Image

ജൂറിക്ക് വേണ്ടി താന്‍ സിനിമയെടുക്കാറില്ലന്ന് മുരളി ഗോപി

Published on 25 March, 2021
ജൂറിക്ക് വേണ്ടി താന്‍ സിനിമയെടുക്കാറില്ലന്ന് മുരളി ഗോപി

നടനും തിരക്കഥാകൃത്തും ഗായകനുമായി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മുരളി ഗോപി. ദൃശ്യം 2വിലെ അദ്ദേഹത്തിന്റെ തോമസ് ബാസ്റ്റിയന്‍ എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായും മുരളി ഗോപി എത്തുന്നുണ്ട്.

ഇപ്പോള്‍ താന്‍ തിരക്കഥ ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ജൂറിയ്‌ക്കോ നിരൂപക പ്രശംസ നേടാനോ വേണ്ടി സിനിമ ചെയ്യാറില്ലെന്നും സ്വന്തം സിനിമകള്‍ തിയേറ്ററില്‍ തന്നെ ജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു.ചെയ്ത പല സിനിമകളും തിയേറ്ററില്‍ വിജയം നേടാതിരിക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവ നല്ലതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക