Image

ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Published on 05 March, 2021
 ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


ലണ്ടന്‍: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഫിലിപ്പ് രാജകുമാരനെ തുടര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്റ് ബാര്‍ത്തലോമിവ് ആശുപത്രിയില്‍ നിന്ന് സെന്‍ട്രല്‍ ലണ്ടനിലെ കിംഗ് എഡ്വേര്‍ഡ് ഏഴാമന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. കുറച്ചു ദിവസങ്ങള്‍ കൂടി അദ്ദേഹം ഇവിടെ ചികിത്സയില്‍ തുടരുമെന്ന് കൊട്ടാര വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂണില്‍ നൂറു വയസ്സ് തികയുന്ന എഡിന്‍ബര്‍ഗ് ഡ്യൂക്കിനെ മഞ്ഞയും പച്ചയും നിറമുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ആംബുലന്‍സില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കൂടിയായ ഫിലിപ്പ് രാജകുമാരന്റെ ആരോഗ്യനില വഷളായതിനെതുടര്‍ന്നു ഫെബ്രുവരി 16നാണ് ചികിത്സക്കായി കിംഗ് എഡ്വേര്‍ഡ് ഏഴാമന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചയോളം അദ്ദേഹം അവിടെ ചികിത്സയില്‍ ആയിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക