Image

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

പി എസ് ജോസഫ് Published on 06 April, 2021
ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌
ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല .ഭരണകക്ഷിയായ ,മമത ബാനര്‍ജിയുടെ തൃണമൂല്‍  കോണ്‍ഗ്രസ്‌  വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുമ്പോഴും ഏഴു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ രണ്ടു ഘട്ടം പൂര്‍ത്തിയായപ്പോള്‍ അറുപതില്‍ അമ്പതു  സീറ്റും തങ്ങള്‍ നേടുമെന്ന് ബി ജെ പി ഉറപ്പിച്ചു പറയുന്നു .തെരഞ്ഞെടുപ്പുകാലത്തെ വീമ്പു പറയലിലും അപ്പുറം ,അതുക്കും മേലെയാണ് ഈ അവകാശവാദം .തീയില്ലാതെ പുക ഉണ്ടാകുമോ എന്നത് പ്രസക്തമായ ചോദ്യം . 2016 ലെ  അസാമിലെ പോലെ ബി ജെ പി ,ഒരു കാലത്തെ തങ്ങളുടെ സന്ഖ്യകക്ഷിയും ഇപ്പോള്‍ ബദ്ധവൈരിയുമായ തൃണമൂല്‍ കോണ്‍ഗ്രസിനെ പറിച്ചെറിയാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് .ഘട്ടം ഘട്ടമായി നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ മാത്രമല്ല തൃണമൂലിന്റെ തെരഞ്ഞെടുപ്പു സന്നാഹവും പരുങ്ങലില്‍ ആകും .
ഒരു കാലത്ത് ബംഗാള്‍ അടക്കി ഭരിച്ചിരുന്ന ഇടതു മുന്നണിയെയും പ്രത്യേകിച്ചു സി പി എമ്മിനെയും തന്റെ തന്നെ കക്ഷിയായ കോണ്‍ഗ്രസിനെയും വെള്ളം കുടിപ്പിച്ച നേതാവാണ്‌ മമത .കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ തകര്‍ത്ത ഈ നേതാവ് സി പി എമ്മിന്റെ പിന്തുണ പത്തു ശതമാനത്തിലും താഴെയാക്കി .നന്ദിഗ്രാം പ്രക്ഷോഭാത്തിലൂടെ  കര്‍ഷകരുടെയും മുസ്ലിമ്കളുടെയും അനിഷേധ്യ നേതാവായി  ഉയര്‍ന്ന അവര്‍ കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ടിംഗ് ശതമാനം കാത്തു സൂക്ഷിച്ചൂ .ബി ജെ പി യാകട്ടെ സി പി എമ്മിന്‍റെയും കോണ്‍ഗ്രസിന്റെയും വോട്ട് പങ്കു കൂടി കൈവശപ്പെടുത്തി .ഇത്തവണ  കോണ്‍ഗ്രസ്സും ഇട്ടു പാളയത്തില്‍ നിന്നാണ് പോരാടുന്നത് ..അതാകട്ടെ മമതയുടെ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കുകയും തങ്ങള്‍ക്കു അനുകൂലമായി അത് കലാശിക്കുകയും ചെയ്യുമെന്ന് ബി ജെ പി കരുതുന്നു .മാത്രമല്ല തീവ്ര മുസ്ലിം നിലപാട് ഉള്ള ഒവൈസിയുടെ എം ഐ എം മത്സരിക്കുന്നതും മമതയുടെ വോട്ടു കുറയ്ക്കുമെന്ന് ബി ജെ പി കരുതുന്നു .പക്ഷെ ഉര്‍ദു മുസ്ലിംകളല്ല ബംഗാളില്‍ എന്നത് വലിഒരു കടമ്പയാണ് .ബീഹാര്‍ ആകാന്‍ ഇത് വഴിവെയ്ക്കില്ല എന്ന് ചിലര് നിരീക്ഷകര്‍  കരുതുന്നു 
എങ്കിലും മുസ്ലിം വോട്ടുകളില്‍ ഭരണം അനായാസേന പീച്ചെടുക്കാന് അവ്വും എന്നാണു മമത കരുതുന്നത് .നാളില്‍ ഒരാള്‍ മുസ്ലിം ആയ നാട്ടില്‍ ബി ജെ പിക്കെതിരായ കടുത്ത നിലപാടും അവരുടെ ആഭിമുഖ്യവും തനിക്കു തുണയാകുമെന്നു മമത കരുതുന്നു .
എന്നാല്‍ മറ്റു പലയിടത്തു വിജയിച്ച സ്വത്വ രാഷ്ട്രീയവും   ഹൈന്ദവ ഐക്യവും തങ്ങളെ ബലപ്പെടുത്തുമെന്ന് ബി ജെപി കരുതുന്നു .ബംഗ്ലാദേശില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ ബി ജെപ്പിക്കൊപ്പമാണ് .സി എ എ നടപ്പാക്കിയാലും ഇല്ലെങ്കിലും സ്വത്വരാഷ്ട്രീയം അവരെ ഒരുമിപ്പിക്കുന്നു ബംഗ്ലാ ദേശീയതയാണ് ഇവിടെ മമതയുടെ തുരുപ്പു ശീട്ട് .പക്ഷെ ഒരു കാലത്ത് ബി ജെ പിയോട് കൈ കോര്‍ത്ത ഈ നേതാവിന് അത്ര ഗുണകരമല്ല .
മറ്റു സംസ്ഥാനങ്ങളില്‍ സ്വീകരിച്ച അതെ എലെക്ഷന്‍ എഞ്ചിനീയറിംഗ് തന്നെയാണ് ഇവിടെയും ബി ജെ പി പയറ്റുന്നത് .തങ്ങളുടെ സഖാക്കളുടെ  തോളില്‍ കയറി സ്വീകാര്യത സൃഷ്ട്ടിക്കുക .അതിനു ശേഷം അവരില്‍ നിന്ന് നേതാക്കന്മാരെയും അണികളെയും അടര്‍ത്തുക .പണമെറിഞ്ഞു പ്രചാരം നടത്തുക .അപ്പോഴേക്കും മറ്റു അനുകൂല ഘടകങ്ങളും വന്നിരിക്കും .
പത്തു വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന ഒരു കക്ഷി എന്നാ നിലയില്‍ തൃണമൂല്‍ കോണ്‍ഗ്രീസ്സിനു നേരെ ഉയരുന്ന ഭരണ വിരുദ്ധ വികാരമാണ് ഒന്ന് .സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ എത്തിയില്ല അല്ലെങ്കില്‍ അതില്‍ ഒരു വീതം നേതാക്കള്‍ക്ക് നല്‍കേണ്ടി വന്നു എന്ന ആരോപണമാണ് മറ്റൊന്ന് .പ്രതിയോഗികള്‍ ആയിരുന്ന സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും അടിത്തറ അടിയറവു പറഞ്ഞത് ഗുണകരമായത് ബി ജെ പിക്കാണ്..ദീദിയുടെഇടപെടലുകള്‍ ഇപ്പോഴും കൌശലത്തോടെയാണ്.എങ്കിലും ബി ജെ പിയുടെ ചടുലമായ നീകങ്ങള്‍ അവര്‍ക്ക് ആശങ്ക സൃഷ്ട്ടിക്കുന്നു .
യഥാര്‍ത്ഥത്തില്‍ ബംഗാളിലെ പോരാട്ടം  പുതിയൊരു അവസ്ഥ സൃഷ്ടിക്കുകയാണ് .ബംഗാളില്‍ ബി ജെ പി യോ തൃണമൂലോ എന്നതല്ല പ്രശ്നം എന്ന് പാര്‍ട്ടിയുടെ പ്രധാന തന്ത്രന്ജന്‍ പ്രശാന്ത്‌ കിഷോര്‍ പറയുന്നു .വിജയമല്ല ബി ജെ പിയുടെ ഉന്നം .മുന്‍പും അവരെക്കാള്‍ വലിയ ഭൂരിപക്ഷം ഉള്ള പാര്‍ട്ടികള്‍ നീണ്ട കാലം ഇന്ത്യ 
 ഭരിച്ചിട്ടുണ്ട് .പക്ഷെ ഇവിടെ അവര്ക് വേണ്ടത് വോട്ട് മാത്രമല്ല ,നിങ്ങളുടെ മന്സൂ കൂടിയാണ് .നിങ്ങള്‍ എന്ത്  കഴിക്കുന്നു ആരുമായി കൂടുന്നു എന്നതെല്ലാം അവരുടെ പരിഗണനയില്‍ ആണ്  അതെ പോലെ തെരഞ്ഞെടുപ്പുകളില്‍ എപ്പോഴും വിജയവും പരാജയവും ഉണ്ടാകാറുണ്ട് .പക്ഷെ ആദ്യമായാണ്‌ ഒരേ ഇന്ത്യ ,പ്രതിപക്ഷമുക്ത ഇന്ത്യ എന്ന  ചിന്ത പ്രാവര്‍ത്തികമാകുന്നത് .ബംഗാള്‍ അതിന്റെ തുടക്കമാണ്,"പ്രശാന്ത് കിഷോര്‍ മുന്നറിയിപ്പ് നല്‍കുന്നു 

ഇന്നത്തെ ബംഗാള്‍ നാളത്തെ ഇന്ത്യ എന്ന മുന്നറിയിപ്പ് കൂടിയാണ് ഈ തെരഞ്ഞെടുപ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക