-->

America

ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)

Published

on

ഗർഭപാത്രം, അതെ ഇന്നെത്തെ എഴുത്തിന്റെ തലകേട്ട് ഇങ്ങനെ തന്നെ.
ഈ തലകേട്ട് ഇങ്ങനെ വരാൻ കാരണം ഒരു ചോദ്യം ആണ് .
ഒരു "സ്ത്രീ " എങ്ങനെ സമൂഹത്തിൽ വിമർശിക്കപ്പെട്ടവളാകും ? മോശപെട്ടവളാകും ?
 എങ്ങനെ മാനഭംഗപ്പെട്ടവളാകും?

എന്തേ ! പുരുഷൻമാർക്ക് മാനമില്ലേ ?
കുഞ്ഞിലേ മുളയിട്ട ഒരു  ചോദ്യം.
ഞാൻ വളരുന്നതിനനുസരിച്ച് ആ ചോദ്യത്തിനു കാഠിന്യം കൂടി തുടങ്ങി.

അച്ഛെന്റെ ജോലി സംബന്ധമായ മാറ്റങ്ങളാൽ സ്ക്കൂൾ വിദ്യാഭ്യാസം ഞാൻ കേരളത്തിന്റെ പല ജില്ലകളിലായിട്ടാണ് പൂർത്തിയാക്കിയത്. പല സംസ്ക്കാരങ്ങളിൽ സംമ്പന്നരായ പല സുഹ്യത്തുക്കൾ എനിക്കുണ്ട്.
അവയിൽ കുറച്ച്പേരൊക്കെ ഇപ്പോഴു  എൻറന്സുഹൃത്തുക്കളാണ്.
ആ സുഹൃത്തുക്കെളെ ഓരോ മയിൽപീലികളാ ക്കി ഞാൻ എന്റെ ഓർമ്മത്താളുകളിൽ  സൂക്ഷിക്കുന്നു.
അതിൽ ഒരു മയിൽപ്പിലിയാണ് സുറുമി.
അത്തറിന്റെ  മണമുള്ള ഒരു മയിൽ‌പീലി.

സുറുമ എഴുതിയ മിഴികളും, അത്തറിന്റെ മണവും,
വെള്ളിക്കൊലുസും തട്ടവും കാച്ചിമുണ്ടും മൈലാഞ്ചി കൈകളുമായി
ഓമനേച്ചിയുടെ വീട്ടിൽ പാലു മേടിക്കാൻ പോകുമ്പോൾ
എന്നേ അവള് നീട്ടി വിളിച്ചു ചോദിക്കും.
" പാറുവേ നാരങ്ങ മിഠായ് വേണോ?

അവളുെടെ വിളി കേൾക്കുമ്പോഴേ ഞാൻ ഓടി ചെല്ലും.
മഞ്ഞയും, ഓറഞ്ചും നിറത്തിെലെ മിഠായികൾ അവൾ ഒരു കടലസിൽ പൊതിഞ്ഞു തരും ,ചിലപ്പോൾ അച്ഛന് പൊകയിലയും .
അവളുടെ ഇപ്പാക്ക് അടുത്തുള്ള ബസ്സ്റൊപ്പിൽ പെട്ടിക്കടയാണ് .

പത്താംക്ലാസിലേ മലയാളം സെക്കന്റ് പേപ്പറിൽ "പാത്തുമ്മയുടെ ആട് " ലെ ഖദീജയെ ഞാൻ സുറുമിയിൽ കണ്ടിട്ടുണ്ട് .പാത്തുമ്മയായി സുറുമിയുടെ ഇമ്മയും  ,കൊച്ചുണ്ണിയായി സുറുമിയുടെ ഇപ്പയും .
ഞാൻ ആ കഥ വായിക്കുമ്പോഴും ,ക്ലാസ്സിൽ പഠിക്കുമ്പോഴും ഈ മുഖങ്ങൾ എന്റെയ മനസ്സിൽ ചിത്രങ്ങൾ പോലെ തെളിഞ്ഞു വരും .
ഇന്നും " പാത്തുമ്മയുടെ ആട് " വായിക്കുoപോൾ
ദാരിദ്ര്യം  നിഴലിക്കുന്ന  കഴുത്തിൽ  ചേർന്ന് കിടക്കുന്ന  കറുത്ത ചരടിൽ കോർത്ത വെള്ളി ഏലസണിഞ്ഞ സുറുമി തെളിഞ്ഞു വരും.
 
അവൾക്കു എന്നേ ഒത്തിരി ഇഷ്ടമായിരുന്നു .എന്റെയ ഫോട്ടോ പത്രത്തിൽ  വന്നപ്പോൾ ഏറ്റവും കൂടുതൽ അവൾ സന്തോഷിച്ചിരുന്നു .
ഇപ്പോഴും ഓർമയുണ്ട് ആ പത്രം  ചുരുട്ടി എന്റെയ വീട്ടിലേക്ക് ഓടി വന്നത് .
"പാറു നിന്റെയ് ഫോട്ടോ ഇന്നത്തെ പത്രത്തിലുണ്ട് . തിളങ്ങുന്ന സുറുമ കണ്ണുകളായി അവൾ പറഞ്ഞു .
ആ വൈകുന്നേരങ്ങൾ പൂത്തുലഞ്ഞു നിന്ന ചാമ്പചോട്ടിൽ, ഞങ്ങൾ നാരങ്ങാ മിഡായികളും ,""ഇപ്പ്‌ കൂട്ടി സമ്പക്ക തിന്നാലു"കളുമായി ആസ്വദിച്ചു. ആ ആസ്വാദനത്തിന്
 മേൻ പൊടി ഏറാൻ അവളുടെ ഭാഷയും.

"മയ ബരുന്നു , പെരേല് അനുസനുണ്ട് "

ന്റെ പെരേലെ കാരനോല് തേരകൊണണ്ടാകും ,

അല്ഹമ്ദുലില്ല "

ആദ്യമൊക്കെ അവളുട ഭാഷ അവളുടെ കൂട്ടുപുരികം പോലെ തന്നെ കൗതുകം ആയിരുന്നു..
പിന്നീട് ഞങ്ങളുടെ സൗഹൃദം പോലെ ആ ഭാഷയും എനിക്ക് ഇമ്പഉള്ളതായി മാറി.

അവളുടെ  ഭാഷ ഞാനും പറഞ്ഞു തുടങ്ങി. ഒരു പൊട്ടി ചിരികളുടെയ് കാലമായിരുന്നു അത്.
അവധിക്കാലം തുടങ്ങി..ഞാൻ നാട്ടിലേക്കും പോയി...
മാസങ്ങൾക്കു ശേഷം വീണ്ടും അച്ഛന്റെയ ജോലിസ്ഥലത്തേക്ക്   വന്നു.
സുറുമിയോട് പറയുവാൻ കുറേ നാട്ടുകഥകളുമായി ഞാൻ ആ ചാമ്പചുവട്ടിൽ കാത്തിരുന്ന്.
 
രാവിലെ അടുക്കളയിൽ പാലുമായി എത്തിയ ഓമനച്ചേച്ചി അമ്മയോട് എന്തോ പതുക്കെ പറഞ്ഞു.
ഞാൻ വന്നപ്പോൾ അവർ എന്നോടും പറഞ്ഞു
"മക്കള് സുറുമി പെണ്ണിനോട് മിണ്ടണ്ടാട്ടോ !
അവൾ മോശക്കാരിയാ ,ചീത്ത പെണ്ണാ "

എങ്ങനെ?എന്ന ചോദ്യം മുഴുവിക്കും മുൻപേ അമ്മ അതിൽ ഇടപെട്ടു.
"അകത്തുപോയ പഠിച്ചേ ! നീ...പലപ്പോഴും പറഞ്ഞിട്ടുണ്ട്..വലിയവർ സംസാരിക്കുമ്പോൾ വന്നേക്കരുതെന്നു "

പിന്നേ അവിടെ നിക്കാൻ പറ്റില്ല ,ഞാൻ അകത്തേക്ക് വലിഞ്ഞു .
സുറുമിയെ ഞാൻ പിന്നേ അധികം കണ്ടിട്ടില്ല .
ഒരു പ്രാവശ്യം എവിടെയോ പോയപ്പോൾ ....അവൾ കുറ്റവാളിയെ പോലെ
 തലകുനിച്ചു അവളുടെ ഇമ്മയെ ചാരി റോഡരികിൽ നില്കുന്നു .
വണ്ടി നിർത്താൻ ഡ്രൈവറിനോട്  പറയുവാൻ  ആഗ്രഹം തോന്നി...നിർത്തില്ല എന്നറിയാം .അതുകൊണ്ട് ഞാൻ മിണ്ടിയില്ല...
അവൾ ഒരു കറുത്ത പൊട്ടു പോലെ കാണാമറയത്ത് അലിഞ്ഞു ചേരും വരെ കാറിന്റെയ് പുറകിലേക്ക ഞാൻ നോക്കിയിരുന്നു.

കെട്ടുപോയ വിളക്കിന്റെ പുക പിടിച്ച കറുത്ത ചിമ്മിനി പോലെ അവൾ മാറി പോയ്.

എന്റെ  സുറുമി...

ബിസ്മില്ലാ പറഞ് ,ഇബിലീസുകളെ പേടിച്ചു കറുത്ത ചരടിൽ ഏലസ് കെട്ടി നടന്ന അവളേ അവസാനം  ഇബിലീസുകൾ കൂടി   ,ആരും രക്ഷിച്ചില്ല .
സ്വപ്നങ്ങൾ അധികം ഇല്ലാത്ത നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ , നിഷ്കങ്കതയെ സമൂഹമെന്ന ഇബിലീസ്
"മോശക്കാരി "എന്ന പേരിൽ നുള്ളിക്കളഞ്ഞു ആഘോഷിച്ചു. കൂട്ടുപ്രതികളും ആഘോഷി ത്തിൽ പങ്കുകൂടി .
എന്റെ മനസ്സിലേ ചിന്തകൾ ചിലന്തിവലകൾ കെട്ടി, പിന്നെയ് അവ ചോദ്യ ങ്ങളായി അലഞ്ഞു.

ഉത്തരങ്ങൾക്കായി ഞാൻ തിരഞ്ഞു.
പുരാണ കഥകെളെ ഞാൻ ആശ്രയിച്ചു.
അവിടെയും വ്യത്യസ്തമായി ഒന്നും ഞാൻ കണ്ടില്ല...

സത്യം പറഞ്ഞാൽ പരിഹാസവും തോന്നി.
ചുതുകളിയിൽ യുധിഷ്ഠിരനാൽ ദുര്യോദനന്റെ  ദാസിയാകപ്പെടേണ്ടി വന്ന , സർവ്വതിലും പ്രൗഢയായ് ജീവിച്ച  ദ്രൗപദിക്ക് 'വേശ്യ' എന്ന പേര് കേൾക്കേണ്ടി വന്നു.
ആ പേരിന് അവളെ അർഹരാക്കിയവർക്ക് ഞാൻ പേരുകൾ ഒന്നു തന്നെ  കേട്ടില്ല.

ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്ന പല പുണ്യ പുർഷൻമാർക്കും ഒരു  പേരും ഞാൻ അവിടെ കേട്ടിട്ടില്ല,
അതും തെറ്റല്ലേ ?! എന്ന് ചോദിച്ചാൽ അതിനും മനോഹരമായ ന്യായീകരണങ്ങൾ തരുന്നു ഈ സമൂഹം.

ആ ന്യായികരണങ്ങൾ സ്ത്രീകൾക്ക് നിഷിദ്ധം.
ലങ്കാവാസം കഴിഞ്ഞ സീതയ്ക്കു അഗ്നി ശുദ്ധി ചെയ്യണ്ടി വന്നു അയോദ്ധ്യയിൽ പ്രവേശിക്കുവാൻ  . എന്തിനായിരുന്നു ?
അഹല്യ ശാപമേറ്റ് ശീലയായ് മാറേണ്ടിവന്നു.
എന്തിന്?
മഗ്ദാലന മറിയം തെരുവിൽ കല്ലെറിയപ്പെട്ടു  എന്തിന് ?

സ്ത്രീ ആയതു കൊണ്ട് മാത്രം ,
 സ്ത്രീ രത്നങ്ങളായ് പിൽക്കാലങ്ങളിൽ അറിയപെട്ട പല സ്ത്രീകളും, ഒരു  സമയത്ത് വിമർശങ്ങൾ നേരിട്ടവളായിരുന്നു .  സ്ത്രീകൾക്ക് നേരെയുള്ള വിമർശനങ്ങൾ പല ദിക്കുകളിൽ നിന്ന് ചെവിയിൽ പതിക്കുമ്പോഴും അവയിൽ ഞാൻ ഒരു പൊതു ബിന്ദുവിനെ കണ്ടു.
"ഗർഭപാത്രം "

ഗർഭപാത്രം ഉള്ളതു കൊണ്ടാണോ സ്ത്രീകൾ വിമർശിക്കപ്പെട്ടു കൊള്ളുന്നത്.
ഭർത്താവെന്നോ, കാമുകനെന്നോ സാമൂഹിക വിരോധികലെന്നൊന്നും അറിയാതെ
ഗർഭപാത്രം ബിജത്തെ സ്വകരിക്കും,
ഒരേ ഒരു നിബദ്ധനയിൽ  ബീജം ഏതെങ്കിലും ഒരു പുരുഷന്റെതു മാത്രമായിരിക്കണം.

പാവം ആ സ്ത്രീ ബീജധാരി ആകുന്നതോടെ സമൂഹത്തിൽ വാഴ്ത്തപെടുന്നവൾ ആകുന്നു അലെങ്കിൽ വിമർശിക്കപ്പെടുന്നവൾ ആകുന്നു.
പാവം ഗർഭപാത്രത്തിനറിയില്ലല്ലോ... സമൂഹത്തിൽ എഴുതപ്പെട്ടിട്ടുള്ള നിയമങ്ങൾ .
അവ തന്റെ കർമ്മം ചെയ്യുന്നു.
9 മാസവും 10 ദിവസവും ആ ഗർഭപാത്രം തന്നിൽ നിർവഹിക്കപ്പെടുന്ന ധർമ്മത്തെ യഥാക്രമം ചെയ്യുന്നു.ആ ഗർഭധാരണ
നിയമാധിഷ്ഠിതമല്ലാതെയാകുമ്പോൾ അവൾ  ക്രൂശിലേറ്റെപ്പെടുന്നു. ബീജം സമ്മാനിച്ചവനാലും അവൾ കല്ലെറിയപ്പെടുന്നു..
ഇതാണ് നമ്മുടെ സമൂഹം.
കഷ്ടം .
പാവം എന്റെ സുറുമി .
അവളറിയാതെ അവളിൽ കയറിപ്പറ്റിയ കഷ്ടകാലെത്തെ ഓർത്ത്, എത്ര രാത്രികൾ അവൾ കരഞ്ഞിട്ടുണ്ടാകും.
"അഊദുബില്ലാഹിമഇനാ ഷ്വാഇത്വാഅനി റജീം" (എല്ലാ പിശാശിൽ നിന്നും എന്നെ രക്ഷിക്കണമേ )
അവൾ ഉരുവിട്ടു കൊണ്ടിരുന്ന ഖുറാൻ മന്ത്രങ്ങൾ

എന്നിട്ടും അവൾ പിച്ചിചീന്തപെട്ടു.
ദൈവത്തിന്റെയ് മനോഹരമായ ഈ സൃഷ്ടിക്കു
 നേരെ വിരൽചൂണ്ടാതെ ഇരുന്നൂടേ !

വർഷങ്ങൾക്ക് ശേഷം ഞാൻ അത്തറിന്റെ മണമുള്ള വഴികളിലൂടെ പോയി.ഡ്രൈവറിനോട് വണ്ടി നിർത്തു എന്ന് പറയുവാനുള്ള അധികാരത്തോടെ .
പക്ഷെ അവിടെ പെട്ടി കട കണ്ടില്ല.
പക്ഷേ ആ ചാമ്പമരം  കായ്കളാൽ പുഞ്ചിരിച്ചു നിന്നു .....

---------------
വര
വൈശാഖ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

പ്രണയം (ജംഷീര്‍)

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

THIS IS GETHSEMANE (POEM:Samgeev)

സ്‌നേഹം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

നസ്രായനായ ക്രിസ്തു (നോയമ്പുകാല രചന: ചാക്കോ ഇട്ടിച്ചെറിയ)

View More