Image

കേളി ഇടപെടല്‍ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

Published on 07 March, 2021
 കേളി ഇടപെടല്‍ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

റിയാദ് : ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.

പതിമൂന്ന് മാസം മുന്‍പ് റിയാദിലെ അല്‍ മുഹ്നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്‌സ് കമ്പനിയില്‍ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയായി കമ്പനി സന്ദീപിനെ ഹുറൂബ് ആക്കുകയായിരുന്നു. പിന്നീട് ജോലിയോ ശമ്പളമോ ലഭിക്കാത്തതിനെ തുടര്‍ന്ന് ആഹാരത്തിനുപോലും ബുദ്ധിമുട്ടിയ സന്ദീപ് കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരെ സഹായത്തിനായി സമീപിക്കുകയായിരുന്നു.

കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ എമ്പസി വഴി എക്‌സിറ്റ് വിസ അടിക്കുകയും കേളി ബത്ഹ യൂണിറ്റ് അംഗമായ അമാനുള്ള സ്‌പോണ്‍സര്‍ ചെയ്ത ടിക്കറ്റില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക