പ്രണയത്തിൻ ദിനരാത്രങ്ങളേ ഞാൻ വെറുക്കുന്നു.
പ്രണയത്തിലേക്കു വീണ ആ നിമിഷത്തെ -
വിങ്ങലോടെ ഞാൻ ഓർക്കുന്നു.
നീ അതിരുകളില്ലാത്ത എൻ്റെ സ്വപ്നങ്ങളുടെ -
ചിറകുകളെ മുറിച്ചു കളഞ്ഞു.
നീ മധുരമുള്ള തേനിൻ രുച്ചി നൽകി.
ആനന്ദവും ഉന്മേശവും ഉണർവും നൽകി .
പക്ഷെ നീ സ്നേഹത്തിൻ്റെ ചങ്ങലകൾ കൊണ്ട്
കാണാൻ അതീവ സൗന്ദര്യമുള്ള സ്വർണ്ണം കൊണ്ടുണ്ടാക്കിയ പെട്ടിയിൽ എന്നെഅടച്ചു പൂട്ടി.
നിൻ്റെ കണ്ണിലൂടെ മാത്രം നോക്കാൻ പഠിപ്പിച്ചു.
നിൻ്റെ നിറം മങ്ങിയ കാഴ്ചകൾ എനിക്കു നൽകിയപ്പോൾ എൻ്റെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങി.
ഉയരങ്ങളിൽ പറന്ന് ആകാശങ്ങൾ പലതും കീഴടക്കാനുള്ള എൻ്റെ ആഗ്രഹം വ്രഥാ
സ്വപനങ്ങൾ മാത്രമായി മാറി.
എന്നിട്ടും നിനക്കു ഞാൻ മാപ്പ് നൽകുന്നു.
കാരണം നീ എന്നിലേ വസന്തമായി മാറി കഴിഞ്ഞിരിക്കുന്നു.
അത്രമേൽ ഞാൻനിന്നെ പ്രണയിക്കുന്നു.
നീ ഇല്ലാതെ ഒരറ്റ നിമിഷവും എന്നിലൂടെ
കടന്നുപോയിട്ടില്ല.