Image

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

ജിഷ.യു.സി Published on 30 March, 2021
 ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)
ബോട്‌സ്വാന യാത്രകളും കാഴ്ചകള്‍ക്കും മുന്‍പ് ഏതാണ്ട് ത്രികോണാകൃതിയോട് സാമ്യമുള്ള ഈരാജ്യത്തിനെക്കുറിച്ച് അടിസ്ഥാന അറിവുകള്‍പങ്കുവയ്ക്കട്ടെ .
സുന്ദരിയായ (ഞാന്‍ മഹിളയായതുകൊണ്ട് ബോട്‌സ്വാനയെ സുന്ദരി എന്ന് അഭിസംബോധന ചെയ്യുകയാണേ ) ഈ രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്നത്, നമീബിയ, സിംബാവേ, സൗത്ത്ആഫ്രിക്ക, സാംബിയ, എന്നിരാജ്യങ്ങളാണ്.

ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി റിപബ്ലിക് ആയത് 1966 സെപ്റ്റംബര്‍  30 നാണ്. ഈ  രാജ്യത്തിന്റെ ദേശീയ മൃഗം വരയന്‍കുതിരയും (Zebra)

ദേശീയപക്ഷി കോറി ബസ്റ്റാര്‍ഡും ( Koribustard) ആണ്. ഈകൊച്ചുരാജ്യം വജ്രഖനികള്‍ക്ക് ‌പേരുകേട്ടതാണ്. ഞങ്ങള്‍താമസിച്ചിരുന്ന കോട്ടേജിനടുത്ത് പലരാജ്യക്കാരായ ഖനിതൊഴിലാളികള്‍ ,ഒറ്റക്കും കൂട്ടമായും, കുടുംബമായും താമസിക്കുന്നുണ്ടായിരുന്നു

ഇത്രേം വജ്രമുള്ള രാജ്യമല്ലേ , ഇത്തിരി വാങ്ങിച്ചുപോരാമായിരുന്നല്ലേ ? ശരിയാ ഇനി അടുത്ത തവണ നോക്കാം. വജ്രത്തിനു പുറമെ മാംസമാണ്, ഇവരുടെ മറ്റൊരു വരുമാന മാര്‍ഗ്ഗം. കൂടുതല്‍ വിവരങ്ങള്‍ മറ്റ്അദ്ധ്യായങ്ങളില്‍ അവസരോചിതമായി പങ്കുവയ്ക്കാം

ഇനി ഒരു നേരനുഭവത്തിലേക്ക് ...
SPCA എന്നത് എല്ലാ രാജ്യത്തിലും ഉണ്ടാവും .ഇന്ത്യയിലും ഉണ്ട്
 പക്ഷേ ... ഞങ്ങള്‍കണ്ടിട്ടില്ല .അതാവും BSPCA കണ്ടപ്പോള്‍ എനിക്ക് ഇത്ര അത്ഭുതം തോന്നാന്‍ കാരണവും

എന്താണ് SPCA ?
Society  Of  The  Prevention of Cruelty  To  Animals
പേര് സൂചിപ്പിക്കുന്ന അര്‍ത്ഥം തന്നെ അധികം.
ലളിതമായി പറഞ്ഞാല്‍ ഇങ്ങനെ

തെരുവിലലയുന്ന പട്ടിക്കും പൂച്ചക്കും, പശുവിനുമായി .
റോഡരുകില്‍, കാല്‍ചതഞ്ഞും, വാലുപോയും, ചത്തുംചീഞ്ഞുമൊന്നുംഒറ്റ മൃഗവുംഉണ്ടാകാതിരിക്കാനായി ഉള്ള ഒരു സംരക്ഷണ കേന്ദ്രം അഥവാ സംരംഭം.
അങ്ങനെ പറയാമല്ലേ ?

ഇവിടെ BSPCA യുടെ പ്രവര്‍ത്തനം നേരിട്ട് ഞങ്ങള്‍ കണ്ടു .ഉള്ളു നിറഞ്ഞു.

(BOTSWANA SOCIETY  OF THE PREVENTION  OF CRUELTY TO ANIMALS)
BSPCA. ഇവിടെ പേരിനല്ല,  തീര്‍ത്തും കാരുണ്യ പ്രവര്‍ത്തനം എന്നു തന്നെ പറയാം .

BSPCA കാണാനായി, പോകുമ്പോള്‍ എന്താണവിടെ എന്ന് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. അകത്തു കണ്ട കാഴ്ചവിശ്വസിക്കാന്‍ കണ്ണുകള്‍ മടിച്ചു എന്നു പറഞ്ഞാലും തെറ്റില്ല.

യൂണിഫോമിട്ട സ്റ്റാഫില്‍ ചിലര്‍പൂച്ചകള്‍ക്കും, പട്ടികള്‍ക്കും വൃത്തിയുള്ള പാത്രങ്ങളില്‍ ഭക്ഷണം നല്‍കുന്നു. ചില സ്റ്റാഫിന്റെ കയ്യില്‍സിറിഞ്ച് , മരുന്നുകള്‍ , അവര്‍ അവശരായ മൃഗങ്ങളെ ശുശ്രൂഷിക്കുന്നു , മറ്റുചിലര്‍ ചെറിയപൂച്ചക്കുട്ടികളെയും പട്ടിക്കുട്ടികളെയും കളിപ്പിക്കുന്നു. ചെറിയ പൂച്ചക്കുട്ടികള്‍ക്കും പട്ടിക്കുഞ്ഞുങ്ങള്‍ക്കും ഒളിക്കാനും കളിക്കാനും കിടക്കാനുമായി ഒരു കിന്റര്‍ഗാര്‍ട്ടന്‍ മാതൃക.

ഗര്‍ഭിണികള്‍ക്ക് ശുശ്രൂഷ പ്രത്യേക സ്ഥലത്താണ്. ഇത്തിരി അലമ്പനായ ഒരു വന്‍ ( ഒരു ഭീകരന്‍ പട്ടി) ഒറ്റക്ക് ഒരു ഹാളില്‍ അക്ഷമനായിഉലാത്തുകയും, അരിശത്തോടെ ഞങ്ങളെനോക്കികുരക്കുകയും, മുരളുകയും ചെയ്യുന്നുണ്ടായിരുന്നു

അങ്ങനെ വിസ്താരമേറിയതും, വൃത്തിയുള്ളതുമായ വലിയ ഏരിയകള്‍, മരങ്ങളും ചെറിയ കുറ്റിപ്പടര്‍പ്പുകളും കളിപ്പാട്ടങ്ങളും നിറഞ്ഞ ഒരു ലോകം, ഈ അനാഥരായ സഹജീവികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

വഴിയരികില്‍ നിന്ന്ഒരിക്കല്‍ അനിയത്തിയുടെ ഭര്‍ത്താവിനു കിട്ടിയ ഒരു വരയന്‍പൂച്ചക്കുട്ടി ഇവിടത്തെ അന്തേവാസിയാണ ്ഇപ്പോള്‍.
ഏതാണ്ട് മൂന്നോ  നാലോ ദിവസത്തെ പരിചയത്തില്‍ അദ്ദേഹത്തിന്റെ അടുത്തേക്കോടിയണഞ്ഞ് ഷൂവില്‍ നക്കിത്തുടങ്ങിയത് കണ്ട് ഞങ്ങള്‍ക്ക് കണ്ണില്‍ വെള്ളം നിറഞ്ഞു.

ആര്‍ക്കു വേണമെങ്കിലും അനാഥരോ, സനാഥരോ ആയ സഹജീവികളെ ഇവിടെവളര്‍ത്താനേല്‍പ്പിക്കാം. തീര്‍ത്തും ഗവണ്‍മെന്റ് ചെലവില്‍ അവ സുഖമായി ഇവിടെ വളരുന്നു.പ്രവാസികള്‍ പലരും തങ്ങളുടെ ഓമന വളര്‍ത്തുമൃഗങ്ങളെ നാട്ടിലേക്ക് പോകുമ്പോള്‍ ഇവിടെആക്കിപോകാറുണ്ടത്രെ.

തൊടിയിലൊരുപട്ടി പെറ്റ കുഞ്ഞുങ്ങളെ,രായ്ക്കുരാമാനം ചാക്കില്‍ കയറ്റി പുഴ കടത്തിയത് ഓര്‍ത്ത് ഞാന്‍ ഇത്തിരി ലജ്ജിച്ചു പോയതില്‍അത്ഭുതപ്പെടാനില്ലല്ലോ.
(ഇവിടെ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ലേ ..എന്ന് വേണമെങ്കില്‍ സ്വയം സമാധാനിക്കാമല്ലേ ?)

 ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)   ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)   ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)   ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക