Image

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി പ്രസിഡന്റ്

Published on 21 February, 2021
മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി പ്രസിഡന്റ്

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നുവെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്.

ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സിഇഒ ഡുവാന്‍ ജെറിന്‌സണും ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ചോദിച്ച്‌ മനസിലാക്കി. 2019 ഓഗസ്റ്റില്‍ ആയിരുന്നു കൂടികാഴ്ച.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെയും  ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. ഇഎംസിസിയുമായുള്ള ധാരണാപത്രവും , സ്ഥലം അനുവദിച്ച രേഖയും പുറത്തുവിട്ട ചെന്നിത്തല മുഖ്യമന്ത്രി കമ്ബനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ് വെളിപ്പെടുത്തിയത്.

വിദേശ കമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്ബോഴാണ് പിആര്‍ഡിയുടെ  പരസ്യം പുറത്ത് വരുന്നത്. ബോട്ട് നിര്‍മ്മിക്കുന്നതിന് വിദേശ കമ്പനിയുമായി ധാരണയായെന്നാണ് സര്‍ക്കാര്‍ പരസ്യത്തിലുള്ളത്. ഇത് ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം പ്രതിപക്ഷനേതാവ് പൊളിച്ചത്.

 കെഎസ്‌ഐഡി സിയുമായി ഇഎംസിസി ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേര്‍ത്തല പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടിരുന്നു

കെ.എസ്.ഐ.എന്‍.സി എംഡിയായ എന്‍.പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

ഇഎംസിസിക്ക് വേണ്ടി 400 ട്രോളറുകളും കപ്പലുകളും നിര്‍മിക്കാനാണ് കെ.എസ്.ഐ.എന്‍.സി ധാരണാ പത്രം ഒപ്പിട്ടത്.

അതേസമയം വിഷയത്തില്‍ ഫിഷറീസ് വകുപ്പ് പറയുന്നത് ഇടത് സര്‍ക്കാരിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമായ നടപടിയാണ് കെ.എസ്.ഐ.എന്‍.സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ്.

നിലവിലെ സാഹചര്യങ്ങളില്‍ കെ.എസ്.ഐ.എന്‍.സിയുടെമേല്‍ പഴികള്‍ ചാര്‍ത്തി സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ്.

ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോര്‍പറേഷന്‍ പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്‍കിയതും പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കുന്നുണ്ട്.

സര്‍ക്കാരിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കൂടുതല്‍ രേഖകളാണ് ചെന്നിത്തല പുറത്തു വിട്ടത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്ബനിയ്ക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ചെന്നിത്തല പുറത്തു വിട്ടത്.

ധാരാണ പത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കില്‍ എന്തിനാണ് എംഒയു ഒപ്പിട്ടതെന്നും ചോദിച്ചു. ന്യൂയോര്‍ക്കില്‍ വച്ചാണ് ഫിഷറീസ് കമ്ബനി പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതെന്നും കമ്ബനി രേഖകള്‍ തന്നെ അതിന് തെളിവാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടക്കില്ലെന്ന് പറഞ്ഞ് മേഴ്സികുട്ടി അമ്മ ഓടിച്ചു വിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചു കൊണ്ടു വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മ്മിയ്ക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് മന്ത്രിയില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നത്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അമേരിക്കയില്‍ വച്ച്‌ മന്ത്രി മേഴ്‌സിക്കുട്ടി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ താന്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താന്‍ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിയ്‌ക്കേണ്ടി വന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക