്‍ ആയി ഈയിടെ നിയമിതനായ ശ്രീ പി.ബി.നൂഹ്. നമുക്ക് ചുറ്റും സേവന സന്നദ്ധരായ ഒരുപാട് പേരുണ്ട് എന്ന് തന്റെ പത്തനംതിട്ടയിലെ കളക്ടര്‍ പദവിയിലിരിക്കെ ബോധ്യപ്പെട്ടതാണ്. താന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ നിരവധി പേര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നത് മലയാളികളുടെ സേവന മനോഭാവത്തെ വെളിവാക്കുന്നു.  എന്നാല്‍ സേവന സന്നദ്ധരായവരെ  ഏകോപിപ്പിച്ചു കൊണ്ട് പോകാനും, അവരെ ഒരുമിപ്പിച്ചു ശരിയായ ദിശയില്‍ യാഥര്‍ത്ഥ  സഹായം ആവശ്യമായിട്ടുള്ളവരെ  കണ്ടെത്തി അവര്‍ക്ക് സേവനം ലഭ്യമാക്കാനും ഫോമയെ  കഴിയട്ടെ എന്ന്  അദ്ദേഹം ആശംസിച്ചു.ഫോമയുടെ ഹെല്‍പ്പിംഗ് ഹാന്‍ഡ് സുതാര്യവും, ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചും  ഒരു വലിയ പ്രസ്ഥാനമായി വളരട്ടെ എന്നു ആശംസിക്കുകയും,  ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങളില്‍ തന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍, ഗുരു രത്‌നം  ജ്ഞാന തപസ്വി   ജീവകാരുണ്യ രംഗത്ത് ഫോമാ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ പ്രകീര്‍ത്തിച്ചു. ഈ ദുരിത കാലത്തിലൂടെ നാം കടന്നുപോകുമ്പോള്‍, നാം  കണ്ടറിഞ്ഞ നന്മകളും, പഠിച്ച പാഠങ്ങളും, നമ്മുടെ ജീവിതത്തെ  പാകപ്പെടുത്താനും, മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചമാകുവാനും,  സഹായ ഹസ്തം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് ഒരു പ്രചോദനമാകുവാനും  ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് പദ്ധതിയിലൂടെ ഫോമാക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചുകൊണ്ട് ഫോമയുടെ ഹെല്പിങ് ഹാന്റിന്റെ  വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് ഫോമയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്. ഫോമ മലയാളികള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ സേവനങ്ങളും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും,കൂടുതല്‍ പേരെ സേവന സന്നദ്ധരാകാന്‍  പ്രചോദിപ്പിക്കട്ടെ എന്ന് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ആശംസിച്ചു.

ഹെല്പിങ് ഹാന്‍ഡിന്റെ സഹായ പദ്ധതിയിലേക്കുള്ള എക്കോയുടെ ആദ്യ സംഭാവന ഡോക്ടര്‍. തോമസ് മാത്യവില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് അഭിവന്ദ്യനായ ഫാദര്‍ ഡേവിസ്  ചിറമേല്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു. ജീവിതത്തെ പ്രതിരോധിക്കാന്‍  നമ്മില്‍ നിന്ന്  പുറത്ത്  കടക്കുക എന്നതാണ് ഏറ്റവും നല്ല ഒറ്റമൂലി. ഈ വലിയ ലോകത്തില്‍ നമുക്ക് ഉള്ളത് ചെറിയ ജീവിതമാണ്. ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക് നന്മ   ചെയ്യുമ്പോഴാണ് നാം ജീവിച്ചിരിക്കുന്നതിനു അര്‍ത്ഥമുണ്ടാകുന്നത്. ജീവിതത്തിന്റെ മഹത്വമിരിക്കുന്നത് നാം ചെയ്യുന്ന പ്രവൃത്തിയിലാണ്. നാം എവിടെ ജീവിക്കുന്നു എന്നത് അപ്രസക്തമാണ്.  മണ്ണിനും, മനുഷ്യനും നാം ചെയ്യന്ന നന്മകളാണ് നമ്മളെ മഹത്വമുള്ളവരാക്കുന്നത്. നമ്മള്‍ തന്നയെയാണ് നമ്മുടെ സുഹൃത്ത്. നമ്മള്‍ക്ക് നമ്മളെ തന്നെ തിരിച്ചറിയുവാന്‍  കഴിയുന്നത്, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതത്തിലുടനീളം നാം കാണിക്കുന്ന സഹാനുഭൂതിയും, സേവന സന്നദ്ധതയുമാണ്. ഫോമയ്ക്കും പ്രവര്‍ത്തകര്‍ക്കും ജീവിതത്തില്‍ കരുത്ത് നേടാന്‍ നിങ്ങള്‍ ചെയ്യുന്ന നന്മകളിലൂടെ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.   

ഉദ്ഘാടന ചടങ്ങില്‍ മുപ്പത്തിയൊന്ന്  പേര്‍ ആയിരം ഡോളറും, ഒരാള്‍ മുവായിരം  ഡോളറും  സംഭാവന നല്‍കി ഹെല്പിങ് ഹാന്‍ഡിന്റെ സേവന പദ്ധതിയിലെ ആദ്യ പങ്കാളികളായി.

 
ചടങ്ങില്‍, ഫോമ  ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.  ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ,ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,  ഫോമാ ഹെല്പിങ് ഹാന്‍ഡ് ചെയര്‍മാന്‍ സാബു ലൂക്കോസ്, ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ സി.വര്‍ഗ്ഗീസ്,  ഫോമാ ജുഡീഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ മാത്യ ചെരുവില്‍,

കംപ്ലെയ്ന്‍സ് ചെയര്‍മാന്‍ രാജു വര്‍ഗ്ഗീസ്,വിമന്‍സ് ഫോറം വൈസ് ചെയര്‍മാന്‍ ജൂബി വള്ളിക്കളം, ഹെല്പിങ് ഹാന്‍ഡിന്റെ പ്രചോദനവും, ഫോമയുടെ സഹചാരിയുമായ ദിലീപ് വര്‍ഗ്ഗീസ്, ജോണ്‍ ടൈറ്റസ്,ബിജു ലോസണ്‍ , ജെയിംസ് ഇല്ലിക്കല്‍, ജേക്കബ് എബ്രഹാം  ഹെഡ്ജ്, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ കൃതജ്ഞത രേഖപ്പെടുത്തി.

Facebook Comments

Comments

  1. Ladies OUT

    2021-02-15 21:51:03

    പുരുഷാധിപത്യം! പേരിനെങ്കിലും ഒരു വനിതയുടെ ഫോട്ടം കൂടി തള്ളി കയറ്റാമായിരുന്നു

  2. Pisharadi

    2021-02-15 21:11:36

    സേവന സന്നദ്ധർക്ക് മാത്രം!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

അന്തരിച്ച കലാകാരന്മാരുടെ വിധവകള്‍ക്ക് ഫോമാ മെട്രോ റീജിയന്‍ ഒരുലക്ഷം രൂപയുടെ സഹായം നല്‍കി

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

തോമസ് ജോണിനും, പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

View More