Image

പൂക്കാത്ത ചില്ലകള്‍ (കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ദീപ ബിബീഷ് നായര്‍ (അമ്മു) Published on 03 March, 2021
പൂക്കാത്ത ചില്ലകള്‍ (കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))
പിന്നെയുമെത്തി വസന്തകാലം
പൂക്കാതെ നിന്നു വനികളെല്ലാം
പതിവായി പാടുന്ന പൂങ്കുയില്‍
പോലുമാ പാട്ടൊന്നു പാടുവാന്‍ വന്നതില്ല

പുലരിയുണര്‍ത്തിയാ കതിരവനെങ്കിലും
പുത്തനുണര്‍വെങ്ങുമെത്തിയില്ല
പവനനുമേതോ പരിഭവമുള്ളപോല്‍
പാടിയുമാടിയും വന്നതില്ല

പഞ്ചവര്‍ണ്ണക്കിളിയെന്‍ മരച്ചില്ലയില്‍
പതിവില്ലാ മൗനത്തിലാണ്ടിരുന്നു
പണ്ടെങ്ങോ കേട്ടു മറന്നൊരാ
പാട്ടുകളൊന്നുമേയെങ്ങും പരന്നതില്ല

പതറിയൊരെന്‍ മനമെവിടെയെന്നറിയില്ല
പകലുകള്‍ കൊഴിയുന്നതറികയില്ല
പാവമൊരു മനമേന്തും കര്‍മേഘമോ
പെയ്‌തൊഴിയാനായൊരുക്കമല്ല.....

ദീപ ബിബീഷ് നായര്‍ (അമ്മു)

പൂക്കാത്ത ചില്ലകള്‍ (കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക