Image

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

Published on 29 March, 2021
നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)
മുഖാവരണങ്ങളുടെ
വർണ്ണാരവങ്ങളിൽ
സ്വപ്നങ്ങൾ
നഷ്ടപ്പെട്ട
നിറങ്ങളുടെ ഉത്സവം

മുഖം മൂടിക്കുള്ളിൽ
ചിരിയും കരച്ചിലും
തിരിച്ചറിയാത്ത
നിസ്സംഗതയുടെ
നിറഭേദങ്ങൾ

നഷ്ടങ്ങളുടെ
കണ്ണീർ പടർന്ന
കവിളുകളിൽ
വിളറിപ്പിൻ്റെ
മങ്ങാത്ത നിറം

പ്രതീക്ഷയില്ലാത്ത
പ്രതീക്ഷകളിലേക്ക്
ഇടയ്ക്കിടെ
കടന്നു വരുന്ന
വാഗ്ദാനങ്ങളുടെ
പൊള്ള നിറം

ശൂന്യതയും
ഏകാന്തതയും
കൂടുകൂട്ടിയ
മനസ്സിൻ്റെ അകക്കോണിൽ
നിറം മങ്ങാതെ
ഇരുട്ടിൻ്റെ
കറുപ്പു നിറം മാത്രം

നിറം മങ്ങിയ
ജീവിതത്തിൻ്റെ
അസ്വസ്ഥതകളിൽ
അസ്തമയത്തിൻ്റെ
രക്തവർണ്ണം പേറി
കാലത്തിൻ്റെ യാത്രകൾ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക