-->

Gulf

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

Published

on


ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിന്‍ സോണിലെ പത്ത് കുര്‍ബാന സെന്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉള്‍പ്പെട്ട സോണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയാണു അടുത്ത രണ്ടുവര്‍ഷക്കാലം ഡബ്ലിന്‍ സീറോ മലബാര്‍ സഭയെ നയിക്കുന്നത്.

സിജോ കാച്ചപ്പിള്ളിയെ (ലൂക്കന്‍) - ട്രസ്റ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു, ബെന്നി ജോണ്‍ (ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍) ട്രസ്റ്റി ഫിനാന്‍സ് ഇന്‍ ചാര്‍ജായും, സുരേഷ് സെബാസ്റ്റ്യന്‍ (ലൂക്കന്‍) ട്രസ്റ്റി ഹോം & ഈവന്റ് ആയും, ജോയ് പൗലോസ് (ബ്ലാക്ക് റോക്ക്) ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു, ബിജു നടയ്ക്കല്‍ (ബ്രേ) പിആര്‍ഒ ആയി തുടരും.

എക്‌സികൂട്ടീവ് അംഗങ്ങളായി ജോയിച്ചന്‍ മാത്യു (താല), ഡോ. ഷേര്‍ലി റെജി (താല) തോമസ് ആന്റണി (ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗാര്‍ഡാവെറ്റിഗ്, ചൈല്‍ഡ് സേഫ് ഗാര്‍ഡിങ്ങ് എന്നീ ചുമതലകള്‍ ജിമ്മി ആന്റണി (ലൂക്കന്‍) നിര്‍വ്വഹിക്കും, കാറ്റിക്കിസം ഹെഡ്മാസ്റ്റര്‍ കോര്‍ഡിനേറ്ററായി ജോസ് ചാക്കോ (സോര്‍ഡ്‌സ്) തുടരും. ജിന്‍സി ജിജി (ലൂക്കന്‍), സില്‍ജോ തോമസ് (ബ്ലാക്ക് റോക്ക്) എന്നിവര്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെ ചുമതല വഹിക്കും. രഹസ്യ വോട്ടെടുപ്പുവഴിയാണു ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡ് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റെ പാടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ സൂം ഫ്‌ലാറ്റ്‌ഫോമില്‍ കൂടിയ യോഗത്തില്‍ ചാപ്ലിന്മാരായ ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു. സീജോ കാച്ചപ്പിള്ളിയുടേയും, റ്റിബി മാത്യുവിന്റേയും, ജോബി ജോണിന്റേയും നേത്യത്വത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായ മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തില്‍ ഒട്ടേറെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും, അതോടൊപ്പം ആത്മീയമായ ഒരു ഉണര്‍വ് ഉണ്ടാക്കാനും സാധിച്ചു. ഈ ഉയര്‍ച്ചയ്ക്ക് നേത്യത്വം നല്‍കിയ വൈദീകര്‍ക്കും എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി.

കോവിഡ് മാനദന്ധങ്ങള്‍ നിലനിന്നതിനാല്‍ ഡിസംബര്‍ അഞ്ചിനു ഡബ്ലിന്‍ സോണിലെ എല്ലാ കുര്‍ബാന സെന്ററുകളിലെ ഭാരവാഹികളേയും ഓണ്‍ലൈന്‍ വോട്ടെടുപ്പുവഴി തിരഞ്ഞെടുത്തു. എല്ലാ സഭാഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുംവിധമാണു ഇലക്ഷന്‍ ക്രമീകരിച്ചിരുന്നത്. സഭാചരിത്രത്തിലാദ്യമായാണു ഓണ്‍ലൈനിലൂടെ ആത്മായ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഓരോ കുര്‍ബ്ബാന സെന്ററുകളിലേയും തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങള്‍ സൂം മീറ്റിങ്ങിലൂടെ സമ്മേളിച്ച് രഹസ്യവേട്ടെടുപ്പ് വഴി കൈക്കാരന്മാരേയ്യും സെക്രട്ടറിയേയും തിരഞ്ഞെടുത്തു. കോവിഡ് കാലഘട്ടത്തിലും പുതുമയാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണു ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജര്‍മനിയില്‍ റിക്കാര്‍ഡ് വാക്‌സിനേഷന്‍

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍' പദ്ധതിയില്‍ ഡബ്ല്യുഎംസി യോടൊപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം

കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ജൂണ്‍ 2,3,4 തീയതികളില്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്

ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌

ഫാ. ബിജു പാറേക്കാട്ടിലിന് യാത്രയയപ്പു നല്‍കി

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന് 94ാം പിറന്നാള്‍

2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്

ജര്‍മ്മനിയില്‍ 50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം

ടി. ഹരിദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവേദി

സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നസ്രാണി ചരിത്ര പഠന മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 11

12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

വത്തിക്കാനില്‍ ഓശാന തിരുനാള്‍ സ്മരണ പുതുക്കി

ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി

യൂറോപ്പില്‍ പുതിയ വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

View More