Image

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 31 March, 2021
ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും  (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
പരിശുദ്ധയാം കന്യകാമറിയത്തില്‍
ജീവന്റെ തുടിപ്പുണ്ടായതെങ്ങനെ?
അവളുടെ പവിത്രമാം ശ്രീകോവിലിലൂടെ
ഉണ്ണിയേശുപുറത്തുവന്നപ്പോള്‍
അതൊരത്ഭുതജനനമെന്നെണ്ണീ ജനം.
യേശുദേവന്‍ദൈവപുത്രന്‍
ഭാര്യപ്രസവിച്ചാല്‍ പിതാവ്ഭര്‍ത്താവ്
ജോസഫ്‌യേശുവിന്‍പിതാവായി.
അസഭ്യവും അവിശ്വസനീയവും
അക്ഷരാര്‍ത്ഥത്തിലൊരുകെട്ടുകഥ
സ്വരമുയര്‍ത്തിയൊരുവിമര്‍ശകന്‍.
ചരിത്രമല്ല ഉയര്‍ത്തെഴുന്നേല്‍പ്പ്
ധര്‍മ്മനാശത്തിന്‍ പിന്നാലെവരും
ആത്മീയനവോത്ഥാനത്തിന്‍പ്രതീകം.
പുനരുദ്ധാരണ കഥകളുണ്ട് മിത്തുകളില്‍
യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്
മിത്തുകളോട്‌ചേര്‍ക്കുന്നുവിമര്‍ശകന്‍.

പ്രതിരോധവുമായെത്തുന്നൊരുവിശ്വാസി
മറ്റുമതങ്ങളിലെ അത്ഭുതജനനത്തില്‍
കണ്ണടക്കുന്നോവിമര്‍ശകന്‍സൗകര്യാര്‍ത്ഥം?
അയോനിയയായും തുടപിളര്‍ന്നുമുള്ള
ജനനം പ്രസിദ്ധമല്ലോ ഹിന്ദുമതത്തില്‍.
ജീര്‍ണ്ണിച്ച ശരീരമുപേക്ഷിച്ചാത്മാവ്
സ്വീകരിക്കും മറ്റൊരുശരീരമെന്നുവിശ്വാസം
പരമാത്മാവ് അറിയാതെയല്ലയീപുനര്‍വാസം.
മരിച്ചയാളിനെ പുനര്‍ജ്ജീവിപ്പിക്കാന്‍
ശക്തിയില്ലെന്നോപരമാത്മാവിന്?
ഉണ്ടെന്നെല്ലാതെമറ്റെന്തുമറുപടി.
അങ്ങനെയെങ്കില്‍ ഉയര്‍ത്തെഴുന്നേല്‍പ്പില്‍
വിമര്‍ശകനുസംശയത്തിനെന്തവകാശം!

യേശുവിന്‍പുനരുദ്ധാനം കെട്ടുകഥയല്ല
അതൊരു നടന്ന സംഭവം മാത്രം.
ദൃക്സ്സാക്ഷികളും ഒഴിഞ്ഞ കല്ലറയും,
ഉയിര്‍ത്തയേശുശിഷ്യരോടൊപ്പം
വീണ്ടും വീണ്ടും ഭക്ഷണം കഴിച്ചതും,
വറുത്തമീനും മീന്‍ കട്ടയും ഭക്ഷിച്ചിട്ട്
പാത്രത്തില്‍ മീന്‍മുള്ളുകള്‍ശേഷിപ്പിച്ചതും,
തോമസ് ആണിപ്പഴുതില്‍തപ്പിനോക്കിയതും
യേശുവിന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ
സാഹചര്യത്തെളിവുകളിങ്ങനെനിരവധി.

ചരിത്രരേഖകള്‍ അമൂല്യനിധികള്‍.
വിശുദ്ധരായ അപ്പോസ്തലന്മാര്‍തന്‍
എഴുത്തുകള്‍വിശ്വാസതയിലെടുക്കണം
ആ ലിഖിതങ്ങളുണ്ട്പുതിയനിയമത്തില്‍.
കെട്ടിച്ചമച്ചതല്ലീരേഖകളൊന്നും
സാക്ഷികളുടെ ഒത്തുകളിയില്ലെങ്കില്‍
കോടതിയില്‍ലഭിക്കും നീതി.
സാഹചര്യത്തെളിവുകള്‍സത്യമായിരിക്കെ
പ്രതീകമല്ലയേശുവിന്നുയര്‍ത്തെഴുന്നേല്‍പ്പ്
അതൊരുസത്യം,പരമമാം സത്യം.

ക്രിസ്തുമതത്തിന്നടത്തറപാകിയത്
യേശുവിന്നുയര്‍ത്തെഴുന്നേല്‍പ്പ്.
വിശ്വാസമര്‍പ്പിച്ചുണ്ടനുയായികളസഖ്യം
ക്രിസ്തുമതത്തിന്നടിത്തറയിളക്കാന്‍
വൃഥാശ്രമിക്കല്ലേ വിമര്‍ശക.
see also
കര്‍ത്താവിന്റെ പുനരുത്ഥാനദിനത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ (ഇ മലയാളി നോയമ്പുകാല രചന -8)
നോയമ്പുകാലം നമ്മെ പഠിപ്പിക്കുന്നത് (ഇ-മലയാളി നോയമ്പുകാല രചന -7: സുധീർ പണിക്കവീട്ടിൽ)


ഭക്തിസാന്ദ്രം ഈ നോയമ്പുകാലം (ഇ-മലയാളി നോയമ്പുകാല രചന -5)



    


Join WhatsApp News
Sudhir Panikkaveetil 2021-04-01 20:28:35
യേശുദേവന്റെ ജനനം കെട്ടുകഥയല്ലെന്നു സമര്ഥിക്കുകയാണ് ശ്രീ വാസുദേവ്. തുടപിളർന്നും, അയോനികളായും ജനിച്ചവർ ഹിന്ദുമതത്തിലുമുണ്ടെന്നു അദ്ദേഹം ഉദ്ധരിക്കുന്നു. വിശുദ്ധരായ അപ്പോള്തസ്തലന്മാർ എഴുതിയത് വിശ്വസിക്കുക എന്ന് കവി ആഹ്വാനം ചെയ്യുന്നു. എല്ലാ മതങ്ങളെയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നത് മഹത്തരം തന്നെ
MTNV 2021-04-08 15:39:50
The Truth shall set you free .. good to see the search for Truth , which is The Father's Love in The Lord that is revealed through The Church , which also carries out that responsibility as Love - ( St.John Paul 11 ) , to also see the darkness of errors , against The Truth , thus the flood waters of lies too promoted in various formats , hence the need to discern and be faithful to what one needs to . The desire to exchange our rebellious self will , for The Divine Will with its infinite graces and goodness , asking for the grace to live same - that a touch or look given up when it is carnal , to trust that The Lord can use same , to bless many with The Truth of His Spirit of Love and more than making up for what is given up , to trust how every particle of our bodies is loved and willed , in Him , to be thus seen in the sacredness of same for oneself and the other .The sufferings of social isolation and all can be thus seen as one means of making up for the prevailing evils including through contraception ,instead of having trusted that in The Lord , giving up carnal desires can help bring forth great good all around , which is The Truth in The Passion of The Lord . The Way of the narrow path of invoking the graces of The Cross and desire that all be blessed to find same , to thus in turn be blessed by The Lord for that good intention - ' Bring them to Me ( to The Lord and His Divine Will as His Mercy ) ' - is the theme , not to desire to leave one self or others in fears and darkness , under powers who promote the rebellions and lies to dampen faith and trust in The Lord . Blessings !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക