Health

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

Published

on

കോവിഡ് വാക്‌സീന്‍ എടുക്കുന്നതു മൂലമുള്ള ശാരീരിക അസ്വസ്ഥതകളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. സ്വാഭാവിക പാര്‍ശ്വഫലങ്ങളാണിത്. പരമാവധി 3 ദിവസംകൊണ്ട് ഇതു മാറുമെന്നും വ്യക്തമാക്കി. പനി, ശരീരവേദന, വാക്‌സീന്‍ എടുത്ത ഭാഗത്ത് നേരിയ നീര്‍ക്കെട്ട്, വയറിളക്കം, ഛര്‍ദി തുടങ്ങിയവയാണ് പൊതുവായ പാര്‍ശ്വഫലങ്ങള്‍.

ഗുരുതര പ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അസ്വസ്ഥതകള്‍ നീണ്ടുനിന്നാല്‍  വൈദ്യസഹായം തേടാം. വാക്‌സീന്‍ എടുത്തയുടന്‍ കടുത്ത ജോലികള്‍ ചെയ്യരുത്. അനാവശ്യ യാത്രകളും ഒഴിവാക്കണം.

പോഷകാഹാരങ്ങള്‍ കഴിക്കണം ധാരാളം വെള്ളം കുടിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.വാക്‌സീന്‍ എടുത്തശേഷമുള്ള ദിവസങ്ങളില്‍ മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതാണ് സുരക്ഷിതം.

വിവിധ വാക്‌സീനുകള്‍ക്ക് ഏറെക്കുറെ സമാന പാര്‍ശ്വഫലങ്ങളാണുള്ളതെന്ന് ദുബായ് കരാമ ആസ്റ്റര്‍ ക്ലിനിക് ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ.ശ്രീകുമാര്‍ ശ്രീധര്‍ മേനോന്‍. ചിലരില്‍ രണ്ടാമത്തെ ഡോസിലാണ് ഇതു കൂടുതല്‍ കാണുക. ശക്തികൂടിയ വേദന സംഹാരികളും മറ്റും ഒഴിവാക്കുന്നതാണു നല്ലത്. അലര്‍ജി, ശ്വാസം മുട്ടല്‍ എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ അരമണിക്കൂര്‍ നിരീക്ഷിച്ചശേഷമാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നു വിടുക. മുട്ട, ചെമ്മീന്‍ തുടങ്ങിയ ഭക്ഷണങ്ങളോട് ചിലര്‍ക്ക് അലര്‍ജിയുള്ളതുപോലെ വാക്‌സീനോടും ഉണ്ടാകാം. ഭക്ഷണത്തിലെയും മരുന്നുകളിലെയും ചില ഘടകങ്ങള്‍ അപൂര്‍വം ചിലരില്‍ അലര്‍ജിക്കു കാരണമാകാറുണ്ട്. വീട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ ഉണ്ടാകുന്നതെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മടങ്ങിയെത്തി റിപ്പോര്‍ട്ട് ചെയ്യണം.

രണ്ടാമത്തെ ഡോസും എടുത്തശേഷം നിശ്ചിത ദിവസത്തിനകമാണ് വാക്‌സീന്റെ ഫലം പൂര്‍ണതോതില്‍ കിട്ടുക. ഓരോ വാക്‌സീനും ഇതു വ്യത്യാസമുണ്ട്. ആദ്യ ഡോസ് എടുത്ത് അവസാനിപ്പിക്കരുത്.

ന്മ വാക്‌സീന്‍ എടുത്തശേഷം രോഗം വന്നതായി  പരാതിപ്പെടുന്നുണ്ടെങ്കില്‍ അതിനു മുന്‍പേ ശരീരത്തില്‍ വൈറസ് പ്രവേശിച്ചിരുന്നുന്നെന്നു മനസ്സിലാക്കാം. അതു വാക്‌സീന്റെ പോരായ്മയല്ല. ശരീരം പ്രതിരോധശേഷി ആര്‍ജിക്കാന്‍ നിശ്ചിതസമയം ആവശ്യമാണ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ, അമേരിക്കയില്‍ പടരുന്നു

View More