fokana

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

സ്വന്തം ലേഖകന്‍

Published

on


ഫ്‌ലോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്‌നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയര്‍ക്കും ഫൊക്കാന മലയാളം അക്കാഡമി അന്താരാഷ്ട്ര മാതൃഭാഷ ദിന ആശംസകള്‍ നേര്‍ന്നു. കേരളത്തില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്‌നേഹിക്കുകയും അതിന്റെ പ്രചാരണത്തിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികള്‍ മാതൃഭാഷയുടെ വക്താക്കള്‍ ആണെന്ന് മലയാളം അക്കാഡമി ഭാരവാഹികള്‍ പറഞ്ഞു. 

ലോകത്തെവിടെയായാലും ''മലയാളം വളരണം, മനസും വളരണം'' എന്ന നിശ്ചയ ദാര്‍ഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്.  അതിന്റെ ഭാഗമായാണ് അമേരിക്കയില്‍  മലയാളം അക്കാദമി എന്ന ആശയം പ്രാവര്‍ത്തികമാവുന്നതെന്ന് മലയാളം അക്കാദമിയുടെ ഡയറക്ടര്‍മാരായ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് , ജനറല്‍ സെക്രെട്ടറിഡോ.സജിമോന്‍ ആന്റണി, ട്രഷറര്‍സണ്ണി മറ്റമന,  അഡിഷണല്‍ സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ,   ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ  സോണി അമ്പൂക്കന്‍, ജോണ്‍സണ്‍ തങ്കച്ചന്‍, ഫിലിപ്പ് കറുകപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.

കേരള സര്‍ക്കാരിന്റെ 'മലയാളം മിഷന്‍', ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ' മലയാളം എന്റെ മലയാളം', ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം ഡിപ്പാര്‍ട്മെന്റ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്‌നേച്ചര്‍ പദ്ധതിയായ ഭാഷക്കൊരു ഡോളര്‍ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്. പരിചയ സമ്പന്നരായ അധ്യാപകരുടെ കീഴില്‍ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

 മലയാള ഭാഷയുടെ പ്രചാരണത്തിനായി  ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച   മലയാളം അക്കാഡമി ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനുമായി ഒട്ടേറെ പരിപാടികളാണ് രുപം നല്‍കിയിരിക്കുന്നത് .മലയാളിക്കും, മലയാള നാടിനും അഭിമാനമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്‌കാരിക സംഘടനയുമായ  ഫൊക്കാനയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല മലയാളം അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. മലയാള ഭാഷ സംരക്ഷിക്കുക, വളര്‍ത്തുക, വിപുലീകരിക്കുക എന്നത് ലക്ഷ്യമായികാണുന്ന ഫൊക്കാന യുവതലമുറയിലേക്ക് ഭാഷാജ്ഞാനവും സാംസ്‌കാരിക പൈതൃകങ്ങളും എത്തിച്ചുകൊടുക്കാന്‍ നടത്തുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് അക്ഷര ജ്വാല.. '' അക്ഷരജ്വാല''  യുടെ പ്രവര്‍ത്തനം ഫൊക്കാനയുടെ ഏറ്റവും വലിയ  ജനകീയ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

മിഡില്‍ സ്‌കൂള്‍ മുതല്‍ കുട്ടികള്‍ക്ക് തങ്ങളുടെ മാതൃഭാഷ ഉപവിഷയമായി പഠിക്കാന്‍ സഹായകരമാകുന്ന വിധത്തിലുള്ള പഠന ക്രമീകരണവും മലയാളം അക്കാദമി ഒരുക്കുന്നു.. ഈ പഠന പരിപാടിയിലൂടെ കോളേജ് പ്രവശനത്തിനു സഹായകരമാകുന്ന അഡിഷണല്‍ ക്രെഡന്‍ഷ്യല്‍സ് ലഭ്യമാകും. 
കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചുകൊണ്ട് ആധുനിക രീതിയില്‍  മലയാളം ഭാഷ സായത്തമാകുന്നതിനുള്ള ഒരു പഠന ക്രമീകരണവും മലയാളം അക്കാഡമി ഒരുക്കുന്നു. ഭാഷ മിഷന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന  പരിപാടിയുമായി ചേര്‍ന്ന്  ചേര്‍ന്ന് വിപുലമായ പ്രവര്‍ത്തങ്ങളും മലയാളം അക്കാഡമി നടത്തുന്നു. മാതൃഭാഷയായ മലയാളം  ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് ഓസ്റ്റിന്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് മലയാള ഭാഷയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡന്‍സും ലഭ്യമാക്കുന്ന ഒരു  പരിപാടിയും മലയാളം അക്കാഡമി നടത്തുന്നുണ്ട്.  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

View More