Image

സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 21 February, 2021
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന  സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)

കേരളത്തിൽ തെരഞ്ഞടുപ്പ്  തീയതി  പ്രഖ്യാപിച്ചില്ലെങ്കിൽ കൂടി  എല്ലാമുന്നണികളും തെരഞ്ഞെടുപ്പിന്  തയാറെടുത്തു  കഴിഞ്ഞു . നിർണായക രാഷ്ട്രീയ യുദ്ധത്തിനായി ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയാണ് എല്ലാവരും.  ഒരു മുന്നണിയും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടന്നിട്ടില്ലെങ്കിലും ഓരോ മണ്ഡലങ്ങളില്‍ നിൽക്കാൻ  ആഗ്രഹിക്കുന്ന   സ്ഥാനാർത്ഥി മോഹികൾക്ക്  ഒരു   പഞ്ഞവുമില്ല. ഈ   തെരഞ്ഞെടുപ്പിന്റെ  ഒരു പ്രത്യകത പ്രചാരണം പരമ്പരാഗത രീതികള്‍ വിട്ട്‌ സൈബര്‍ ഇടങ്ങൾ ഇപ്പോൾ  തന്നെ  കൈയടക്കിയിരിക്കുന്നു   എന്നതാണ് .

പണ്ടെക്കെ  തെരഞ്ഞുടുപ്പു അടുത്തുവന്നാൽ   വാർഡ് കമ്മറ്റി മുതൽ സംസ്ഥന  കമ്മറ്റികൾ വരെ  ശക്തിപെടുത്തുക  എന്നതായിരുന്നു  തന്ത്രമെങ്കിൽ  ഇപ്പോൾ  അതൊക്കെ  മാറി  ഒരു സമ്പൂര്‍ണ സൈബര്‍ യുദ്ധത്തിനുതന്നെ അരങ്ങൊരുങ്ങുകയാണ്‌. എല്ലാ പാര്‍ട്ടികളുടെ ഔദ്യോഗിക സൈബര്‍ വിഭാഗങ്ങള്‍ ഊര്‍ജിതമായി  പണി തുടങ്ങിക്കഴിഞ്ഞു.

ഒരു പാർട്ടിയുടെ സ്‌ഥാനാര്‍ഥി  ആകുവാൻ അർഹതയുള്ളവരെ തിരഞ്ഞു പിടിച്ചു   പ്രതിഛായ തകർക്കുക , എതിരാളിക്കു പാര വയ്‌ക്കാനും സ്വന്തം പാര്‍ട്ടിയിലെ മറ്റു മത്സരാര്‍ഥികളുടെ കുതികാല്‍വെട്ടാനും വരെ  വേറെ  വേറെ സൈബര്‍ ഏജൻസികൾ  രംഗത്തുണ്ട്. സൈബര്‍ പ്രചാരണത്തിനുള്‍പ്പെടെ പാര്‍ട്ടി നേതൃത്വങ്ങള്‍ ഏജന്‍സികളെ നിയോഗിക്കുന്നത്‌  ഇന്ന്  സർവ്വ  സാധരണമാണ് .

ഇന്ന്  പല പാർട്ടികളും സ്ഥാനാർത്ഥി  നിർണ്ണയം പോലും  നടത്തുന്നത് സ്വതന്ത്ര ഏജൻസികളുടെ  സഹായത്തോടെ ആണ്. കാരണം ഒരു സ്വതന്ത്ര ഏജൻസി ജനങ്ങളിലേക്കു പോകുമ്പോൾ പക്ഷാഭേദമില്ലാത്ത വിവരങ്ങൾ ലഭിക്കും എന്നത് തന്നെയാണ് കാരണം.  ഉപയോക്താക്കളുടെ ഡേറ്റയെ വളരെ കൃത്യമായും ബുദ്ധിപരമായും ഉപയോഗപ്പെടുത്തുന്നതിൽ സൈബര്‍ ഏജൻസികൾ  വിജയിക്കാറുണ്ട്  എന്നതും  മറ്റൊരു കാരണമാണ് . ഇപ്പോൾ  എല്ലാ  പാർട്ടികൾക്കും  ജയിക്കുന്ന  സ്ഥാനാർഥികളെയാണ്‌  ആവശ്യം .



ഇന്ന്  പല പാർട്ടികളും സമൂഹമാധ്യമങ്ങളിലെ   തിരഞ്ഞെടുപ്പു തന്ത്രങ്ങൾ പരിചയപ്പെടാൻ  ബൂത്തുതല പ്രവർത്തകരോട് വാരാന്ത്യങ്ങളിൽ പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ നിർദേശിക്കുന്നു.   സർക്കുലറും  കാണുകയുണ്ടായി.

ബൂത്തു മുതൽ സംസ്ഥാനതലം വരെ തിരഞ്ഞെടുപ്പ് പ്രവർത്തനം സമയബന്ധിതവും കൃത്യമായും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആപ്പുമായി പോലും ചില പാർട്ടികൾ   പ്രവർത്തനം  തുടങ്ങി കഴിഞ്ഞു . പ്രചാരണ പ്രവർത്തനങ്ങളിൽ ഉഴപ്പുന്നവരെയും വീഴ്ച വരുത്തുന്നവരെയും ആപ്പുവഴി പിടികൂടി തിരുത്തുകയും ആവശ്യമെങ്കിൽ പകരക്കാരെ നിയമിക്കാനുമാണ്   ആപ്പുകളുടെ  ഉപയോഗം .

ലോകത്തിന്റെ  വിവിധഭാഗങ്ങളിൽ  ഉള്ള   സൈബര്‍ സ്‌ഥാപനങ്ങളെ പറഞ്ഞ പണം നല്‍കിയാണ്  കേരളത്തിലെ  പല ആളുകളും  "ക്വട്ടേഷന്‍" ഏല്‍പ്പിച്ചിരിക്കുന്നത് .  വ്യാജ പ്രോഫൈല്‍ ഉപയോഗിച്ചാണ്‌ എതിരാളിയെ ലക്ഷ്യമിട്ടുള്ള പോസ്‌റ്റുകള്‍. ഇവയ്‌ക്കു ലൈക്കടിക്കാനും കമന്റിടാനും വാടകസംഘങ്ങള്‍ വേറെയുമുണ്ട്‌. സ്‌ഥാനാര്‍ഥിത്വമോഹിയായ നേതാക്കൾക്കെതിരായ പഴയ ആരോപണങ്ങളാണു കുത്തിപ്പൊക്കുന്നത്‌. ലൈക്കും ഷെയറും ചെയ്യുന്ന പലരുടെയും പ്രോഫൈല്‍ വ്യാജമാണ്‌. കഥയറിയാതെ നമ്മളിൽ പലരും  ഇത്തരം പോസ്‌റ്റുകളോടും  പ്രതികരിക്കാറുണ്ട്.

പണം നല്‍കിയാല്‍ ആര്‍ക്കെതിരെയും ഈ സൈബര്‍ ഗുണ്ടകള്‍ ക്വട്ടേഷനെടുക്കും. ചില സ്‌ഥാനമോഹികള്‍ക്കായി ഒന്നിലധികം മണ്ഡലങ്ങളുടെ പേരുചേര്‍ത്ത്‌ സൈബര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്‌. ഒരു ഗ്രൂപ്പുകാർ  "സ്‌ഥാനാര്‍ഥി"യെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള  പോസ്റ്ററുകൾ  ഇറക്കിയാൽ  മറുഗ്രൂപ്പ്‌കാർ   ആ  സ്ഥാനാർത്ഥിയെ  തേജോവധം ചെയ്തു വലിച്ചുകീറി ഭിത്തിയിൽ  ഒട്ടിക്കുന്നത്  കാണാം .  എതിരാളികളെ തേജോവധം ചെയ്യാന്‍ പ്രത്യേക പാക്കേജുമുണ്ട്‌.

ഓരോ  നേതാവിന്റെയും ‌  കാമ്പസ്‌ ജീവിതത്തിലെ പോരാട്ടങ്ങളുടെ വീഡിയോ മുതൽ കോവിഡ്‌ കാലത്തുപോലും എല്ലായിടത്തും ഓടിയെത്തുന്ന നേതാവിന്റെ ദൃശ്യം, മഹാപ്രളയകാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങൾ , പണ്ട് ചെയ്ത  ചാരിറ്റി പ്രവർത്തനങ്ങൾ   ഒക്കെ  കോര്‍ത്തിണക്കി ഓരോ വിഡിയോകൾ    സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. ഇത്  കണ്ടുകഴിഞ്ഞാൽ  ആരുടെയും  കണ്ണ് മഞ്ഞളിച്ചു പോകും .   ഇതുപോലെയുള്ള നേതാക്കളാണു നമുക്കാവശ്യം   എന്ന മട്ടിലുള്ള  കമന്റ്‌ ബോക്‌സ്‌ നിറയും. വർണ്ണന  പ്രതിഫലമനുസരിച്ച്‌ കൂടുകയും  കുറയുകയും ചെയ്യും. ഓരോ പോസ്റ്റിനും മിനിമം വൺ -കെ (1000) ലൈക്ക്  എങ്കിലും വേണം. അത്ര യും വ്യജ ഫൊഫൈലുകൾ  ഉണ്ടാക്കും എന്ന് ചുരുക്കം.

ജയിക്കാന്‍ തരിമ്പും സാധ്യതയില്ലാത്തവരും കാലാകാലങ്ങളായി  തോൽക്കുന്നവരും  ഇക്കുറി സൈബര്‍ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത് ‌. ഇവരുടെ മികവുകള്‍ ഉയര്‍ത്തിക്കാട്ടി സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിക്കുകയാണു  പ്രധാനജോലി. പ്രതിഛായാ നിര്‍മിതിക്കായി ക്വട്ടേഷന്‍ ഏല്‍പ്പിച്ചാല്‍പ്പിന്നെ നേതാവിന്റെ ഉടുപ്പും നടപ്പും മാത്രമല്ല, എന്തു പറയണം എന്നുവരെ ഈ  ഏജന്‍സികള്‍ തീരുമാനിക്കും.  വേണ്ടത്ര ലൈക്ക്‌ അടിപ്പിച്ചാല്‍ മാത്രം പോരാ, പേരിനു കുറേ എതിര്‍ കമന്റുകളും സൃഷ്‌ടിക്കണം. വ്യാജ ഐ.ഡികളില്‍നിന്ന്‌ പിന്തുണയ്‌ക്കലും വിമര്‍ശിക്കലും ഏജന്‍സികള്‍ നിര്‍വഹിച്ചുകൊള്ളും.  ഇതെല്ലാം   കഴിഞ്ഞു ആണ്   ഓരോ സ്ഥാനാർഥിയും ഓരോ  പാർട്ടിയുടെ  ലേബലിൽ  എത്തുന്നത് .  

ഇന്ന്  മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ബുത്തു  തലം  മുതൽ കമ്മറ്റികൾ ഇല്ലങ്കിൽ കുടി നിയമസഭാ ഇലക്ഷന്  സ്ഥാനാർഥി മോഹികൾക്കു  ഒരു കുറവും ഇല്ല. ബൂത്ത് തലം  മുതൽ  ഓൾ  ഇന്ത്യ ലെവലിൽ  പ്രവർത്തിക്കുന്നവർ   വരെ  സീറ്റു മോഹികൾ ആണ്. ഇതിൽ ആരൊക്കെ   ഓരോ പാർട്ടിയുടെയും  ലിസ്റ്റിൽ  പെടും എന്ന് ആർക്കും  പ്രവചിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ  കുറെ വിമതരെയും നമുക്ക്  ഈ  തെരഞ്ഞടുപ്പിൽ  പ്രതീഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക