-->

news-updates

അതിർത്തി പ്രതിസന്ധി മെയിഡ് ഇൻ വൈറ്റ് ഹൗസ്‌ (ബി ജോൺ കുന്തറ)

Published

on

ബൈഡൻ ഭരണം തുടങ്ങുന്നതിനു മുൻപുതന്നെ വാർത്തകൾ തെക്കൻ രാജ്യങ്ങളിൽ പടർന്നു പിടിച്ചിരുന്നു ബൈഡൻ വിജയിച്ചാൽ അഭയാർത്ഥികളുടെ അമേരിക്കയിലേയ്ക്കുള്ള യാത്ര എളുപ്പമായിരിക്കുമെന്ന്.നാടുകടത്തല്‍ നിർത്തലാക്കും.

ജോ ബൈഡൻ അധികാരം ഏറ്റെടുത്ത അന്നുതന്നെ,  ടൈറ്റിൽ 42 എന്ന മുൻകാല നിയമം ഉപേക്ഷിച്ചു.
 അഭയാർത്ഥികളുടെ അഭിലാഷo എക്സിക്യൂട്ടീവ് കൽപ്പന വഴി സഫലീകരിക്കപ്പെട്ടു. മുൻ ഭരണം നടപ്പാക്കിയ എല്ലാ അതിർത്തി നിയന്ത്രണ  നിയമങ്ങളും റദ്ദുചെയ്യപ്പെട്ടു അതിർത്തി ഭിത്തി കെട്ടുന്നതടക്കം. ടൈറ്റിൽ 42 ആരോഗ്യ സംരക്ഷണ കാരണത്താൽ അതിർത്തി അടക്കാം എന്നതായിരുന്നു.

കഴിഞ്ഞ ഭരണം, 2019ൽ, മെക്സിക്കോ അധികാരികളുമായി രണ്ടു  കരാറുകൾ  രൂപീകരിച്ചിരുന്നു അതെന്തന്നാൽ, ഒന്ന്  മെക്സിക്കോക്ക് പുറത്തുനിന്നും വരുന്ന അഭയാർത്ഥികളെ മെക്സിക്കോയിലേയ്ക്ക് പ്രവേശിക്കുന്നതിനെ തടയുക അതിന് വരുന്ന അധിക ചിലവ് അമേരിക്ക നൽകും. രണ്ട് അതും മറികടന്നു ഇവർ അമേരിക്കൻ അതിർത്തിയിൽ എത്തി അഭയം തേടിയാൽ ഇവരുടെ പരാതികൾ അപേക്ഷകൾ  പരിശോധിക്കുന്ന സമയം ഇവർ മെക്സിക്കോയിൽത്തന്നെ നിൽക്കണം അതിനും വേണ്ട ധനസഹായം അമേരിക്ക നൽകും.

ഇങ്ങനെ ഒരു കരാർ രൂപപ്പെട്ട വിവരം മറ്റു രാജ്യങ്ങളിൽ എത്തി. പാലായനം നടത്തുന്ന നല്ലൊരു കൂട്ടർ കൈയൊടികൾ എന്നു വിളിക്കുന്ന ഇടനിലക്കാർക്ക് പണം നൽകിയാണ് ഇവരുടെ അതിർത്തിയിലേയ്ക്കുള്ള യാത്ര എളുപ്പമാക്കുന്നത്. ഈ വിധം എത്തുന്നവർ വളരെ നാളുകൾ മെക്സിക്കോയിൽ കുടുങ്ങിപ്പോകും അമേരിക്കയിൽ പ്രവേശിക്കുവാൻ പറ്റുമോ എന്നതിൽ തീർച്ചയുമില്ല. ഇതോടെ അഭയാർത്ഥി പലായനം നല്ലൊരു ശതമാനം നിലച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസം 1000000 നിലേറെ അഭയാർത്ഥികൾ പലേ വേഷങ്ങളിൽ അതിർത്തിയിൽ എത്തി ഇത്‌ 2020 അതേസമയം, അതിർത്തിയിൽ എത്തിയവരെക്കാൾ 75 % കൂടുതൽ. പ്രായപൂര്‍ത്തി വരാത്തവരുടെ എണ്ണവും കുതിച്ചുകയറി.

ഫെബ്രുവരി മാസം 10000 ത്തോളം മാതാപിതാക്കൾ കൂടെയില്ലാത്ത കുട്ടികൾ അതിർത്തിയിലെത്തി. അതിർത്തിയിൽ താനെ എത്തുന്ന കുട്ടികളെ നിരാകരിക്കില്ല എന്നത് കേൾക്കുവാൻ നല്ലത്. എന്നാൽ ഇതുപോലെ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ദിനംപ്രതി എത്തിയാൽ  ഇവരെ എങ്ങിനെ സംരക്ഷിക്കും എന്നതിൽ അതിർത്തി സംരക്ഷണ വകുപ്പും ആരോഗ്യ സംരക്ഷണ വകുപ്പും  സന്നദ്ധമല്ല.

300 കുട്ടികളെ ഒരുസമയം സൂക്ഷിക്കുവാൻ ഉതകുന്ന കസ്റ്റംസ് ബോർഡർ പട്രോൾ ഏജൻസിയിൽ  10000ത്തിലേറെ എത്തിയിരിക്കുന്നു. ഇവരെ എവിടെ താമസിപ്പിക്കും? 72 മണിക്കൂറുകൾക്കുള്ളിൽ ഈ കുട്ടികളെ പരിശോധിച്ചു H H S നടത്തുന്ന അഭയസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നതാണ്.

എന്നാൽ എല്ലാ അഭയ കേന്ദ്രങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു അതിനാൽ ഈ കുട്ടികളെ എങ്ങിനെ കൈകാര്യം ചെയ്യുക? തിരിച്ചു വിടുക അസാദ്ധ്യം കൂടാതെ അത് കുട്ടികളോട് കാട്ടുന്ന ക്രൂരത ആയിമാറും. ഇവരെ ആരു സ്വീകരിക്കും?
കുട്ടികളെ താമസിപ്പിക്കുന്നതിന് നിരവധി കൂടുതൽ കേന്ദ്രങ്ങൾ ടെക്സാസ് പോലുള്ള സംസ്ഥാനങ്ങളിൽ തുറന്നിരിക്കുന്നു. എന്നാൽ അതാണോ ഇതിനുള്ള ഒരു അന്തിമ മാര്‍ഗ്ഗം?
നിരവധി മാധ്യമങ്ങൾ പറയുന്നു അവരെ അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ അവലോകനം നടത്തുന്നതിന് അനുവദിക്കുന്നില്ല ഇരു പക്ഷത്തു നിന്നും രാഷ്ട്രീയക്കാർ ഇതിൽ വിമർശനങ്ങൾ വാരി വിതറുന്നുണ്ട്.

ഇതൊരു വെറും അഭയാർത്ഥി പ്രശ്നം മാത്രമല്ല നിരവധി ക്രിമിനലായ നടപടികളും അതിർത്തിയിൽ  നടമാടുന്നു. എത്ര പേർ കോവിഡ് രോഗവുമായി അതിർത്തിയിൽ എത്തുന്നു? മയക്കുമരുന്നു കടത്തുകാർ, കുഞ്ഞുങ്ങൾ വാണിഭക്കാർ. ബൈഡൻ ഭരണം അടിയന്തിരമായി മുൻകാല നിയമങ്ങൾ ഉപേക്ഷിക്കരുതായിരുന്നു.

Facebook Comments

Comments

  1. ഇനി എന്ത് പറഞ്ഞിട്ടെന്ത് കാര്യം? വോട്ടർമാർ അവരുടെ സംസ്ഥാനങ്ങളിൽ തങ്ങളുടെ രാജ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന ആളുകൾക്ക് വേണ്ടി നന്നായി ഉണർന്ന് വോട്ടുചെയ്യാൻ ആരംഭിക്കുക! അല്ലെങ്കിൽ "കാട്ടിലേക്ക് സ്വാഗതം", ബോർഡും വായിച്ചു രസിച്ചിരിക്കാം. ഉറക്കം തൂങ്ങി വിഡ്ഢികളുടെ കൈയിൽ ഭരണം ഏൽപ്പിക്കാതിരിക്കുക!! നമ്മുടെ ചില ഉൾ നഗരങ്ങൾ സൊമാലിയയേക്കാളും ഉഗാണ്ടയേക്കാളും മികച്ചതല്ല, ഒരുപക്ഷേ മോശവുമാണ്. അമേരിക്കയിലേക്ക് വരാൻ ചില സമൂഹമാണെന്ന കാരണം കണ്ടെത്തിയ സാഹിത്യകാരൻ, എന്തുകൊണ്ട് ആഫ്രിക്കയിലേക്ക് കുടിയേറിയില്ല?

  2. CID Mooosa

    2021-03-28 17:10:22

    This was made easy for them by the new administration.The tax money we pay after hard working and struggling, is not a problem mouth looking people have no work and wandering people getting everything free without doing any thing then then they will support for these kind of regularities and they welcome for this kind of administration.They dont know the pain and agony by working hard and earn money struggling and out of that amount we have to help lot of people.Shame on them.Woe to them.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

View More