Image

ഏഷ്യാക്കാർക്ക് എതിരായ ആക്രമണം: ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ

Published on 20 March, 2021
ഏഷ്യാക്കാർക്ക് എതിരായ ആക്രമണം:  ഫ്‌ലോറിഡയിൽ പ്രാർത്ഥനയും വിജിലും ഗാന്ധി പ്രതിമക്ക് മുന്നിൽ
മയാമി: എഷ്യന്‍ അമേരിക്കക്കാര്‍ക്ക് എതിരെ ദേശവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിലും പ്രത്യേകിച്ച അറ്റ്‌ലാന്റയില്‍ ഏഷ്യന്‍ വംശജരെ കൂട്ടക്കുരുതി ചെയ്തതിലും പ്രതിഷേധിച്ച് സൗത്ത് ഫ്‌ലോറിഡയിലെ എഷ്യന്‍ സമുഹം  ഡേവിയിലെ ഗാന്ധിസ്‌ക്വയറില്‍ കമ്യുണിറ്റി പ്രേയറും വിജിലും നടത്തി .
 
'ഏഷ്യൻ-അമേരിക്കൻ സമൂഹങ്ങളെ ലക്ഷ്യമാക്കി ഒരു വർഷമായി തുടർന്നുവരുന്ന തീവ്രമായ വിദ്വേഷം നിറഞ്ഞ നടപടികളുടെ തുടർച്ചയാണ് അറ്റലാന്റയിലെ കൊലപാതകങ്ങൾ. ഇത്  അങ്ങേയറ്റം വേദനിപ്പിക്കുന്നു,'  ദക്ഷിണേഷ്യൻ അമേരിക്കൻ ഡെമോക്രാറ്റിക് കോക്കസ് പ്രസിഡന്റ് സാജൻ കുര്യൻ പറഞ്ഞു
 
വിദ്വേഷ കുറ്റകൃത്യങ്ങളെ അപലപിക്കുന്നതിനുള്ള പിന്തുണയും പങ്കാളിത്തവും  കൂടെനിൽക്കുന്ന നമ്മുടെ ഹെയ്തിയൻ, ജമൈക്കൻ, ജൂത സഹോദരങ്ങൾക്കു നന്ദിയും  അറിയിക്കുന്നു- സാജൻ കുര്യൻ പറഞ്ഞു.  
 
ഏഷ്യൻ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഫ്ലോറിഡ, ഏഷ്യൻ കരീബിയൻ എക്സ്ചേഞ്ച്, ഏഷ്യൻ കമ്മ്യൂണിറ്റി റിസോഴ്സസ് സെന്റർ, ചൈനീസ് അസോസിയേഷൻ ഓഫ് സയൻസ്, എഡ്യൂക്കേഷൻ & കൾച്ചർ ഓഫ് സൗത്ത് ഫ്ലോറിഡ ,  ഫ്ലോറിഡ ഏഷ്യൻ സർവീസസ്,  ഫ്ലോറിഡ ഏഷ്യൻ വിമൻ അലയൻസ്,  ഫ്ലോറിഡ  ചൈനീസ് ബിസിനസ്  അസോസിയേഷൻ,മയാമി -ഡേയ്ഡ് കൗണ്ടി ഏഷ്യൻ അമേരിക്കൻ അഡ്വൈസറി ബോർഡ്, എൻ എ എ എ പി മയാമി,നോർത്ത് അമേരിക്കൻ എക്കണോമിക് ഹെറാൾഡ്, ഒസിഎ സൗത്ത്  ഫ്ലോറിഡ ചാപ്റ്റർ, ഓവർസീസ് ചൈനീസ് അസോസിയേഷൻ ഓഫ് മയാമി, സൗത്ത് ഏഷ്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ കോക്കസ്, തായ്-അമേരിക്കൻ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, യുണൈറ്റഡ് ചൈനീസ് അമേരിക്കൻസ്, യുണൈറ്റഡ്  ചൈനീസ് ന്യൂസ് ഓഫ് ഫ്ലോറിഡ എന്നിവയും മറ്റ് സംഘടനകളും സംയുക്തമായി  ഈ കമ്മ്യൂണിറ്റി പ്രയർ സംഘടിപ്പിച്ചു.
 
അപ്രതീക്ഷിതവും ദാരുണവുമായ ഈ വിയോഗത്തിൽ,  ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ ആദരവ് അർപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക