fokana

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

Published

on

ഫ്ലോറിഡ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കയിലെ ആദ്യകാല വൈദികനായ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ ആക്‌സമിക വേർപാടിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ച യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ അമേരിക്കയിലുടനീളം നിരവധി പള്ളികളാണ് സ്ഥാപിച്ചത്. 

അര നൂറ്റാണ്ട് മുൻപ് ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ കോളേജിൽ ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയ യോഹന്നാൻ അച്ചൻ പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ സഭയുടെ വളർച്ചക്കായി ദേവാലയങ്ങൾ നിർമ്മിക്കാനുള്ള ചുമതല ലഭിച്ചതിനെത്തുടർന്ന്  ആദ്യത്തെ പള്ളിയായ ന്യൂയോർക്ക് സൈന്റ്റ് തോമസ് ഇടവക സ്ഥാപിച്ചു. തുടർന്ന് അമേരിക്കയിലെ പലയിടങ്ങളിലായി 7 പള്ളികളുടെ നിർമ്മാണത്തിനു നേതൃത്വം നൽകുകയും ചെയ്തു.  അമേരിക്കയിലെ സഭ മക്കളുടെ ആദ്യ ഇടയന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ സേവനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അമേരിക്കൻ ഭദ്രാസനവും എക്കാലവും ഓർമ്മിക്കുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് കൂട്ടിച്ചേർത്തു.

ഫൊക്കാനയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ ഫൊക്കാനയിലെ നിരവധി അംഗങ്ങളുടെ ആത്മീയഗുരുവുമായിരുന്നു. ഫൊക്കാന  കൺവെൻഷനുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം കൺവെൻഷനോടനുബന്ധിച്ച് നടക്കാറുള്ള മത സൗഹാർദ്ദ സമ്മേളനത്തിന്റെ മേൽനോട്ടവും വഹിച്ചിരുന്നു. ഫൊക്കാനയുടെ എക്കാലത്തെയും മികച്ച സുഹൃത്തിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്ന് സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു.

 85 മത്തെ വയസിൽ മരണത്തെ പുൽകുന്നതുവരെ കർമ്മനിരതനായിരുന്ന യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ സഭയുടെ ഭൗതികമായ വളർച്ചയെക്കാളുപരി ആത്മീയമായ വളർച്ചയ്ക്കാണ് മുൻതൂക്കം നൽകിയതെന്നും. ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തൻ എന്നിവർ അനുസ്‌മരിച്ചു. ആത്മാവിനെ തൊട്ടുണർത്തുന്ന വചന പ്രഘോഷകൻ കൂടിയായ അദ്ദേഹം മലയാള ഭാഷയിൽ ശക്തമായ പ്രവണ്യമുള്ള വൈദികനാണ്. നാട്ടിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയെത്തിയ അദ്ദേഹം പിന്നീട് വിവിധ തരത്തിലുള്ള കൗൺസിലിംഗിൽ നിരവധി മാസ്റ്റേഴ്സ് ബിരുദങ്ങളും ഡിപ്ലോമകളും കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.

മികച്ച ധ്യാന ഗുരു, കൗൺസിലർ, എഴുത്തുകാരൻ തുടങ്ങിയ നിരവധി മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ സഭ വിശ്വാസികൾക്ക് തീരാ നഷ്ടമാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന സഭ മക്കളോടും കുടുംബാംഗങ്ങളോടും തന്റെ വ്യക്തിപരമായും ഫൊക്കാനയുടെ പേരിലും അനുശോചനം അറിയിക്കുന്നതായും പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയെട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കോർഡിനേറ്റർ ലീല മാരേട്ട്, മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാൻഡർ ജോർജ് കൊരുത്, മന്മഥൻ നായർ, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവൻ ബി. നായർ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ,മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്,  ഫൌണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Facebook Comments

Comments

  1. jose cheripuram

    2021-03-21 22:33:50

    My heart felt condolence to Family. Let all mighty give them the strength to cope with the difficult time.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

View More