Image

ക്നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അമ്മമാര്‍ തുനിഞ്ഞിറങ്ങുന്നു

ഷിബു കിഴക്കേകുറ്റ് Published on 25 March, 2021
ക്നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അമ്മമാര്‍ തുനിഞ്ഞിറങ്ങുന്നു
വള്ളിപുള്ളി മാറ്റം വരുത്തുവാന്‍ സാധിക്കാത്തത് ഒന്നേയുള്ളൂ ബൈബിള്‍. അതുപോലെ കാലങ്ങളായി പരിപാലിച്ചു പോരുന്നു വിശ്വാസമാണ് . ക്‌നാനായ വിശ്വാസം.  

ബൈബിളിലെ ധീര വനിതകളുടെ  പെട്ടെന്നുള്ള ഇടപെടലുകള്‍  യഹൂദ ജനതയെ രക്ഷിച്ച ചരിത്രങ്ങള്‍ ബൈബിളില്‍ ഉണ്ട്. അബ്രഹാമിന്റെ കാലംമുതല്‍ സ്വന്തം ജനതയില്‍  നിന്ന്  മാത്രം  വിവാഹം കഴിച്ച്  പോരുന്ന ജനതയാണ് ക്‌നാനായക്കാര്‍. സൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും ഒക്കെ ഉള്ള കാലം വരെയും തുടരും.  ഈ പ്രതിസന്ധിയില്‍ സമുദായത്തെ രക്ഷിക്കാന്‍   ഡോ. ദിവ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറായി വന്നിരിക്കുന്നു.സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ഉള്ള കാലം വരെയും.  ദൈവ വിശ്വാസത്തോടുകൂടി തന്നെ ഞങ്ങടെ പാരമ്പര്യങ്ങള്‍ കാത്തു പാലിക്കും
 KCWFNA പ്രസിഡണ്ട് ഡോ. ദിവ്യ വള്ളിപ്പടവില്‍ന്റെ  നേതൃത്വത്തിലുള്ള  കമ്മിറ്റിയുടെ. പുതുമയാര്‍ന്ന ഒട്ടനവധി പരിപാടികള്‍  തുടക്കം കുറിക്കുന്നു.  പറയുക മാത്രമല്ല  ചെയ്തു കാണിച്ചു തരും എന്നും കൂടി   നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.

നമ്മുടെ വിശ്വാസ സത്യങ്ങള്‍ കാത്തുസൂക്ഷിക്കും.   നമ്മള്‍ ഒന്നിച്ചുനിന്നാല്‍  നമ്മെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും  പുതിയ പ്രസിഡന്റ്  ഡോ. ദിവ്യ,    ഷീന ബിജു കിഴക്കേപ്പുറത്തിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.  പരിപാടികള്‍ ഏകീകരിക്കാന്‍ മുന്‍കൈ എടുത്തതിന്നമ്മുടെ വനിതാ കൂട്ടായ്മകള്‍ ഒന്നിച്ച് ഒരേസ്വരത്തില്‍ പാരമ്പര്യ സത്യങ്ങള്‍ക്ക് വെള്ളം ചേര്‍ക്കുവാന്‍ ആരെയും അനുവദിക്കില്ല. സ്വന്തം കഴിവുകള്‍  സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി രണ്ട് കൊല്ലത്തേക്ക് ഒഴിഞ്ഞു   വച്ചിരിക്കുകയാണ്  നമ്മുടെ സമുദായത്തിന്റെ ധീരവനിതകള്‍ ഒപ്പം  Knanaya  Club  Canada    ക്‌നാനായ ക്ലബ്ബ് കാനഡയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പകര്‍ന്നുകിട്ടിയ വിശ്വാസം പകര്‍ന്നു കൊടുക്കണം. അത് പാരമ്പര്യം ആണെങ്കിലും. ക്‌നായി തൊമ്മന്‍ കൊടുങ്ങല്ലുരില്‍ .അന്ന് കൊളുത്തിയ ദീപശിഖ, രക്തം നല്‍കി ജീവന്‍ നല്‍കി. തലമുറതലമുറ കൈമാറി .കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.......'  

ക്നാനായ സമുദായത്തിന്റെ വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും പാരമ്പര്യ സംരക്ഷണ ജീവിത ശൈലിയും വരും തലമുറയിലൂടെ സംരക്ഷിക്കപ്പെടും അതിനു രാപകല്‍ അധ്വാനിക്കാന്‍ തയ്യാറാണ്. ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് ഏറ്റവും വിലപ്പെട്ടതാണ് ,  പ്രസിഡണ്ട്  ഷിബു കിഴക്കേകുറ്റ്  (Shibu Kizhakkekuttu)  അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. മറ്റു പരിപാടികളും ഉടനെ  തന്നെ അറിയിക്കുന്നതായിരിക്കും. ലോകം മുഴുവനുള്ള ക്‌നാനായ സമുദായ പാരമ്പര്യം   കാത്തു പരിപാലിച്ചു പോകുന്നവര്‍ക്ക്  പങ്കെടുക്കാം.  ക്‌നാനായ മലങ്കര  വിശ്വാസം ഉള്ളവര്‍ക്കും, ക്‌നാനായ യാക്കോബാ സമുദായത്തില്‍  പെട്ടവര്‍ക്കും. ഈ ക്ലാസ്സുകളില്‍ പങ്കെടുക്കാം. അതിനുശേഷം എല്ലാ മാസവും കുട്ടികള്‍ക്ക് ഒരുമിക്കാനുള്ള അവസരമൊരുക്കും.   ഫാമിലിയുടെ ഉന്നമനത്തിനുവേണ്ടി പ്രൊഫഷണല്‍ മീറ്റിങ്ങുകളും നടത്തുന്നതാണ്.

 പ്രൊഫഷണല്‍ ജോലികളും തിരിച്ചു വരുംദിവസങ്ങളില്‍   വ്യത്യസ്തങ്ങളായ  പരിപാടികള്‍ നടത്തുന്നതായിരിക്കും. ഒപ്പം ഒരു മ്യൂസിക്‌നൈറ്റ്   പ്രോഗ്രാമും നടത്തുവാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.  ക്‌നാനായക്കാരുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം മലയാളം ക്ലാസ്സുകളും അതുപോലെതന്നെ നാട്ടിലെ കുട്ടികളെ ഇംഗ്ലീഷില്‍  ബോധവല്‍ക്കരണവും. വരുംദിവസങ്ങളില്‍  പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും.

പ്രോഗ്രാമുകളുടെ വിജയത്തിനായി കമ്മിറ്റിയിലെ മറ്റു എക്‌സിക്യൂട്ടീവ്  അംഗങ്ങള്‍ നിറസാന്നിധ്യമായി ഉണ്ടായിരിക്കും. വരാന്‍പോകുന്ന പരിപാടികളുടെ ചുക്കാന്‍ പിടിക്കാന്‍ .അപര്‍ണ്ണ ജീമോന്‍ (ഫിലാല്‍ഡല്‍ഫിയ) വൈസ് പ്രസിഡന്റ്, ജാക്വിലിന്‍ താമറാത്ത് (ന്യൂയോര്‍ക്ക്) സെക്രട്ടറി, ഷീനാ കിഴക്കേപ്പുറത്ത് (കാനഡ) ജോയിന്റ് സെക്രട്ടറി, ലിസ് മാമ്മൂട്ടില്‍ (ഡാളസ്) ട്രഷറര്‍, സുമ പുറയംപള്ളിയില്‍ (താമ്പ) ജോയിന്റ് ട്രഷറര്‍, ബിസ്മി കുശക്കുഴിയില്‍(ഹൂസ്റ്റണ്‍) റീജിയണ്‍ വൈസ് പ്രസിഡന്റ്, സെലിന്‍ എടാട്ടുകുന്നേല്‍ (ലോസ് ആഞ്ചല്‍സ്) റീജിയണ്‍ വൈസ് പ്രസിഡന്റ് എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. ഒരുമിക്കാം  ടെക്‌നോളജിയിലൂടെ ലോകം മുഴുവന്‍ ഉള്ള ക്‌നാനായ കാര്‍ക്ക്.

ക്നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അമ്മമാര്‍ തുനിഞ്ഞിറങ്ങുന്നുക്നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അമ്മമാര്‍ തുനിഞ്ഞിറങ്ങുന്നുക്നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അമ്മമാര്‍ തുനിഞ്ഞിറങ്ങുന്നു
Join WhatsApp News
Mathew Therady 2021-03-25 15:31:34
As I oppose this idea of my fake ancestry, the Knanaya mothers have the right to defend it. They are all educated mothers, not like the mothers of the past. They are capable of finding the truth. I I will remember these mothers, till my death, if they can fifind the whereabouts of my mother, who was married to Knayi Thomman. There is no trace of Thoma’s DNA in my blood. But I have enough of Dravida DNA to prove that I am a Dravidian. . I hope these mothers will teach their children only the truth. Hope and pray that all these mothers are to be the children of Knayi Thomman and the Jewish women, so that they can assert the purity of their blood and be proud off. Good Luck.
മിടുക്കികളുടെ രഹസ്യം 2021-03-25 18:00:07
മിടുക്കികളുടെ രഹസ്യം: കാനായി തൊമ്മൻ എന്നൊരാൾ കേരളത്തിൽ വന്നോ?; വന്നെങ്കിൽ എന്ന് വന്നു? നാലാം നൂറ്റാണ്ടിൽ വന്നു എന്ന് ചിലർ; അല്ല എട്ടാം നൂറ്റാണ്ടിൽ ആണ് വന്നത് എന്ന് ചിലർ. തോമ്മൻറ്റെ കൂടെ സ്ത്രീകൾ ഉണ്ടായിരുന്നോ?. യഹൂദ സ്ത്രീ ആണ് കൂടെ വന്നത് എന്ന് ചിലർ. എന്നാൽ യഹൂദ മതം ഓപ്പൺ മതം ആണ് ആർക്കു വേണമെങ്കിലും അതിൽ ചേരാം. തൊമ്മൻ കേരളത്തിൽ എത്തി ആരെയാണ് വിവാഹം കഴിച്ചത്? ഇതൊക്കെ വെറും ഊഹാ പോഹങ്ങൾ ചരിത്രമാണെന്നു കുറെ കുപ്പായക്കാർ വിളിച്ചു കൂവി. അതേറ്റു പാടുന്നവർ ആണ് പല വിശ്വാസികളും. ഒരു കാനയിക്കാരൻ പറഞ്ഞു ഞങ്ങൾ യഹൂദർ ആണ്, മറ്റൊരുവൻ പറയുന്ന ഞങ്ങൾ ബ്രാമണർ ആണ്. നിങ്ങൾ നിങ്ങളുടെ പാരമ്പര്യം അറിയുവാൻ കുറേപ്പേർ ഡി.ൻ.എ ടെസ്റ്റ് നടത്തുക. അപ്പോൾ പൂച്ചൂ പുറത്താകും. ആൻസിസ്റ്ററൽ സൗത്ത് ഇന്ത്യൻ [ ദ്രാവിഡൻ] ആണ് ക്നാനായക്കാർ എന്ന് ഡി ൻ എ ടെസ്റ്റ് ചെയ്തവർ ഒക്കെ സമ്മതിച്ചു. മറ്റൊന്ന്- ഇന്നർ മാരിയേജ് - സമുദായത്തിന് ഉള്ളില്നിന്നുതന്നെ വിവാഹം കഴിച്ചാൽ അനേകം ദൂഷ്യ ഫലങ്ങൾ ഉണ്ട്, ഗുണം ഒന്നും ഇല്ല. ഡൌൺ സിൻഡ്രം, ചില പാരമ്പര്യ രോഗങ്ങൾ എന്നിവ നിങ്ങളിൽ കൂടിവരും. അങ്ങനെ സമുദായം ക്രമേണ നശിക്കുകയും ചെയ്യും. നിങ്ങളിലെ ബുദ്ധിയുള്ളവർ കാനയിക്കാരെ വിവാഹം കഴിക്കുന്നില്ല എന്നതും സത്യം. ചില മിടുക്കികൾ മറ്റൊരു രീതി കാണിക്കും. അതൊരു രഹസ്യം. -ചാണക്യൻ
Divya 2021-03-25 20:58:48
KCWFNA is heading with a very positive direction to lead our children showing the values,cultures, traditions etc...If you can encourage good. Let us not talk about flaws & disadvantages and talk about good and advantages. One whole year we have dealt with enough & more pandemics. Now we have crossed the tunnel and seeing light. Let our community grow & shine only to bring positive energy. Thankyou 😊Divya
American Mollakka 2021-03-25 21:21:43
അസ്സലാമു അലൈക്കും.ഞമ്മക്ക് ഒന്നും മനസ്സിലാവണില്ല.ബ്രാഹ്മണനാണ്, പരദേശിയാണ് ക്നാനായ ആണ്, കക്കോഷ്യനാണ്, സിറിയനാണ്, എന്റെ ഉമ്മോ ഈ നസ്രാണികൾ ഇന്ത്യക്കാരല്ലേ?? ഞമ്മള് ഇസ്‌ലാമുകൾ ആരാണാവോ?
പുത്രി. NY. 2021-03-25 23:31:54
എന്തോ ഏതോ എങ്ങിനിയോ ..... ഇരുന്നിട്ട് എനിക്കൊട്ടു ഇരിക്കാനും മേല കിടന്നിട്ടു എനിക്കൊട്ടു കിടക്കാനും മേല എന്ന് ജയഭാരതി പാടിയതുപോലെ. മതം മൂലക്കുരു പോലെയാണ് മുല്ലാക്ക!. അതിനു ചൊറിച്ചിൽ തുടങ്ങിയാൽ ചൊറിയാൻ മോഹം പക്ഷെ ചൊറിയാൻ മേല, ഇരുന്നാൽ ഇരിക്കാൻ മേല, നടന്നാൽ ചൊറിഞ്ഞു മേലോട്ടും കേറും -
Alex Kavumpurath 2021-03-26 02:08:37
I am sure Divya means good, but KCWFNA is not heading with a very positive direction. The word exclusion is not positive, to be positive use the word inclusion. Traditions based on exclusion is not positive. Teaching our kids that such practice is great does not make sense and does not fit the values of this society. This kind of article does not belong in public forums, keep it in Apna Desh and Kna media. Nobody wants to hear the virtues of a racist practice, outside the Kna community.
Sudhir Panikkaveetil 2021-03-26 15:54:02
സമീപഭാവിയിൽ അമേരിക്ക ഭാരതത്തെപോലെ ജാതിവ്യവസ്ഥ കൊണ്ട് ജീർണ്ണമാകുമായിരിക്കാം. എന്തിനാണ് നാട്ടിലെ ജാതിയും ആഭിജാത്യവും ഇവിടെകൊണ്ടു വന്നു പുതു തലമുറക്ക് പകരുന്നത്. എന്ത് ഗുണം, ദോഷമല്ലാതെ. ഇവിടെ രണ്ട് വർണ്ണ പ്രശ്നമേ ഉണ്ടായിരുന്നുള്ളു നമ്മൾ ഇന്ത്യക്കാർ അത് ശതകോടിയാക്കും. അമേരിക്കയുടെ സാംസ്കാരിക നിലവാരത്തിന്റെ കടക്കൽ ഇന്ത്യക്കാർ വച്ച കോടാലി എന്ന് അതിനെ പുതിയ ചരിത്രവിദ്യാര്ഥികള് രേഖപ്പെടുത്തും. ആർക്കും അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും തലമുറകളിലേക്ക് പകരാനും അവകാശമുണ്ട്. അത് സമൂഹത്തിൽ കുഴപ്പമുണ്ടാകുമ്പോൾ ആണ് പ്രശ്‍നം. ഞാൻ നിന്നക്കാൾ മീതെ എന്ന ചിന്താഗതി സുഖകരമാകുമോ? അല്ലെങ്കിൽ തന്നെ മീതെ , കീഴെ എന്ന തുലനം ചെയ്യാൻ ആർക്കാണ് അധികാരം എന്നതും തർക്കമാകും. "ഇത്തറവാടിത്വ ഘോഷണത്തെപോലെ വൃത്തിക്കെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ഇടശ്ശേരി ഗോവിന്ദൻ നായർ
Joe 2021-03-26 18:26:23
നമ്മള്‍ ഒന്നിച്ചുനിന്നാല്‍ നമ്മെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും പുതിയ പ്രസിഡന്റ് ഡോ. ദിവ്യ, ഷീന ബിജു കിഴക്കേപ്പുറത്തിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍. -> Check accuracy in your above statement!!
George 2021-03-26 19:24:09
മലയാളിയുടെ പിന്തലമുറയെ, അവരുടെ ചരിത്രം ഒക്കെ അറിയാൻ താല്പര്യമുള്ളവർ പ്രശസ്ത ശാസ്ത്രജ്ഞനും ചരിത്രകാരനായ ശ്രി എതിരൻ കതിരവൻ (University of Chicago) എഴുതിയ "മലയാളിയുടെ ജനിതകം" എന്ന പുസ്തകം വായിക്കുക. ഓൺ ലൈനിൽ ലഭ്യമാണ്
Jose M 2021-03-26 19:37:47
അബ്രഹാമിന്റെ കാലം മുതൽ നമ്മൾ എൻഡോ ഗാമി -സ്വന്തം സമുദായത്തിൽനിന്നും വിവാഹം കഴിക്കുന്നവർ എന്ന ധാരണ വച്ച് പുലർത്തുന്നവരോട്:- മച്ചി എന്ന് കരുതിയ സാറായിയെ അബ്രഹാം രണ്ടു പ്രാവശ്യം നാട്ടു രാജാക്കൻമ്മാരുടെ കൂടെ കിടക്കാൻ പറഞ്ഞുവിട്ടു. അബർഹാമിനും യാക്കോബിനും ഭാര്യമാരിൽ ഉണ്ടായതിൽ കൂടുതൽ കുട്ടികൾ വെപ്പാട്ടികളിൽ ആണ് ജനിച്ചത്. ഗോത്ര പിതാക്കൻമ്മാർക്ക് എല്ലാം അനേകം ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്നു. അവരൊക്കെ മറ്റു ജാതിക്കാർ ആയിരുന്നു. നിങ്ങളുടെ ഭർത്താക്കൻമ്മാർക്ക് ഇ വെപ്പാട്ടി പരിപാടി നിങ്ങൾ അനുവദിക്കുമോ? അനുവദിച്ചാലും ഇല്ലെങ്കിലും അവർക്കൊക്കെ ചിന്ന വീടുകൾ ഉണ്ട് എന്നത് സത്യമല്ലേ?. യഹൂദ്യയുടെ മകൻറ്റെ ഭാര്യ താമാർ, ബോവസിന്റെ ഭാര്യ റൂത്ത്, ശലോമോൻറ്റെ അമ്മ ബേത്ത് സേബ -ഒക്കെ അന്യ ജാതി സ്ത്രീകൾ അല്ലേ. യഹൂദർ ചുറ്റുപാടും ഉള്ള മറ്റു ജാതിക്കാരെ വിവാഹം കഴിച്ചു എന്ന് ബൈബിൾ നിറയെ ഉദാഹരണങ്ങൾ ഇല്ലേ?. നമ്മുടെ കൂട്ടത്തിൽ പണം ഉള്ളവർ വെളിയിൽനിന്നുമല്ലേ വിവാഹം കഴിക്കുന്നത്? കാനായ പെൺകുട്ടികൾ ക്നനായ ആൺകുട്ടികളെ കല്യാണം കഴിക്കാൻ മടികാണിക്കുന്നു എന്നതല്ലേ സത്യം. നമ്മുടെ കൂട്ടത്തിലെ വലിയ കാനായ വാദികൾ മക്കളെ കെട്ടിക്കുന്നതു വെളിയിൽ അല്ലേ/. അവനവന്റ്റെ വീട്ടുകാര്യം നോക്കി ജീവിക്കുക എന്നിട്ടുമതി സമുദായ ഉദ്ധാരണം.
John 2021-03-26 19:48:02
ബൈബിളിലെ ധീര വനിതകളെ കുറിച്ച് പഠിപ്പിക്കുന്ന കൂട്ടത്തിൽ, ഇന്നേക്ക് 29 വര്ഷം മുൻപ് ഒരു പാവം കന്യസ്ത്രീയെ തലക്കടിച്ചു കിണറിൽ കൊണ്ടിട്ട സ്റ്റെഫിയെയും സഹായികളെയും കുറിച്ചും കൂടെ പഠിപ്പിക്കുക
George 2021-03-26 22:19:26
“വള്ളിപുള്ളി മാറ്റം വരുത്തുവാന്‍ സാധിക്കാത്തത് ഒന്നേയുള്ളൂ ബൈബിള്‍. അതുപോലെ കാലങ്ങളായി പരിപാലിച്ചു പോരുന്നു വിശ്വാസമാണ് ക്‌നാനായ വിശ്വാസം” ഈ ലേഖനത്തിന്റെ ആദ്യ വരികൾ തന്നെ ശുദ്ധ അസംബന്ധം ആണ്. എത്രയോ തിരുത്തലുകൾ കഴിഞ്ഞ ഗ്രന്ഥം ആണ് ബൈബിൾ എന്നറിയാത്ത പുരോഹിത അടിമ ആണോ ലേഖകൻ. ക്നാനായ വിശ്വാസ്സം, അത് ഒരു കോമഡി ആണ്. ശാസ്ത്രം പുരോഗമിച്ചത് അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന, എങ്ങാനും ബിരിയാണി വിളമ്പിയാലോ എന്ന് വിശ്വസിക്കുന്ന കുഞ്ഞാടുകൾ. ഒരു ഡി എൻ എ ടെസ്റ്റ് നടന്നാൽ തീരാവുന്ന സംഗതിയേയുള്ളു
RAMANAN 2021-03-26 23:58:04
ഒരു ക്നാനായ സമുദായത്തിൽ ജനിക്കാതെ പോയതിൽ ഇന്നും ദുഃഖിക്കുന്ന ആളാണ് ഞാൻ. ആ സമുദായത്തിന്റെ മേന്മ കൊണ്ടല്ല. എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി ആ സമുദായത്തിലുള്ളവൾ ആയിരുന്നു. നാൽപ്പതു വര്ഷം മുൻപുള്ള പ്രീ ഡിഗ്രി, ഡിഗ്രി പഠനകാലം, ജീവിക്കുന്നെങ്കിൽ ഒരുമിച്ചു എന്ന് ഞങ്ങൾ ദിവസ്സവും പറഞ്ഞു, സ്വപ്‌നങ്ങൾ കണ്ടു നടന്നു. രണ്ടു പേരും സുറിയാനി ക്രിസ്ത്യൻ വിശ്വാസികളായിരുന്നു എന്നിട്ടും ഞങ്ങളുടെ ഇഷ്ടം അവളുടെ വീട്ടിലറിഞ്ഞപ്പോൾ ആണ് അവർ പ്രാകൃത ഗോത്ര വിശ്വാസ്സങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ കൂട്ടാക്കാത്തവർ ആണെന്നറിയുന്നതു. ആത്മഹത്യാ ഭീഷണി മുഴക്കി ആ പെൺകുട്ടിയുടെ മാതാപിതാക്കർ ചുരുങ്ങിയ ദിവസത്തിൽ തന്നെ അകന്ന ബന്ധത്തിലുള്ള, പ്രായത്തിൽ ഏറെ മുന്നിലുള്ള ഒരു കാണാകുണാ വരനെ തന്നെ കണ്ടെത്തി വിവാഹം നടത്തി. ഫോൺ പോയിട്ട് താപാൽ സംവിധാനങ്ങൾ പോലും കാര്യക്ഷമം അല്ലാതിരുന്ന കാലത്തു, കല്യാണത്തിന്റെ തലേ ദിവസ്സം ആണ് ഞാൻ എന്ന കാമുകൻ ആ വിവരം അറിയുന്നതു. സിനിമ സ്റ്റൈലിൽ പോയി വിളിച്ചിറക്കിക്കൊണ്ടു വരാനുള്ള ധൈര്യം ഇല്ലായിരുന്നു. വിളിച്ചാലും ഇറങ്ങിവരാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ആ ഇരുപതു വയസ്സുകാരി. പരസ്പരം ചെളിവാരിയെറിയുന്ന ക്രിസ്ത്യാനികളോട് ഒന്നേ പറയാനുള്ളു പ്രാകൃത മത വിശ്വാസ്സം ഉപേക്ഷിക്കൂ പരിഷ്കൃത മനുഷ്യർ ആയി ജീവിക്കു. അല്ലെങ്കിൽ ചരിത്രത്തിൽ നിങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും.
Joy Muthukattil 2021-05-17 00:47:50
All the perfumes of Arabia shall not cleanse their ignorance.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക