Image

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ ന്യൂസ് ടീം Published on 18 March, 2021
ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.
മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും  ഊന്നല്‍ നല്‍കിയും, മലയാള ഭാഷയെ പ്രവാസിമലയാളികളുടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനും, ഫോമയുടെ നേതൃത്വത്തില്‍ ഒരു ദ്വൈമാസിക ആരംഭിക്കുന്നു.

മലയാളികളെ സംബന്ധിച്ചു മലയാളം വെറുമൊരു ഭാഷ മാത്രമല്ല. മലയാളികളുടെ സാസ്‌കാരിക പൈതൃകത്തിന്റെ അടയാളവും, ഭൂത-ഭാവി വര്‍ത്തമാനങ്ങളുടെ സ്മരണകളോട് സംവദിക്കുന്ന ഒരു വിനിമയോപാധിയുമാണ്. മലയാള ഭാഷയുടെ സംരക്ഷണത്തിലൂടെയും പരിപോഷണത്തിലൂടെയുമാണ് , മലയാളിയുടെ സംസ്‌കാരത്തെയും, കലയെയും നിലനിര്‍ത്തുവാന്‍ കഴിയുകയെന്ന് ഫോമാ വിശ്വസിക്കുന്നു.

തുടക്കത്തില്‍ ഓണ്‍ലൈന്‍ മാസികയായി ആരംഭിക്കുന്ന  മാസികയുടെ ആദ്യ പതിപ്പ്  മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മാസികയ്ക്ക് ഉചിതമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഫോമാ ഒരു ആകര്‍ഷകമായ തുക പാരിതോഷികമായി നല്‍കും. ഫോമയുടെ ആശയങ്ങളോടും, തത്വങ്ങളോടും യോജിച്ചു പോകുന്ന പേരുകള്‍ക്കായിരിക്കും മുന്‍ഗണന. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ 2021 ഏപ്രില്‍ നാലാം തീയതിക്ക് മുന്‍പായി Info@fomaa.org എന്ന ഈ-മെയില്‍ വിലാസത്തില്‍ നല്‍കണം.

 പ്രശസ്ത നടനും, എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയാണ് മുഖ്യ പത്രാധിപര്‍. മാസികയുടെ നടത്തിപ്പിനായി സൈജന്‍ കണിയൊടിക്കല്‍ മാനേജിംഗ് പത്രാധിപര്‍ ആയും, സണ്ണി കല്ലൂപ്പാറ,ബൈജു പകലോമറ്റം, ബാബു ദേവസ്യ എന്നിവര്‍ കോണ്‍ടെന്റ് എഡിറ്റര്‍ മാരായും, റോയ് മുളകുന്നം, സൈമണ്‍ വലച്ചേരില്‍ വാര്‍ത്താ പത്രാധിപര്‍മാരെയും, സലിം മുഹമ്മദ്, സജീവ മടമ്പത്ത് സാഹിത്യ പത്രാധിപര്‍മാരായും, ഒരു സമിതിയെ തെരെഞ്ഞെടുത്തു.ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്,

ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായിരിക്കും.

മാസികയ്ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിച്ചും, സാഹിത്യ സൃഷ്ടികള്‍ നല്‍കിയും, മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ഫോമയുടെ  പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരണമെന്ന്  ഫോമാ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക