Image

ഇര (കവിത: അശോക് കുമാര്‍ കെ)

Published on 12 March, 2021
ഇര (കവിത: അശോക് കുമാര്‍ കെ)
ഇരവിന്റെ പടിയി-
ലിരുന്നു ഞാനോർത്തു
ഇരയെന്നു പേരുള്ള
ഇലയെ ഞാനോർത്തു,

ചുറ്റിലും മുള്ളുകൾ
പാകിയ മുറ്റത്തും
ഇലയനക്കത്തിനായി
അവൻ കാത്തിരിക്കുന്നു...

ചുണ്ടുകൾ കൂർപ്പിച്ചാ-
മുള്ളുകൾ രാപ്പകൽ
ഒരില വന്നു വീഴുവാൻ
കാത്തിരിക്കുന്നു.

കുതറുന്നയിരവിന്റെ
നെറികെട്ടയാമത്തിൽ
' ആപ്തവാക്യ'ത്തിന്റെ
അഴൽ നിറവുമറിയുന്നു

' ഇല മുള്ളേലു വീണാലും
മുള്ളിലമേലു വീണാലും
ക്ഷതമിലയ്ക്കതുമാത്രം'

ഇല
മുളളിന്റെ തളിരിലയാണേലും !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക