-->

America

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

Published

on

എയർപ്പോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ ബ്രിന്ദയാണു വന്നത്... ഡ്രൈവറെ മനഃപ്പൂർവ്വം അയക്കാഞ്ഞതാണ്. കാരണം, അവൾക്കുമാത്രമായി മഹാഗൗരിയോട് എന്തൊക്കെയോ ചർച്ച ചെയ്യാനുണ്ട്...
കാറിൽ കയറിയതും ബ്രിന്ദ,
" മാം, ഇന്നലെ വന്ന ഫോൺ കോളുകൾക്ക് കയ്യുംകണക്കുമില്ല. എല്ലാം ആ ഗിരിധറിന്റെ ആൾക്കാരുടേതാണ്.. പരമേശ്വരി ചാറ്റർജിയുടെ ഇന്റർവ്യൂ ഒഴിവാക്കണമെന്ന്, പ്രോമോ വന്ന സ്ഥിതിക്ക്
ഇനിയത് നടക്കില്ലയെന്നു ഞാൻ തീർത്തു പറഞ്ഞു. നിങ്ങളുടെ C .E .O യ്ക്കു അയാൾ ജയിക്കുന്നതിൽ എന്തോ ഇഷ്ടക്കേടുണ്ടെന്നും, മാഡത്തിനെ
എതിർ സ്ഥാനാർത്ഥി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുമൊക്കെയാണ് അവർ പറയുന്നത് "
വിസ് കോളേജിലെ കുട്ടികളല്ലേ അവരെ ഇന്റർവ്യൂ ചെയ്യുന്നത്..
നമുക്കതിൽ ഒരു പാർട്ടും ഇല്ല.. "
"നമുക്കെന്തിനു
ഗിരിധറിനോടു വിരോധം ? " ഇല്ലേ മാം ?
അതിനു മഹാഗൗരി മറുപടി പറഞ്ഞില്ല.
" എന്നെ വീട്ടിലേക്ക് വിട്ടേര്... ഞാൻ ഒന്ന് ഫ്രഷായിട്ട് എത്തിക്കോളാം..
I hope that you will manage this situation,
അത്യാവശ്യം വല്ലതും വന്നാൽ, എന്നെ വിളിച്ചോളൂ "
ബ്രിന്ദയുടെ ഫോൺ ഇടവിടാതെ ശബ്ദിച്ചുകൊണ്ടിരുന്നു.. .
പെട്ടെന്ന്, ബ്രിന്ദ പതുക്കെ പറഞ്ഞു..
" ഗിരിധർ ആണ്, ഇതിപ്പോൾ, അഞ്ചാമത്തെ
പ്രാവശ്യമാണ് വിളിക്കുന്നത് "
കോൾ എടുക്കൂ..., എന്നിട്ട് നേരിട്ട് എന്നോടു സംസാരിക്കാൻ പറയൂ "..
ബ്രിന്ദ ഫോൺ എടുത്തു.
" അതെ മാം തിരികെയെത്തി.. , വീട്ടിലേക്കു പോകുന്ന വഴിയാണ് "
" വിളിച്ചാൽ കിട്ടും "

ബ്രിന്ദ, ഫോൺ വെക്കുന്നതിനു മുൻപേ മഹാഗൗരിയുടെ ഫോൺ ശബ്ദിച്ചു..
" ഹായ് മഹാഗൗരി, ഗിരിധർ സ്പീക്കിംഗ് ,
a couple of time I called you "
" ഞാൻ കുറച്ചു ബിസി ആയിരുന്നു...
നിങ്ങളുടെ ആരോഗ്യമിപ്പോൾ എങ്ങനെ ?
" much better ,
പക്ഷേ... ഗൗരി പിന്നെയും എനിക്ക് ടെൻഷനാണല്ലോ തരുന്നത് ?

" ഞാൻ എന്ത് ടെൻഷൻ തന്നു ?"
" പരമേശ്വരി.. എൻ്റെ എക്സ് വൈഫ്
ആണെന്നറിയാമല്ലോ.
..ഞാൻ പൊളിറ്റിക്സിൽ കാൽവെയ്ക്കാൻ തുടങ്ങുന്ന ഈ സമയത്തുതന്നെ ഇതു വേണമായിരുന്നോ ?"

" നോക്ക് മിസ്റ്റർ ഗിരിധർ... ഞാൻ നിങ്ങളെയും പരമേശ്വരി മാമിനേയും പറ്റി കേട്ടിരിക്കുന്നത്...
നിങ്ങൾ ഇപ്പോഴും നല്ല സുഹ്രത്തുക്കൾ ആണെന്നാണ്...
അപ്പോൾപ്പിന്നെ എന്തിനാണ് അവരുടെ ഇന്റർവ്യൂവിൽ നിങ്ങൾ അസ്വസ്ഥനാകുന്നത്..? മാമുമായി ഞാൻ രണ്ടു, മൂന്നു തവണ interact ചെയ്തിട്ടുണ്ട്...നിങ്ങൾക്ക് അഹിതമായിട്ടുള്ളുതൊന്നും അവർ പറയില്ല.. she is gem of a person "
" ശരി ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. "
ഫോൺ വെച്ചതിനുശേഷം മഹാഗൗരി,
" ഇയാളെന്തിനാ ഇത്രയും ഭയപ്പെടുന്നത് ?
ക്ലീൻ ഇമേജുള്ള ഒരാളല്ലേ?"

" അതുകൊണ്ടായിരിക്കും കൂടതൽ ഭയപ്പെടുന്നത് "
" പരമേശ്വരി ചാറ്റർജി ഒരിക്കലും ഒരാളേക്കുറിച്ചും മോശമായി ഒന്നും പറയില്ല.. she is still in service "

" പുരുഷന്മാർക്ക്, അവർ എത്ര കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും , ചിലപ്പോഴൊക്കെ ആത്മവിശ്വാസക്കുറവു
ണ്ടായേക്കാമെന്നു തോന്നിപ്പോകുന്നു...
സ്വന്തം ഇമേജിനെക്കുറിച്ച് ഇയാൾ വല്ലാതെ ഭയപ്പെടുന്നുണ്ട്.."

അപ്പോഴേക്കും മഹാഗൗരിയുടെ വീടെത്തിയിരുന്നു.

" ഞാൻ ഒരു മൂന്ന് മണിക്കൂറിനകം അങ്ങെത്താം.." "
കാറിൽനിന്നിറങ്ങുന്നതിനു മുൻപേ.. ചാനലിലെ പെൺകുട്ടികൾക്കുവേണ്ടി വാങ്ങിയ, ചെറിയ സമ്മാനങ്ങൾ അവൾ ബ്രിന്ദയെ ഏല്പിച്ചു.

മഹാഗൗരി, എപ്പോഴും, ബ്രിന്ദക്കൊരു ദുരൂഹതയാണ്.. അടുപ്പമാണോ എന്ന് ചോദിച്ചാൽ, പ്രായത്തിൽ കവിഞ്ഞ പക്വതയും, കരുതലും എല്ലാവരോടുമുണ്ട്.. എന്നാലും, ഒരു പരിധിവിട്ട് അവരിലേക്ക് നമുക്ക് എത്തിപ്പെടാൻ പറ്റില്ലായെന്ന് തോന്നും... .
വീട്ടിൽ കയറിയതും, ചിറ്റയെ കെട്ടിപ്പിടിച്ചു .
" എത്രദിവസമായി, ചിറ്റയുടെ ഫിൽറ്റർ കോഫി കുടിച്ചിട്ട് , "
" ദേ, രണ്ടു മിനിറ്റ് "
കോഫി ആസ്വദിച്ചു കുടിച്ചിട്ട്, അവൾ മുകളിലേക്ക് പോയി..

എല്ലാ യാത്രകളുടേയും അവസാനം എത്തിച്ചേരുന്ന തന്റെ ഇടം, തൻ്റെ മാത്രം ലോകം... ,ഈ ലോകത്തു താൻമാത്രമെന്ന് വിളിച്ചോതുന്ന, സങ്കടങ്ങളും, സന്തോഷങ്ങളും.... മറകളില്ലാതെ താൻ താനാകുന്നയിടം... . മഹാഗൗരി എന്ന കണ്ണമ്മ, ദേവിയും, ദുർഗ്ഗയും,
കൊച്ചുകുട്ടിയും, കൗമാരക്കാരിയും, യുവതിയുമാകുന്നയിടം... അവളുടെ മാത്രമായ ഇടം.. . ആ ലോകത്ത് അവൾമാത്രം... കൂടെ നന്ദയുടെ ഓർമ്മകളും...
പെട്ടെന്ന്, കുളിച്ചൊരുങ്ങി, off white സ്കർട്ടും, mauve കളർ ബ്ലൗസും ധരിച്ചു..
അവൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കളർ കോമ്പിനേഷനാണത്..
വയലറ്റ് വർണ്ണവും അതിന്റെ നിറഭേദങ്ങളും അവളുടെ ദൗർബ്ബല്യവുമാണ്.

ഓഫീസിൽ എത്തിയതും മറ്റൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതി.. എത്രപെട്ടെന്നാണ് സമയം പോകുന്നത്...
വൈകുന്നേരം വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗിരിധറിന്റെ ഫോൺ വന്നത്.. അയാൾക്ക് മഹാഗൗരിയെ ഒന്ന് കാണണമെന്ന്...
ഒന്നുകിൽ അവളുടെ ഓഫീസിൽ വച്ച്,
അല്ലെങ്കിൽ ടാജിൽ... വൈകുന്നേരം ഒരു ഡിന്നർ...
അഞ്ചു ദിവസത്തെ യാത്രയുടെ അലച്ചിൽ...
നല്ല ക്ഷീണം..,
"പിന്നീടൊരു ദിവസമാകട്ടെ"

അവളുടെ മറുപടി അയാളെ വല്ലാതെ നിരാശപ്പെടുത്തി.. . നിരാകരണം, അതും ഒരു പെണ്ണിൽനിന്നും... അതയാൾക്കു, പെട്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടായി...,
പുരുഷന്മാരേക്കാൾ കൂടുതൽ, സ്ത്രീകളാണ് അയാളുടെ ശക്തരായ എതിരാളികൾ... അതെന്തുകൊണ്ടാണ് ? ഒരുപക്ഷെ തൻ്റെ സവിശേഷ വ്യക്തിത്വം അങ്ങനെയുള്ള സ്ത്രീകളിലായിരിക്കും
കൂടുതൽ ആകർഷകത്വം കാണുന്നത്
എന്നതുകൊണ്ടാവുമോ... . ആദ്യകാലം മുതൽ അങ്ങനെയായിരുന്നു.. സ്കൂളിൽ എപ്പോഴും തന്നോടു മത്സരിക്കുക ഒരു പെൺകുട്ടിയായിരുന്നു..
പിന്നീട് കോളേജിലും അങ്ങനെ തന്നെ..., സിവിൽ സർവീസ് കിട്ടിയപ്പോൾ, ഒരു വാദപ്രതിവാദത്തിൽ തന്നെ കീഴടിക്കിയവൾ തൻ്റെ കാമുകിയും, ഭാര്യയുമായി... . രണ്ടുപേരും ശക്തരായവർ ആയതുകൊണ്ട്, എപ്പോഴുമുണ്ടാവും അഭിപ്രായവ്യത്യാസങ്ങൾ.., അതിൽനിന്നും ഉടലെടുക്കുന്ന നീരസം..,
തങ്ങൾ വഴിപിരിഞ്ഞു....

എങ്കിലും പരമേശ്വരിയോട് ഒരു പ്രതിപക്ഷ ബഹുമാനമുണ്ട്..
അതേപോലെ, എന്തോ ഒന്ന് മഹാഗൗരിയോടും തനിക്കു തോന്നിത്തുടങ്ങി ..., അവളിലെ പ്രത്യേകതകൾ തന്നെ ആകർഷിക്കുന്നു... അടുത്തകാലത്തെങ്ങും, ഒരു പെണ്ണും തൻ്റെ മനസ്സിൽ ഇങ്ങനെ കയറിപ്പറ്റിയിട്ടില്ല... , തൻ്റെ ഒറ്റപ്പെട്ട രാത്രികളിൽ അവൾ തന്നോടൊപ്പം..
തൻ്റെ കൂടെ എന്തൊക്കെയോ സംസാരിച്ചും, കലഹിച്ചും.., ആരും അറിയാതെ ഒരുനാൾ അവളെ തട്ടിക്കൊണ്ടുവന്നു സ്വന്തമാക്കിയാലോ എന്നുവരെ തോന്നിപ്പോയി.... പാതിയലധികം നരച്ച മുടിയും, താടിമീശയും,
അറിയാതെ തലോടി.. അങ്ങനെ തലോടുമ്പോൾ , അവളുടെ മെലിഞ്ഞ കൈവിരലുകൾ, തന്നെ മെല്ലെ തലോടുകയാണെന്നു അയാൾക്കു തോന്നി... ചായം തേക്കാത്ത ആ ചുണ്ടകളിൽ അമർത്തി ചുംബിച്ച്, അവളെ തന്നില്ലേക്കു
വലിച്ചടുപ്പിക്കാൻ തോന്നി... പിടിതരാതെ വഴുതിപ്പോകുന്ന
അവളുടെ സ്വഭാവം മാത്രം എത്ര ആലോചിട്ടും പിടികിട്ടുന്നില്ല.
ഇഷ്ടക്കേട് കാണിക്കുന്നില്ല, എന്നാലും ,,,,എവിടെയോ മാറിനിന്നു തന്നെ രഹസ്യമായി വീക്ഷിക്കുന്നതുപോലെ ...
സമയംകിട്ടുമ്പോഴൊക്കെ അയാൾ യൂട്യൂബിൽ അവൾ ചെയ്ത പല അഭിമുഖങ്ങളും കാണാൻ തുടങ്ങി.... , എന്നാലും തന്നെ ഇന്റർവ്യൂ ചെയ്ത ആ ദിവസംപോലെ സുന്ദരിയായി അവളെ അതിനു മുൻപെവിടെയും കണ്ടിട്ടില്ല്.... ആംഗലേയ ഭാഷയിലെ അവളുടെ പരിജ്ഞാനം., ചില ക്ലാസുകൾ... എല്ലാം അവർണ്ണനീയം, ..
ഗിരിധർ, മഹാഗൗരിയുടെ ആരാധികനായി മാറിത്തുടങ്ങിയിരുന്നു.. .

പരമേശ്വരിയും കൊച്ചിയിലെ ഒരു പ്രമുഖ കോളേജിലെ പെൺകുട്ടികളുമായുള്ള സംവാദത്തിന്റെ, തത്സമയ സംപ്രേഷണം തുടങ്ങി.. ,
അവരുടെ ഡൽഹിയിലെ പ്രവർത്തനത്തേക്കുറിച്ചും, IAS പഠന കാലഘട്ടത്തേപ്പറ്റിയുമൊക്കെ അവർ ആരായുന്നു..
ഒരു പെൺകുട്ടി ചോദിച്ചു
" മാം എന്തുകൊണ്ടാണ് വിവാഹശേഷം പേര് മാറ്റാഞ്ഞത് ?"
പരമേശ്വരി അതിനു മറുപടിയായി പറഞ്ഞത് ..
" ഒന്നാമത് റെക്കോർഡിൽ എല്ലാം പരമേശ്വരി ചാറ്റർജി എന്നാണ്, പിന്നെ
സിവിൽ കോഡിലെ ആർട്ടിക്കിൾ 370 പ്രകാരം വിവാഹിതയായ ഒരു സ്ത്രീക്ക് സ്വന്തം പേര് തുടരാൻ ഓപ്ഷനുണ്ട്,,
അവൾക്കു ഇഷ്ടമാണെങ്കിൽ മാത്രം വിവാഹിതയായിക്കഴിഞ്ഞ് അവളുടെ പെരുമാറ്റിയാൽ മതിയാവും..,
കാരണം ഒരു സ്ത്രീ വിവാഹം കഴിക്കുമ്പോൾ അവളുടെ സർനെയിം അല്ല മാറുന്നത്.. മറിച്ച് അവളുടെ സിവിൽ സ്റ്റാറ്റസ് മാത്രമാണ് മാറുന്നത്..
,നമ്മൾ സ്വന്തം പേര് മാറ്റുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.. ,
നമ്മുടെ പേര് നമ്മുടെ ഐഡന്റിറ്റിയാണ്..
എന്നെപ്പോലെയൊരാളെ പഴയ സുഹൃത്തുക്കൾക്ക് കണ്ടുപിടിക്കാൻ എളുപ്പമുണ്ട്..,
പക്ഷേ, കല്യാണത്തിന് ശേഷം പേരുമാറ്റിയ എന്റെ ക്ലാസ്സ്മേറ്റ്സിനെ കോണ്ടാക്ട് ചെയ്യാൻ എനിക്കു ബുദ്ധിമുട്ടാണ്.. വിവാഹശേഷം, ഭർത്താവും കുടുംബവും അങ്ങനെ ഒരു പേരുമാറ്റം എന്നോട് ആവശ്യപ്പെട്ടില്ല.
അതുകൊണ്ടുതന്നെ ഞാൻ പരമേശ്വരി ചാറ്റർജിയായി തുടരുന്നു.
" മാം, നിങ്ങളുടെ മുൻ ഭർത്താവ്, ഗിരിധർ മഹാദേവൻ ആയിരുന്നില്ലേ ?
" അതെ "
" അദ്ദേഹവുമായി തെറ്റിപ്പിരിയാൻ കാരണം.. മെയിൽ ഈഗോ കാരണമായോ ?"
" കുട്ടിയുടെ പേരെന്താ ?"
" വീണ നായർ "
" വീണാ , നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത്, മറ്റു പലകാര്യങ്ങളും സംസാരിക്കാനാണ്, അല്ലാതെ എന്റെ വ്യകതിപരമായ കാര്യങ്ങൾ ഡിസ്ക്കസ് ചെയ്യാനല്ല..
, its a personal matter "

വീണ പിന്നീടൊന്നും ചോദിക്കാൻ മുതിർന്നില്ല..
.
" ഇനി ആർക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടോ ?
ഇല്ലെങ്കിൽ we will wind up "

സംവാദത്തിനു ശേഷം, കുട്ടികൾ പരമേശ്വരി ചാറ്റർജിയുടെ ചുറ്റിനും കൂടി സെൽഫിയുമെടുത്തൂ പിരിഞ്ഞു ...
ആ പരിപാടി ശ്വാസം അടക്കിപ്പിടിച്ചു കണ്ടുകൊണ്ടിരുന്ന ഗിരിധർ, മഹാഗൗരിയെ കുറച്ചു സമയത്തേക്കെങ്കിലും തെറ്റിദ്ധരിച്ചതിൽ ഖേദിച്ചു....
ആദ്യം ആരെ വിളിച്ചു നന്ദി പറയണം,
എന്നയാൾ ഒരുനിമിഷം ആലോചിച്ചു ... മഹാഗൗരിയെ വിളിക്കണോ അതോ, പരമേശ്വരിയെ വിളിക്കണമോ ?

ആദ്യം മഹാഗൗരിയെത്തന്നെയാണു വിളിച്ചത്., പക്ഷെ അവളുടെ ഫോൺ സാധാരണപോലെ ബിസിയായിരിന്നു.. പരമേശ്വരി ഇങ്ങോട്ടു വിളിക്കുന്നു..
" ഗിരീ.. , വൈകുന്നേരം എന്താ പ്രോഗ്രാം ? ഫ്രീ ആണെങ്കിൽ shall we have dinner together ? നാളെ early morning ഫ്ലൈറ്റിന് ഞാൻ ഡൽഹിക്കു തിരികെ പോകും.. "
ഗിരിധർ ആ ക്ഷണം സ്വീകരിച്ചു .
വൈകുന്നേരം പ്രത്യേകം റിസേർവ് ചെയ്ത ടേബിളിനുചുറ്റും പരമേശ്വരിക്കൊപ്പം മഹാഗൗരിയും.... അക്ഷരാർത്ഥത്തിൽ ഗിരിധർക്ക് ഞെട്ടൽ ഉളവായി ...
                    തുടരും ....

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

മുദ്ര (കവിത: പുഷ്പ ബേബി തോമസ് )

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

View More