-->

America

ജനാധിപത്യ, മതനിരപേക്ഷ, സാമൂഹ്യ നീതി മൂല്യങ്ങള്‍ക്ക് പ്രതിജ്ഞാബന്ധരായവരെ തിരഞ്ഞെടുക്കണം: മാര്‍ത്തോമാ മെത്രാപ്പോലീത്താ

പി.പി.ചെറിയാന്‍

Published

on

ഡാളസ് : നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യ, മതനിരപേക്ഷ, സാമൂഹ്യനീതി മൂല്യങ്ങള്‍ക്ക് പ്രതിജ്ഞാബന്ധരായ സ്ഥാനാര്‍ത്ഥികളെയായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ത്തോമാ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ.ഡോ.തീയഡോഷ്യസ് മാര്‍ത്തോമാ മെത്രാപോലീത്താ ആഹ്വാനം ചെയ്തു.


കേരളം ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സാമാജികരുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുന്നു. മഹാമാരിയുടെ മദ്ധ്യേയുള്ള ജനഹിത പരിശോധന എന്ന നിലയില്‍ ഇന്ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഓരോ പാര്‍ട്ടിയും, പാര്‍ട്ടികളുടെ കൂട്ടായ്മയും ജനങ്ങള്‍ക്കുമുമ്പില്‍ നിരത്തിവച്ചിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസ്യത തങ്ങള്‍ക്കനുകൂലമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ജാതീയതയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്മകളെ തകര്‍ക്കുന്ന, എന്നാല്‍ അവരുടെ പിന്‍ബലം ഉറപ്പാക്കുന്ന മതരാഷ്ട്രീയ സമൂഹങ്ങളെ സൃഷ്ടിച്ചെടുക്കുവാന്‍ കോര്‍പ്പറേറ്റുകളുടെ പിന്‍ബലമുള്ള നേതൃത്വങ്ങള്‍ക്കായി എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ മുമ്പിലുള്ളത്. ഇത്തരം ഒരു ദശാസന്ധിയില്‍ ഏറെ സൂക്ഷ്മതയോടു വേണം നാമോരോരുത്തരം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്ന് മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു.

 ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ആരാധിക്കുന്നതിനും, വിശ്വാസ സംപ്രേക്ഷണം ചെയ്യുന്നതിനുമുള്ള അവകാശം ഉറപ്പു വരുത്തേണ്ടതുണ്ട്. ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ ക്രൈസ്തവര്‍ പൊതുമണ്ഡലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്ന് ഭരണഘടന രൂപീകരണ വേളയില്‍ തന്നെ ഉയര്‍ന്നിരുന്ന ചോദ്യമാണ്. ക്രൈസ്തവര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമില്ല. പൊതു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അംഗീകാരം മാത്രം മതി എന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭാരതത്തോടുള്ള തങ്ങളുടെ വിധേയത്വം തെളിയിക്കണം, മതപരിവര്‍ത്തനം നിരോധിക്കണം തുടങ്ങിയ വാദങ്ങള്‍ ഉയരുന്നത്് ആശങ്കാവഹമാണെന്നും മെത്രാപോലീത്താ ചൂണ്ടികാട്ടി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More