Image

വിദേശ നിക്ഷേപവരവില്‍ വന്‍ വര്‍ധന

Published on 28 February, 2021
വിദേശ നിക്ഷേപവരവില്‍ വന്‍ വര്‍ധന
മുംബൈ: കേന്ദ്ര ബജറ്റിന് ശേഷം ഇന്ത്യന്‍ ഇക്വിറ്റികള്‍ കുതിച്ചതോടെ ഫെബ്രുവരിയില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്കുളള മൊത്തം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം (എഫ്പിഐ) 25,787 കോടി രൂപയായി ഉയര്‍ന്നു.കഴിഞ്ഞ ദിവസം പുറത്തുവിട്ട എന്‍എസ്‍ഡിഎല്‍ ഡാറ്റ പ്രകാരം 2020 ലെ മൊത്തം എഫ്‍പിഐ നിക്ഷേപം 45,260 കോടി രൂപയാണ്.

ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിന് ശേഷം വിദേശ നിക്ഷേപ വരവ് കുതിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .

നടപ്പ് സാമ്ബത്തിക വര്‍ഷത്തെ ഇതുവരെയുളള കണക്കുകള്‍ പ്രകാരം, ഇക്വിറ്റികളിലേക്കുള്ള ആകെ എഫ്പിഐ നിക്ഷേപം 2.63 ലക്ഷം കോടി രൂപയാണ്, ഇത് രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന എഫ്പിഐ നിക്ഷേപ വളര്‍ച്ചയാണ്. അതെ സമയം ഫെബ്രുവരിയിലെ മൊത്ത വിദേശ സ്ഥാപന നിക്ഷേപം (എഫ്‌ഐഐ) 42,044.46 കോടി രൂപയായിരുന്നു.

വിദേശ നിക്ഷേപ വരവിലെ വര്‍ധന ഇന്ത്യന്‍ രൂപയുടെ മൂല്യവര്‍ധനയ്ക്കും സഹായിച്ചിട്ടുണ്ട്. യുഎസിലും ആഭ്യന്തര വിപണിയിലും ഇന്ത്യ ബോണ്ട് വരുമാന വര്‍ധന കുതിച്ചുയരുന്നത് നിക്ഷേപകരെ പിന്തുണച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക