-->

FILM NEWS

നടന്‍ വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി

Published

on


'മഹേഷിന്‍റെ പ്രതികാര'ത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച്‌ ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷിന്‍റെയും സ്വാതിയുടെയും വിവാഹം നടന്നത്. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് വിജിലേഷ്. ഈ ചിത്രത്തിലെ 'എന്താല്ലേ' എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററില്‍ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ വിജിലേഷ് എത്തിയിരുന്നു.

 അമല്‍ നീരദ് സംവിധാനം ചെയ്ത 'വരത്തന്‍' എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. -

കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്ബ് ഫെബ്രുവരിയിലാണ് വിജിലേഷ് ഫേസ്ബുക്കില്‍ ഇട്ട 'ജീവിതത്തില്‍ ഒരു കൂട്ടുവേണം' എന്ന പോസ്റ്റ് ഏറെ ശ്രദ്ധ നേടിയത്.  

 'ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴി പൊഴിച്ച്‌ അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ'. ഇങ്ങനെയായിരുന്നു വിജിലേഷിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതി ഹരിദാസിനെ എത്തിച്ചത്.

 ഇതിനു ശേഷം താന്‍ തേടിക്കൊണ്ടിരുന്ന പങ്കാളിയെ കണ്ടെത്തിയെന്ന് അറിയിച്ചു ജൂലൈയിലും വിജിലേഷ് പോസ്റ്റ് ഇട്ടിരുന്നു. അതിനുശേഷം നവംബറില്‍ സ്വാതി ഹരിദാസുമൊത്തുള്ള വിവാഹ നിശ്ചയം നടന്നു.
മഹേഷിന്‍റെ പ്രതികാരത്തിലെ ചെറിയ വേഷത്തിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ വിജിലേഷിന് ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്. പീസ് എന്ന ജോജു ജോര്‍ജ്ജ് ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

വധുവിനെ തേടിയുള്ള വിജിലേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വാര്‍ത്തയായിരുന്നു. ഏറെ ചര്‍ച്ചയായതോടെ വിവാഹം കഴിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിജിലേഷ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. സിനിമയും അഭിനയവുമൊക്കയായി തിരക്കിലായത് കൊണ്ട് വിവാഹത്തെ പറ്റി ചിന്തിക്കാന്‍ സമയം കിട്ടിയില്ല. നേരത്തെ വിവാഹം ആലോചിച്ചപ്പോള്‍ സ്ഥിര വരുമാനം ഇല്ലെന്ന് പറഞ്ഞ് പലരും പിന്‍മാറി. സിനിമാക്കാരനാണെന്ന് പറഞ്ഞതോടെ കള്ളും കഞ്ചാവുമൊക്കെ ആണെന്നാണ് പലരും കരുതുന്നത്. ഇതൊക്കെ കാരണമാണ് താന്‍ ഫേസ്ബുക്കിലൂടെ വധുവിനെ തേടിയതെന്നാണ് വിജിലേഷ് വ്യക്തമാക്കിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശിലംബരശനോ നിലംപരിശനോ.. ലോക്ഡൗണിലെ ബോറടി പജ്കുവച്ച് പിഷാരടി

അവന്‍ എത്തി; കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ സംഗീതജ്ഞന്‍ രഞ്ജിന്‍ രാജ്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് കടപ്പെട്ടിരിക്കുന്നു…

പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് വലിയ കുറ്റമാണ്, നിങ്ങള്‍ പിടിക്കപ്പെടും; സല്‍മാന്‍ ഖാന്‍

ജോജിയെ പ്രശംസിച്ച് അൽഫോൻസ് പുത്രൻ

ബിഗ് ബോസ് മലയാളം സെറ്റിൽ 17 പേർക്ക് കോവിഡെന്ന് തമിഴ് മാധ്യമങ്ങൾ

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

'നന്ദനം സിനിമയില്‍ വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിച്ച ഒരു നടിയുണ്ടായിരുന്നു'

ജയസൂര്യ, നാദിര്‍ഷ സിനിമ 'ഈശോ'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

View More