-->

kazhchapadu

ജനനി മാസികയുടെ ഓൺലൈൻ പതിപ്പ് സാഹിത്യകാരൻ സക്കറിയ ഉദ്ഘാടനം ചെയ്തു

Published

on

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ സാംസ്കാരിക മാസികയായ ജനനിയുടെ ആദ്യ ഓൺലൈൻ പതിപ്പ് സൂം മീറ്റിലൂടെ നടത്തിയ ചടങ്ങിൽ  പ്രശസ്ത സാഹിത്യകാരനും  വാഗ്മിയുമായ  സക്കറിയ  ഉദ്ഘാടനം ചെയ്തു. 

ജനനി  ചീഫ്  എഡിറ്റർ  ജെ.മാത്യു, ലിറ്റററി എഡിറ്റർ ഡോ.  സാറാ ഈശോ,  മാനേജിംഗ് എഡിറ്റർ സണ്ണി പൗലോസ്, ഉപദേഷ്ടാവ് ഡോ. എം. വി. പിള്ള, കേരള ഡെസ്കിന് നേതൃത്വം നൽകുന്ന  കൺസൽട്ടൻറ്  എഡിറ്റർ ജോർജ് ജോസഫ് . കെ  എന്നിവർ മാസികയുടെ 22 വർഷക്കാലത്തെ ഓർമ്മകൾക്കൊപ്പം ഓൺലൈൻ പതിപ്പിലെ പുതിയ പ്രതീക്ഷകളും പങ്കുവച്ചു. എഴുത്തുകാരൻ എം.എൻ.കാരശ്ശേരിയും തനൂജ ഭട്ടതിരിയും  സിനിമാതാരങ്ങളായ  മനോജ്. കെ. ജയനും തമ്പി ആന്റണിയും  മാസികയ്ക്ക്  സ്നേഹാദരവും ആശംസകളും അർപ്പിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ലാനയുടെ കെ.കെ. ജോൺസൺ , വേൾഡ് മലയാളി കൌൺസിൽ പ്രസിഡന്റ് സുധീർ  നമ്പ്യാർ, സിബി ഡേവിഡ്, അനിലാൽ ശ്രീനിവാസൻ, മനോഹർ തോമസ്  തുടങ്ങിയവരും ജനനിയുടെ പുതിയ കാൽവയ്‌പ്പിൽ ആശംസകൾ നേർന്നു.

കോവിഡ്  മൂലം പ്രിന്റിംഗ്  മുടങ്ങിപ്പോയ ജനനി മാസിക പുനഃരാരംഭിക്കാൻ ഏവരും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ഡോ. സാറാ ഈശോ സ്വാഗത പ്രസംഗം നടത്തി.

'കേരള സാഹിത്യ അക്കാദമി അവാർഡും വള്ളത്തോൾ അവാർഡും നേടിയ സക്കറിയ , മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് 2020 ൽ എഴുത്തച്ഛൻ പുരസ്കാരവും നേടിയ വ്യക്തിത്വമാണ്. ജനനിയുടെ പ്രാരംഭഘട്ടത്തിൽ, ശ്രീ. സക്കറിയയുമായി ഒരു അഭിമുഖം നടത്താൻ അവസരം ഉണ്ടായത് വലിയൊരു ഭാഗ്യമായി ഞങ്ങൾ കരുതുന്നു. 20 വർഷങ്ങൾക്കിപ്പുറം ജനനിയുടെ ഒരു ചടങ്ങിൽ സംബന്ധിക്കുന്നതിന് അദ്ദേഹം സമ്മതിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.' സക്കറിയയെ അഭിസംബോധന ചെയ്തു കൊണ്ട് സാറാ ഈശോ പറഞ്ഞു.

22 വർഷങ്ങൾ പിന്നിട്ട ജനനി മാസിക  പ്രത്യേക രൂപഭാവത്തിൽ വായനക്കാർക്ക്  മുൻപിൽ അവതരിപ്പിക്കുകയാണെന്ന്  ചീഫ് എഡിറ്റർ ജെ. മാത്യു പറഞ്ഞു.

സുഗതകുമാരി, വിഷ്ണു നമ്പൂതിരി, സേതു നെടുങ്ങോട്ട്, ജോയൻ  കുമരകം എന്നിങ്ങനെ സാഹിത്യലോകത്തിന് നിരവധി സംഭാവനകൾ നൽകി  അടുത്തിടെ നമ്മെ വിട്ടുപോയവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം  തുടങ്ങിയത് .1999 ൽ ഡോ. എം.എം.ബഷീർ, എം.എൻ.കാരശ്ശേരി, കെ.എം.റോയ് എന്നിവരാണ് ജനനി മാസികയുടെ ആശയം നൽകിയതെന്നും  .മതനിരപേക്ഷതയാണ് മാസികയുടെ മുഖമുദ്രയെന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്കാരിക നിലവാരം ഉയർത്തിക്കൊണ്ടു തന്നെ ഇന്നും പ്രവർത്തിക്കുകയും , കക്ഷി രാഷ്ട്രീയത്തിന്റെ കൊടി ഉയർത്താൻ ഒരിക്കലും തയ്യാറാകാതെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നതിലെ അഭിമാനവും ചീഫ് എഡിറ്റർ ഏറ്റുപറഞ്ഞു.

'ഫോമാ, ഫൊക്കാന,വേൾഡ് മലയാളി കൗൺസിൽ എന്നിവയ്‌ക്കൊപ്പം ലാനയുടെയും മികച്ച പിന്തുണ ഈ അവസരത്തിൽ എടുത്തു പറയുന്നു. 150 ൽ പരം അമേരിക്കൻ മലയാളികളുടെ ലേഖനങ്ങളും,കഥകളും, കവിതകളും ജനനിയിൽ പ്രസിദ്ധീകരിച്ചു. പുതിയ ലക്കത്തിൽ മാത്രം 16 അമേരിക്കൻ എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളിക്കാൻ സാധിച്ചു.' ജെ.മാത്യു ചൂണ്ടിക്കാട്ടി.

'അറിവിന്റെ ആയിരം തലയുള്ള മലയാളികളുടെ അഭിമാനം' എന്ന വിശേഷണത്തോടെയാണ് ഡോ. എം.വി. പിള്ളയെ സ്വാഗതം ചെയ്തത്.

ഓൺലൈനിലേക്ക് മലയാളത്തിന് രൂപമാറ്റം വരുന്ന ഒരു നല്ല മുഹൂർത്തത്തിലാണ് അമേരിക്കയിലെ ജനനി മാസികയും പുതുരൂപത്തിൽ അവതരിക്കുന്നത്: ഡോ. എം.വി.പിള്ള 

'കഴിഞ്ഞ നൂറ്റാണ്ടിൽ പണി തുടങ്ങുകയും പണിതീരാത്ത വീടായി തുടരുകയും ചെയ്ത ജനനി, ഈ നൂറ്റാണ്ടിൽ ആധുനിക രൂപത്തിൽ പണികഴിപ്പിച്ച് അതിന്റെ പാലുകാച്ചലിന് അടുത്ത ബന്ധുക്കളെ വിളിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ളാദമാണ് എനിക്കുള്ളത്. പണിതീരാത്ത വീട്, പുതിയ കാലത്തിന് അനുയോജ്യമായ ഭാവത്തിൽ രൂപകൽപ്പന ചെയ്ത ശില്പികളെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. 

1917 ൽ 37 വർഷംകൊണ്ട് പൂർത്തീകരിച്ച ശബ്ദതാരാവലി അടുത്തിടെ ഡിജിറ്റൽ രൂപത്തിൽ ഇറങ്ങി. തൊട്ടു പുറകേ, കേരള സാഹിത്യ അക്കാദമി ഉള്ളൂരിന്റെ എല്ലാ കൃതികളും ഡിജിറ്റലൈസ് ചെയ്ത് ഇറക്കി.ലോകത്തെവിടെ ഇരുന്നും ഏത് മലയാളിക്കും ആസ്വദിക്കാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്.

 ഓൺലൈനിലേക്ക് മലയാളത്തിന് രൂപമാറ്റം വരുന്ന ഒരു നല്ല മുഹൂർത്തത്തിലാണ് അമേരിക്കയിലെ ജനനി മാസികയും പുതുരൂപത്തിൽ അവതരിക്കുന്നത്.

Covid will be the mother of innovations.-നവീന സംരംഭങ്ങളുടെയും നൂതന ഉദ്യമങ്ങളുടെയും മാതാവായി മാറുകയാണ് കോവിഡ്. എഴുതിയ വാക്കുകൾ മരിക്കുന്നില്ല. 

സിലിക്കോൺ വാലിയിലെ സിലിക്കോൺ മണ്ണിൽ നിന്നും മൈക്രോചിപ്പിൽ ആവാഹിച്ചെടുക്കുന്ന അക്ഷരങ്ങളുടെ ചൈതന്യം വിണ്ണിൽ തത്തിക്കളിക്കുന്ന ഉപഗ്രഹങ്ങൾ ലോകമെമ്പാടും അവ  എത്തിക്കും.
സത്യം മണ്ണിലും വിണ്ണിലുമുണ്ട്. അത് ജനനിയിലൂടെ- അക്ഷരങ്ങളിലൂടെ- ആൾരൂപം ആർജ്ജിക്കട്ടെ; നാളേയ്ക്ക് വഴികാട്ടി ആകട്ടെ. മലയാളുടെ സ്വത്വബോധത്തിനും ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും ഒരു പോറലും ഏൽക്കാതിരിക്കാൻ നമ്മുടെ എഴുത്തുകാർ ശ്രദ്ധിക്കണം എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. മനസിനെ ശരിയായ പാതയിലേക്ക് നയിക്കാൻ ജനനിയിലെ അക്ഷരങ്ങൾക്ക് കഴിയട്ടെ.' ഓൺലൈൻ പതിപ്പിനെ അഭിനന്ദിച്ചും പുതുകാൽവയ്പ്പിന് ആശംസകൾ നേർന്നും എം.വി.പിള്ള പറഞ്ഞു.

കേരളത്തിലെ ചില സാഹിത്യ സൃഷ്ഠികളിൽ അമേരിക്കൻ ജീവിതത്തെ നിന്ദ്യമായ രീതിയിൽ ചിത്രീകരിക്കുന്ന പ്രവണത ദുഖമുനേർത്തുന്നുവെന്ന് അദ്ദേഹം ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

View More