Image

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published on 30 March, 2021
 കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രധാനമന്ത്രിയും മന്ത്രിസഭയിലെ അംഗങ്ങളും പാര്‍ലിമെന്റില്‍ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മാര്‍ച്ച് ആദ്യവാരത്തിലാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

അംഗങ്ങളുടെ ബഹിഷ്‌കരണ മുന്നറിയിപ്പിനിടയിലാണ് ഇന്നത്തെ സെഷന്‍ ആരംഭിച്ചത്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്നതടക്കമുള്ള രണ്ട് നിയമങ്ങളും രാവിലത്തെ സെഷനില്‍ അംഗീകാരം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെതിരെ സമര്‍പ്പിക്കപ്പെട്ട രണ്ട് കുറ്റവിചാരണ നോട്ടീസുകളും ആറ് ബില്ലുകളുമാണ് രണ്ട് ദിവസത്തെ സെഷനില്‍ ചര്‍ച്ച ചെയ്യുന്നത്. ഖാലിദ് അല്‍ ഉതൈബി, താമിര്‍ അല്‍ സുവൈത്ത്,മുഹമ്മദ് അല്‍ മുതൈര്‍, ഹംദാന്‍ അല്‍ ആസിമി എന്നിവരാണ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവന്നത്.

പാര്‍ലിമെന്റ് അംഗമായിരുന്ന ബദര്‍ അല്‍ ദഹൂമിനെതിരായ നടപടിയും പ്രതിപക്ഷ നിരയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരുമായോ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹുമായോ സഹകരിക്കില്ലെന്ന് എം.പിമാര്‍ വ്യക്തമാക്കി. .അധികാരമേറ്റ് ഒരു മാസം തികഞ്ഞതിനു പിന്നാലെ പാര്‍ലമെന്റുമായുള്ള പൊരുത്തക്കേടിനെ തുടര്‍ന്നാണ് കുവൈത്ത് മന്ത്രിസഭ നേരത്തെ രാജിവച്ചത്.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക