Image

ഡബ്ലിനില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാര്‍ച്ച് ആറിന്

Published on 05 March, 2021
 ഡബ്ലിനില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാര്‍ച്ച് ആറിന്


ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന് അയര്‍ലന്‍ഡ് സമയം വൈകിട്ട് 4.30ന് വി. ഡി. സതീശന്‍ എംഎല്‍എ സൂം മീറ്റിങ്ങിലൂടെ നിര്‍വഹിക്കും. യോഗത്തില്‍ വിശിഷ്ടാതിധിയായി മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ പങ്കെടുക്കും. യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരെയും യോഗത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി ഐഒസി/ ഒഐസിസി പ്രസിഡന്റ് എം. എം. ലിങ്ക്വിന്‍ സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

യുഡിഎഫ് അയര്‍ലന്‍ഡ് ഭാരവാഹികള്‍

ഫവാസ് മാടശേരി (ചെയര്‍മാന്‍), പ്രശാന്ത് മാത്യു (ജനറല്‍ കണ്‍വീനര്‍ ഒഐസിസി), ജോര്‍ജ് കുട്ടി (ജോയിന്റ് കണ്‍വീനര്‍), ജിന്നറ്റ് ജോര്‍ജ് (കേരളാ കോണ്‍ഗ്രസ് -ജോസഫ്) എന്നിവരേയും റോണി കുരിശിങ്കല്‍പറമ്പില്‍, ജിയോ മാലോ, ബേസില്‍ ലക്‌സ്ലിപ്പ്, ഫ്രാന്‍സീസ് ജേക്കബ്, സുബിന്‍ ജേക്കബ്, കുരുവിള ജോര്‍ജ് തുടങ്ങി 25 അംഗം കമ്മിറ്റിക്കും രൂപം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക