Image

ന്യുയോര്‍ക്ക് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഒഴിഞ്ഞുമാറി കമലാഹാരിസും

പി പി ചെറിയാന്‍ Published on 17 March, 2021
 ന്യുയോര്‍ക്ക് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഒഴിഞ്ഞുമാറി കമലാഹാരിസും

വാഷിംഗ്ടണ്‍ : ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോക്ക് എതിരെ ഉയര്‍ന്ന നിരവധി ലൈംഗികാരോപണങ്ങളെ സ്വന്തം പാര്‍ട്ടി നേതാക്കള്‍  തന്നെ അപലപിക്കുകയും ഗവര്‍ണറുടെ  രാജി ആവശ്യപ്പെടുകയും  ചെയ്തിട്ടും ഇതിനെതിരെ  അഭിപ്രായം രേഖപ്പെടുത്താതെ ഒഴിഞ്ഞുമാറി വൈസ്  പ്രസിഡന്റ് കമലാ ഹാരിസും .

മാര്‍ച്ച് 16 ചൊവാഴ്ച സ്ത്രീകളുടെ നിയോഗങ്ങളെ കുറിച്ച് യു.എന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമൂഹത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ മുക്തകണ്ഠം പ്രശംസിച്ച കമലാഹാരിസ് ഇന്ന് ന്യുയോര്‍ക്കിലും അമേരിക്കയിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഗവര്‍ണറുടെ ലൈംഗികാരോപണങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയാതിരുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി .

2018 ല്‍ സുപ്രീം കോടതി ജഡ്ജിയായി നോമിനേറ് ചെയ്ത ബ്രെട്ട് കവനോയുടെ സെന്റ് കണ്‍ഫെര്‍മേഷനില്‍ അദ്ദേഹത്തിനതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് ക്രോസ്വിസ്താരം നടത്തുകയും സ്ത്രീകളുടെ സംരക്ഷകയായി രംഗത്തെത്തുകയും ചെയ്ത കമല എന്തുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ നിശബ്ദത പാലിക്കുന്നുവെന്നാണ് കമലയുടെ ആരാധകര്‍ പോലും ഉയര്‍ത്തുന്ന ചോദ്യം , വളരെ രൂക്ഷമായാണ് അന്ന് കമല ജഡ്ജിക്ക് എതിരെ പ്രതികരിച്ചത് . 

അതേസമയം ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ ഗവര്‍ണര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കില്‍ രാജി ആവശ്യപ്പെടുമെന്നാണ് ഇന്ന് പ്രസിഡന്റ് ബൈഡന്‍ അഭിപ്രായപ്പെട്ടത് .



  പി പി ചെറിയാന്‍ 
Join WhatsApp News
Boby Varghese 2021-03-17 12:28:52
" Believe all women", only when the accused is not a Democrat.
Career Politicians 2021-03-17 13:53:53
Career Politicians അവര് വാ പൊളിക്കണമെങ്കിൽ എന്തെങ്കിലും കാരണം വേണം. തൻറെ ഉയർച്ചക്കല്ലാതെ വേറൊന്നിനും അവർ വാ പൊളിക്കുകയില്ല, കണ്ണ് തുറക്കുകയുമില്ല, കാതിൽ ഒന്നും കേൾക്കുകയുമില്ല. ഇങ്ങനെയുള്ളവർക്ക് ഒരു അവവാദമാണ്, ഏത് അമ്മയെ കെട്ടിയ അപ്പനാണെങ്കിലും, കാര്യങ്ങൾ മുഖത്ത് നോക്കി തെളിച്ചു പറഞ്ഞിരുന്ന മുൻ പ്രസിഡന്റ്റ് ട്രംപ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക